ജീവിതം നശിപ്പിക്കുന്ന വാട്ട്‌സ് ആപ്‌ ലീക്കുകള്‍ഡാ കിട്ടിയോട? ഇല്ല. ഇന്നാ ഇന്ന് ഇറങ്ങിയതാ... നമ്മള്‍ ഇത് എത്ര കേട്ടതാ അല്ലെ? ശരിയാണ് ഞാനും നിങ്ങളും ഒക്കെ ഈ ഡയലോഗ് ഒരു തവണയെങ്കിലും കേട്ടിട്ടുണ്ട്,

ഇന്റര്‍നെറ്റ്‌ മനുഷ്യന്‍ കണ്ടുപിടിച്ച മഹത്തായ ഒരു ടെക്നോളജി. പക്ഷെ ഇന്റര്‍നെറ്റ്‌നു ഒരു കുഴപ്പം ഉണ്ട് അത് ഒരിക്കലും മറക്കില്ല. നിങ്ങള്‍ എന്ത് അതിലേക്ക് നല്ക്കുന്നുവോ അത് ഇങ്ങനെ ലോകമെമ്പാടും കറങ്ങികൊണ്ട് ഇരിക്കും. ഇത്പോലെ എത്ര എത്ര സ്ത്രീകളുടെ,പെണ്‍കുട്ടികളുടെ, അമ്മ, പെങ്ങമാരുടെ.ഫോട്ടോകള്‍ വീഡിയോകള്‍... നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.. സുഹൃത്തേ ഒരു സ്ഥലത്ത് നമ്മള്‍ പുളകം കൊള്ളുമ്പോ.. എവിടെയോ ഏതോ ഹൃദയം നിസഹായരായി കരയുന്നുണ്ടാകാം. ഇനി എന്ത് ചെയ്യും എന്ന ചോദിച്ചു കൊണ്ട്.

ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉള്ളത്കൊണ്ടും അവരുടെ മനസ് അറിയുന്നതുകൊണ്ടും ആകണം എനിക്ക് എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നൊരു തോന്നല്‍ ആണ്. അറിവ് ഉള്ളവന്‍ മറ്റുള്ളവര്‍ക്ക് അത് നല്ല രീതിയില്‍ പറഞ്ഞു കൊടുക്കണമല്ലോ... ഇപ്പോള്‍ എനിക്ക് കിട്ടിയ ഒരു അറിവ് ആണ് എങ്ങനെയാണ് നല്ല secure ആയി നിങ്ങളുടെ പേര്‍സണല്‍ ഫയല്‍സ് എങ്ങനെ നിങ്ങളുടെ partner നെ അയക്കാം എന്നതാണ് അതിനുമുന്‍പെ നിങ്ങള്‍ കുറച്ചു  കാര്യങ്ങള്‍ അറിയണം

എങ്ങനെയൊക്കെയാണ് നിങ്ങളുടെ ഫോട്ടോസ് അല്ലേല്‍ വീഡിയോകള്‍ ലീക്ക് ആകുന്നത്

1 നിങ്ങളുടെ മൊബൈല്‍ ശെരിയാക്കാന്‍ കൊടുക്കുന്ന വഴി
2 നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ മറ്റുള്ളവര്‍ റിക്കവറി സോഫ്റ്റ്‌വെയര്‍ വെച്ച് സ്കാന്‍ ചെയ്തു എടുക്കുന്നത്
3 നിങ്ങള്‍ അയക്കുന്ന മെസ്സഞ്ചര്‍ന്‍റെ ഡാറ്റാബേസ് മറ്റു ഹാക്കര്‍മാരുടെ കൈല്‍ കിട്ടുന്നത് വഴി.
4  വാട്ട്‌സ് ആപ്‌ വെബ്‌ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് വഴി
5 വിശ്വാസയോഗിയമല്ലാത്ത മറ്റു ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ നിന്നും ലീക്ക് ചെയുമ്പോള്‍

ഞാന്‍ ഒരു കാര്യം പറയട്ടെ വാട്ട്‌സ് ആപ്‌ ഒരു കൂറ ആപ് ആണ് അതിലുടെ അയക്കുന്ന ഒന്നിനും ഒരു സെക്യൂരിറ്റി ഇല്ലാട്ടോ..

നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോ എടുക്കുന്ന വീഡിയോ അല്ലേല്‍ ഫോട്ടോ ആദ്യം മെമറി കാര്‍ഡ്‌ലേക്ക് സേവ് ആക്കുന്നു. അപ്പൊ തന്നെ നിങ്ങള്‍ 80% പണി വാങ്ങിച്ചു വെച്ച് എന്നാണ് അര്‍ഥം. കാരണം ആ കാര്‍ഡ്‌ ആരുടേലും കൈല്‍ കിട്ടിയാല്‍ ഒന്ന് റികവര്‍ ചെയ്യാന്‍ തോന്നിയാല്‍ തന്നെ പാലാഴി കടെന്നെടുത്ത പോലെയാകും പഴേ എല്ലാം പൊന്തി വരും.
ആയത്കൊണ്ട് encrypted virtual store വേണം അല്ലേല്‍ ഇതുപോലെ പണി കിട്ടും വാട്ട്‌സ് ആപ്‌ നു അതില്ല അത് നിങ്ങള്‍ സെന്‍റ് ചെയ്യുന്ന ഫോട്ടോസ് ഒക്കെ ഒന്ന് ഹൈഡ് ചെയ്യാണ് പതിവ്.

ഇത് ഇല്ലാതെ ആക്കാന്‍ മെമ്മറി കാര്‍ഡ്‌ സേവ് ചെയ്യണ്ടാ ഫോണില്‍ സ്റ്റോര്‍ ചെയ്താ പോരെ എന്ന് പറയുന്നവര്‍ ഉണ്ടാകും. എനിട്ടും ഒരു കാര്യവും ഇല്ല ഫോണ്‍ മെമറി റികവര്‍ ചെയുന്ന സോഫ്റ്റ്‌വെയര്‍ ഒകെ ഇപ്പൊ ഉണ്ട് കേട്ടോ..

നിങ്ങളുടെ സ്വകാര്യ ഫോട്ടോകല്‍ വീഡിയോകള്‍ ഒക്കെ ഇന്റര്‍നെറ്റ് വഴി കൈമാറ്റം ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. കൂടാതെ സ്വന്തം ഫോനില്‍ ഇവ എടുത്ത് വെക്കുന്നത് തീരെ സുരക്ഷിതമല്ല എന്ന് ഓര്‍ക്കുക.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം ഇനി നിങ്ങള്‍ക്ക് അങ്ങനെ ഒക്കെ  ഫോട്ടോസ് വീഡിയോകള്‍ ഒക്കെയും വിശ്വാസം ഉള്ള ആള്‍ക് അയച്ചു കൊടുക്കണം എനികില്‍ സിഗ്നല്‍ എന്നൊരു ആൻഡ്രോയ്ഡ് ആപ് ഉണ്ട് അത് ഉപയോഗിക്കു.

ഈ ആപ് കൊണ്ട് നിങ്ങള്‍ എടുക്കുന്ന വീഡിയോകള്‍ ഫോട്ടോകള്‍ ഒന്നും തന്നെ നിങ്ങളുട്ടെ മെമറി കാര്‍ഡില്‍ സേവ് ആകുന്നില്ല. ഈ ആപില്‍ ഷെയര്‍ ചെയുന്ന എല്ലാ ഫയല്‍സ് ആ ആപിന്റെ തന്നെ എന്‍ക്രിപിറ്റ്ടുആയി സ്റ്റോര്‍ ആകുന്നു. പോരാത്തതിനു ഈ ആപ് ലോക്ക് ചെയ്യാനും ഈ ആപ് ഉപയോഗിക്കുമ്പോ ഉള്ള ചാറ്റ് ഒന്നും തന്നെ സ്ക്രീന്‍ ഷോട്ട് എടുക്കാതെ ഇരിക്കാന്‍ ഉള്ള എല്ലാ തരത്തില്‍ ഉള്ള സെക്യൂരിറ്റി നല്‍കുന്നു

ഒപ്പം തന്നെ ഇതുവരെ എടുത്ത് വെച്ച ഫയല്‍സ് ഹൈഡ് ചെയ്തതേ SECRECY എന്നാ ആപ് കൊണ്ട് Encrypt ചെയ്തു വെക്കു.

  SECRECY - Encrypt/Hide Files α- screenshot   SECRECY - Encrypt/Hide Files α- screenshot   SECRECY - Encrypt/Hide Files α- screenshot   SECRECY - Encrypt/Hide Files α- screenshot

നിങ്ങളുടെ  സ്വകാര്യ നിമിഷങ്ങള്‍ നിങ്ങുടെ തന്നെ ആകട്ടെ എന്ന് ആശംസിക്കുന്നു..

Signal Private Messenger നിങ്ങളുടെ സുരക്ഷിതമായ ഫയല്‍ കൈമാറ്റത്തിനുള്ള ആപ്.

SECRECY - Encrypt/Hide Files നിങ്ങളുടെ ഫോണില്‍ സുരക്ഷിതമായി ഫയല്‍ സേവ് ചെയ്യാന്‍.

സ്വസ്ഥത നഷ്ട്ടപെടുതുന്ന സെല്‍ഫികള്‍


മനുഷ്യര്‍ തമ്മില്‍ ഉള്ള അകലം ദിവസം കൂടും തോറും നഷ്ട്ടപെട്ടു കൊണ്ട് ഇരിക്കുകയാണ് ഇന്സ്റെന്റ്റ് ആയി ഫോട്ടോകളും വീഡിയോകളും അയച്ചുകൊടക്കാന്‍ പറ്റുന്ന വാട്ട്‌സ് ആപ് പോലെയുള്ള ആപുകള്‍.. ഒരു തരിതില്‍ പറഞ്ഞാല്‍ നമ്മളെ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് നമ്മുടെ ഫോട്ടോകള്‍ അയച്ചു കൊടുക്കുനത് കൊണ്ട് കുഴപ്പം ഇല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ കണ്ടു രസിക്കുന്നത് നമുക്ക് ഒരിക്കലും സഹിക്കാന്‍ പറ്റില്ല.

ഞാന്‍ പറഞ്ഞു വരുന്നത് അത് തന്നെയാണ് നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യം ആകുമ്പോള്‍ ഉള്ള വേദന. കണ്ടു കണ്ടു മടുത്താണ് ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നെ  മതിയായി ഒപ്പം പഠിച്ച കുട്ടിയുടെ പിക് പോലും ഇന്ന് നെറ്റില്‍ കറങ്ങി നടകുന്നത് കണ്ടു മതിയായി.  ഇന്നത്തെ പെണ്‍കുട്ടികളുടെ പോക്ക് എങ്ങോട്ട് ആണ് എനിക്ക് ഒരു എത്തും പിടിയും ഇല്ല. വിട്ടിലെ റ്റുഷന്‍ സര്‍ തൊട്ടു സ്വന്തം അച്ഛന്‍ വരെ ചെറിയ കുട്ടികളെ Abuse ചെയ്യുന്ന വീഡിയോകള്‍.അങ്ങനെ എത്രയെത്ര... പോണ്‍ വീഡിയോകള്‍ കാണാം പക്ഷെ അതിനു ഒരു അതിരൊക്കെ ഇല്ലേ. 18 വയസു തികഞ്ഞവര്‍ക്ക് ഇത്തരം വീഡിയോകള്‍ കാണാന്‍ കുഴപ്പം ഇല്ല. എന്നാണ് Supreme Court of India പറയുന്നത് പക്ഷെ 18 വയസിന് താഴെയുള്ള കുട്ടികളും ഇത്തരം വീഡിയോകള്‍ മൊബൈല്‍ ഫോണ്‍ വഴി കാണുന്നില്ലേ?. കളിച്ചു നടക്കുന്ന പ്രായത്തില്‍ കുട്ടികള്‍ ഇത്തരം വീഡിയോകള്‍ക്ക് Addict ആകുന്നത് അവരുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതത്തിനും ഒരു തീരാ വിഷമം ആകും. 
ഇനി കാര്യത്തിലേക്ക് കടക്കാം സ്നേഹിക്കുന്ന പെണ്‍കുട്ടി സ്വന്തം കാമുകനെ അയച്ചു കൊടുക്കുന്ന വീഡിയോകള്‍ ഫോട്ടോകള്‍ അവയെല്ലാം ഒരു തമാശക്ക് ചോര്‍ത്തുന്ന കൂടുകാരന്‍, ഫോണ്‍ ശരിയാക്കാന്‍ കൊടുക്കുമ്പോള്‍ അവിടെന്നു ചോര്‍ത്തുന്ന കടക്കാരന്‍, പിന്നെ സ്നേഹിച്ച പെണ്ണ് വേറൊരുത്തനെ കല്യാണം കഴിക്കുമ്പോള്‍ ആ ദേഷ്യം കൊണ്ടു ഇന്റര്‍നെറ്റില്‍ ഇടുന്ന കാമുകന്‍ വരെ. അങ്ങനെ എത്രയെത്ര മഹാന്മാര്‍ അല്ലെ.... ഉള്ളുപില്ലാത്ത വര്‍ഗങ്ങള്‍. എന്തിനാ ഇവര്‍ ഇതൊക്കെ ചെയ്യുന്നേ? 
ഇവിടെ പെണ്‍കുട്ടിയെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. കാരണം അവര്‍ക്ക് ഇന്നത്തെ ടെക്നോളജിയെ കുറിച്ച് അറിയില്ല. അടുകളിയില്‍ തളച്ചിടാന്‍ പോകുന്ന അവരെ പഠിപ്പിച്ചിട്ട് എന്ത് കാര്യം എന്ന് ചോതിക്കുന്ന മാതാപിതാക്കള്‍, ജോലി തിരക്ക് മൂലം സ്വന്തം മക്കളെ മറക്കുന്ന അച്ഛന്‍ അങ്ങനെ ഒരുപാട് പേര്‍ തന്നെയാണ് അവളെ ഇത്തരം ദുരന്തത്തിലേക്ക് പറഞ്ഞു വിടുന്നത്
എനിക്ക് അമ്മമാരോട് പറയാന്‍ ഉള്ളത്

 • മകളെ കൂടുതല്‍ ആയി മനസിലാകുന്നത് അമ്മയാണ്. അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയെ ആണ് പേടിക്കുന്നതും ആയതുകൊണ്ട് തന്നെ അവരെ ശിഷിക്കാനും അമ്മക്ക് തന്നെയാണ് കഴിയുക. 
 • പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുക്കാം പക്ഷെ അവര്‍ അതുകൊണ്ട് എന്ത് ചെയ്യുന്നു എന്ന് നോക്കണം എനിക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു മാറി ഇരിക്കരുത്
 • കൂടുതല്‍ അടുത്ത് ഇടപെടുന്ന കൂട്ടുകാരെ കുറിച്ച് അനേഷിക്കുക.
 • നല്ലതിനെ നല്ലത് എന്നും ചീത്തയെ ചീത്തത് എന്നും പറഞ്ഞു കൊടുക്കാന്‍ ഉള്ള കഴിവ് ഉണ്ടാകാം അമ്മക്.

അച്ഛന്‍മാരോട് പറയാന്‍ ഉള്ളത്

 • അച്ഛന് അവരുടെ ജീവിതത്തിലെ ഹീറോ.. ആയതിനാല്‍ ഇത്തരം ചതിയില്‍ പെട്ട കുട്ടികളെ കുറ്റം പറയാതെ അവരെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു പറ എന്റെ മകള്‍ക്ക് ഈ ഗതി വരുത്തിയ അവനെ കൈല്‍ കിട്ടിയാല്‍ അവന്‍റെ കരണകുറ്റി നോക്കി ഒന്ന് പെടക്കും എന്ന് അതിന്നുള്ള തന്റേടം അച്ഛന്‍ കാണിക്കണം.

ഇനി പെണ്‍കുട്ടികളോട് പറയാന്‍ ഉള്ളത്

 • മനുഷ്യര്‍ ആണ് എല്ലായിപ്പോഴും ഒരേ പോലെ ആകണം എന്നില്ല. സൊ പിക് അയച്ചു കൊടുകുമ്പോ മുഖം ഒന്ന് മറച്ചു പിടിച്ചു അയച്ചു കൊടുത്തോളൂ. 
 • ഇനി അങ്ങനെ പറ്റുല്ലാ എന്ന് പറയുന്ന കാമുകന്‍ ആണേല്‍ വിട്ടിലേക്ക് വരാന്‍ പറ. പെണ്ണ് ആലോചിക്കാന്‍ പറ. കെട്ടി കഴിഞ്ഞു എന്താചാ ചെയ്യ്തോ എന്ന് പറയാന്‍ ഉള്ള ആര്‍ജവം കാണിക്കണം എന്റെ പോന്നു അനുജതികള്‍.

ഇനി എല്ലാരോടും കൂടി പറയാന്‍ ഉള്ളത്

മൊബൈല്‍ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ മെമ്മറി കാര്‍ഡ്‌  ഇടാന്‍ പറ്റാത്ത മൊബൈല്‍ഫോണ്‍ വാങ്ങുക. കാരണം കൂടുതല്‍ ഇത്തരം വീഡിയോകള്‍ ഫോട്ടോകള്‍ മൊബൈല്‍ഫോണ്‍ ശരിയാക്കാന്‍ കൊടുക്കുമ്പോള്‍ അവിടെ നിന്ന് അവര്‍ മെമ്മറി കാര്‍ഡുകള്‍ റീകവര്‍ ചെയ്തു എടുക്കുന്നതാണ്... പിന്നെ മൊബൈല്‍ നഷ്ട്ട പെട്ടാല്‍ തന്നെ വേറെ ഒരാള്‍ക്ക് അത് റീകവര്‍ ചെയ്യാന്‍ പറ്റാതെയും ആകും അതാണ്  ഞാന്‍ പറയുന്നേ മെമ്മറി കാര്‍ഡ്‌ ഇടുന്ന ഫോണ്‍സ് വേണ്ട. നിങ്ങള്‍ ഇന്റെര്‍ണല്‍ മെമറി കൂടിയ ഫോണ്‍കള്‍ ഉണ്ടെല്ലോ അത് വാങ്ങിക്കു.

നിങ്ങള്‍ വീഡിയോ അല്ലേല്‍ ഫോട്ടോ ഷെയര്‍ ചെയുന്ന ആപ്. അത് അതാണ് സൂക്ഷിക്കുക കൂടുതല്‍ വാട്സ്ആപ് ആണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗികുന്നെ അപ്പോള്‍ തന്നെ നിങ്ങള്‍ അറിയണം ഇത്തരം വീഡിയോകള്‍ ഫോട്ടോകള്‍ നിങ്ങള്‍ രണ്ടു ആള്‍കാര്‍ മാത്രം അല്ല മുന്നാമത് വേറെ ഒരാള്‍കൂടി കാണുന്നുണ്ട് വാട്സ്ആപ് സെര്‍വര്‍കള്‍ നിങ്ങള്‍ അയക്കുന്ന എല്ലാംതന്നെ അവിടെ ലോഗ് ചെയ്യുനുണ്ട് എന്ന് കൂടി ഓര്‍ക്കുക.

ഇനി ഇതൊക്കെ സേവ് ചെയ്യണം എന്ന് വാശി ആണേല്‍ secercy എന്നൊരു ആപ് ഉണ്ട് അത് വെച്ചു ഫയല്‍ എന്‍ക്രിപിറ്റ് ചെയ്യുക.

ഒരു സൈബര്‍ വാര്‍ ന്‍റെ തുടക്കം


വാശി, വീര്യം. ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ ദിവസങ്ങള്‍. ഐഡിയയുടെ നെറ്റ്നെ സ്പീഡ് കൂടുകയാണ് സമയം അതിരാവിലെ 3മണി ഇന്നലെ ഉറങ്ങിട്ട് ഇല്ല. പുതിയ വല്ല എക്ഷ്പ്ലൊയിറ്റ് ഉണ്ടോ എന്ന് തപ്പുകയായിരുന്നു ഞാന്‍. കുറെ ഫേസ്ബുക്കില്‍ നോക്കും പിന്നെ പല ബ്ലോഗ്സ്പോട്ട്കളില്ലും ഒന്ന് രണ്ടെണം കിട്ടി. ഇതൊക്കെ വായിച്ചു നോക്കി ബോര്‍ അടിച്ചപ്പോ ഫേസ്ബുക്ക്‌ വാള്‍ലേക്ക് തിരിച്ചു വന്നു.
Pakcyberarmy.net hacked by ica indishell
ഇത് കണ്ട പാടെ ഞാന്‍ കയറി നോക്കി. സത്യം തന്നെ. ഇന്ത്യന്‍ ഹാക്കര്‍ ടീം Indishell പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മിയുടെ ഫോറം സൈറ്റ് ഡിഫേസ് ചെയ്തിരിക്കുന്നു. അന്തംവിട്ടു ഇരുന്നു ഞാന്‍ അത് കണ്ടിട്ട്. സംഭവം നമ്മുടെ ശത്രു ആണേലും. ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ എന്ന് തോന്നി എനിക്ക്. കഷ്ട്ടപെട്ടു. ഒരു സൈറ്റ് ഒക്കെ തുടങ്ങി അത് സേകുര്‍ ആക്കി കൊണ്ട് നടന്നു ഒരു ദിവസം കൊണ്ട് അടി മൂടി ക്ലീന്‍ ആക്കി കൊടുത്തു ഇന്ത്യന്‍ ഹാക്കര്‍മാര്‍.. ഒപ്പം തന്നെ അവരുടെ ഡാറ്റാബേസ് പബ്ലിക്‌ ആക്കുകയും ചെയ്തു.
Team Members:- -[SiLeNtp0is0n]-, LuCkY , InX_ro0t , ne0h4ck3r , DarKl00k , co0lt04d , Str1k3r , AtulDwived , ExeSoul , 3thicalnoob , G00gl3 Warr10r , Th3.RDX ,ro0t_d3vil , Darkw0lf
ഇതിലെ  SiLeNtp0is0n, LuCkY, DarKl00k, ഇവരെയൊക്കെ പിന്നീട്  ടീം ഓപ്പണ്‍ ഫയര്‍ലെ കോഡ് 32 എന്ന ഹാക്കര്‍ എക്ഷ്പൊസ് ചെയുകയുണ്ടായി


Indishell Indian cyber army DOX members exposed

എന്നാല്‍ ഈ സന്തോഷം അതികക്കാലം നീണ്ടു നിന്നില്ല. പാകിസ്ഥാന്‍ സൈബര്‍ ആര്‍മിയിലെ മാസ്റ്റര്‍ മൈന്‍ഡ് Khantastic HaXor JUN 18TH, 2011 നു IndiShell.netനറെ റൂട്ട് മൊത്തമായും ക്ലീന്‍ ആക്കിയിരുന്നു. ആകെ ഉണ്ടായിരുന്നത് ഒരു ഡിഫേസ് പേജ് മാത്രം വേറെ ഒന്നും തന്നെ ആ സൈററ്റില്‍ ഉണ്ടായിരുന്നില്ല. ഡാറ്റാബേസ് ആര്‍കും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റാവുന്ന തരത്തില്‍ ആക്കി കൊടുത്തു.IndiShell.net Gayhind Army Hacked by Pakleets

പിന്നീടുള്ള കാലം ഇന്ത്യന്‍ പാക്കിസ്ഥാന്‍ സൈബര്‍ വാര്‍ നടന്നു. കുറെ പാക്കിസ്ഥാന്‍ സൈറ്റ്സ് കുറെ ഇന്ത്യന്‍ സൈറ്റ്സ് അങ്ങനെ എത്ര എത്ര വെബ്സൈറ്റ്കള്‍  തകര്‍ന്നു തരിപണം ആക്കി.

Exclusive Interview with Indian Cyber Army

നിങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യാം


ഒരുപാട് പേര് ചോദിക്കുന്ന ഒരു കാര്യം ആണ്, എങ്ങനെയാണ് അവരുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യുക എന്നത്. ഈ ഫേസ്ബുക്ക്‌ ഒഫീഷ്യലി വെരിഫൈഡ് വലിയ സംഭവം ഒന്നും അല്ല. അത് ആര്‍ക്കും ചെയ്യാം.(പേജ് ഓണര്‍ക്ക് മാത്രം) അതിനു വേണ്ടിട്ടു പണം മുടകേണ്ട ആവിശ്യം ഇല്ലാട്ടോ.. ഞാന്‍ ചില ടീംകളെ കണ്ടിട്ടുണ്ട് അവര്‍ ഫേസ്ബുക്ക്‌ പേജ്നു ലൈക്‌ കൂട്ടാം, ഒഫീഷ്യലി വെരിഫൈഡ് ചെയ്ത് തരാം എന്ന് പറഞ്ഞു പണം തട്ടുന്നവ്ര്‍. നല്ലതുപോലെ മാനേജ് ചെയ്താല്‍ നിങ്ങള്‍ക്ക് നല്ല പേജ് റീച്ച് കിട്ടും ഓര്‍ഗാനിക് ലൈക്കും. അല്ലാണ്ട് തട്ടിപ്പും തരികിടയിലുടെയും ഉണ്ടാക്കിയ പേജ്നു നല്ല മൂവ് ഉണ്ടാകില്ല.
നിങ്ങള്‍ 6 കാര്യം ആദ്യം ഫേസ്ബൂകില്‍ ചെയ്തിട്ടുണ്ടാകണം ഇന്നാല്‍ മാത്രമേ ഫേസ്ബുക്ക്‌ നമ്മുടെ Request accept ചെയ്യുകയോള്ള്,

ആദ്യം
 1. നിങ്ങളുടെ പേജ്നു മിനിമം 10,000 ലൈക്‌സ് ഉണ്ടാകണം.
 2. നിങ്ങള്‍ക്ക് ഒരു വെബ്സൈറ്റ് ഉണ്ടെങ്കില്‍ അതില്‍ നിങ്ങളുടെ ഫേസ്ബുക്ക്‌ പേജ് embed ചെയ്തിരിക്കണം.
 3. നിങ്ങളുടെ പേജ് ഉണ്ടാക്കി 6 മാസം ആക്റ്റീവ് ആയിരിക്കണം
 4. നിങ്ങള്‍ ഫേസ്ബൂകില്‍ advertised ചെയ്തിരിക്കണം
 5. നിങ്ങളുടെ പേജ് Celebrities and public figures, Global brands and businesses, Media എന്നിവയില്‍ പെടുന്നതയിരിക്കണം
 6. നിങ്ങള്‍ ഏതുപേരില്‍ ആണ് പേജ് തുടങ്ങിയത് അതിനു ഒരു Government-issued photo ID യും വേണം
ഇതെല്ലാം ഓക്കേ ആണേല്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക്‌ 2/3 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്ത് തരുന്നതായിരിക്കും. 

ഇവിടെ പോയി നിങ്ങള്‍ക്ക് തന്നെ ഫില്‍  ചെയ്തു കൊടുക്കാം
http://on.fb.me/1fMqqkv