ജീവിതം നശിപ്പിക്കുന്ന വാട്ട്‌സ് ആപ്‌ ലീക്കുകള്‍

10:57 PM , 0 Comments



ഡാ കിട്ടിയോട? ഇല്ല. ഇന്നാ ഇന്ന് ഇറങ്ങിയതാ... നമ്മള്‍ ഇത് എത്ര കേട്ടതാ അല്ലെ? ശരിയാണ് ഞാനും നിങ്ങളും ഒക്കെ ഈ ഡയലോഗ് ഒരു തവണയെങ്കിലും കേട്ടിട്ടുണ്ട്,

ഇന്റര്‍നെറ്റ്‌ മനുഷ്യന്‍ കണ്ടുപിടിച്ച മഹത്തായ ഒരു ടെക്നോളജി. പക്ഷെ ഇന്റര്‍നെറ്റ്‌നു ഒരു കുഴപ്പം ഉണ്ട് അത് ഒരിക്കലും മറക്കില്ല. നിങ്ങള്‍ എന്ത് അതിലേക്ക് നല്ക്കുന്നുവോ അത് ഇങ്ങനെ ലോകമെമ്പാടും കറങ്ങികൊണ്ട് ഇരിക്കും. ഇത്പോലെ എത്ര എത്ര സ്ത്രീകളുടെ,പെണ്‍കുട്ടികളുടെ, അമ്മ, പെങ്ങമാരുടെ.ഫോട്ടോകള്‍ വീഡിയോകള്‍... നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.. സുഹൃത്തേ ഒരു സ്ഥലത്ത് നമ്മള്‍ പുളകം കൊള്ളുമ്പോ.. എവിടെയോ ഏതോ ഹൃദയം നിസഹായരായി കരയുന്നുണ്ടാകാം. ഇനി എന്ത് ചെയ്യും എന്ന ചോദിച്ചു കൊണ്ട്.

ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉള്ളത്കൊണ്ടും അവരുടെ മനസ് അറിയുന്നതുകൊണ്ടും ആകണം എനിക്ക് എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നൊരു തോന്നല്‍ ആണ്. അറിവ് ഉള്ളവന്‍ മറ്റുള്ളവര്‍ക്ക് അത് നല്ല രീതിയില്‍ പറഞ്ഞു കൊടുക്കണമല്ലോ... ഇപ്പോള്‍ എനിക്ക് കിട്ടിയ ഒരു അറിവ് ആണ് എങ്ങനെയാണ് നല്ല secure ആയി നിങ്ങളുടെ പേര്‍സണല്‍ ഫയല്‍സ് എങ്ങനെ നിങ്ങളുടെ partner നെ അയക്കാം എന്നതാണ് അതിനുമുന്‍പെ നിങ്ങള്‍ കുറച്ചു  കാര്യങ്ങള്‍ അറിയണം

എങ്ങനെയൊക്കെയാണ് നിങ്ങളുടെ ഫോട്ടോസ് അല്ലേല്‍ വീഡിയോകള്‍ ലീക്ക് ആകുന്നത്

1 നിങ്ങളുടെ മൊബൈല്‍ ശെരിയാക്കാന്‍ കൊടുക്കുന്ന വഴി
2 നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ മറ്റുള്ളവര്‍ റിക്കവറി സോഫ്റ്റ്‌വെയര്‍ വെച്ച് സ്കാന്‍ ചെയ്തു എടുക്കുന്നത്
3 നിങ്ങള്‍ അയക്കുന്ന മെസ്സഞ്ചര്‍ന്‍റെ ഡാറ്റാബേസ് മറ്റു ഹാക്കര്‍മാരുടെ കൈല്‍ കിട്ടുന്നത് വഴി.
4  വാട്ട്‌സ് ആപ്‌ വെബ്‌ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് വഴി
5 വിശ്വാസയോഗിയമല്ലാത്ത മറ്റു ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ നിന്നും ലീക്ക് ചെയുമ്പോള്‍

ഞാന്‍ ഒരു കാര്യം പറയട്ടെ വാട്ട്‌സ് ആപ്‌ ഒരു കൂറ ആപ് ആണ് അതിലുടെ അയക്കുന്ന ഒന്നിനും ഒരു സെക്യൂരിറ്റി ഇല്ലാട്ടോ..

നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോ എടുക്കുന്ന വീഡിയോ അല്ലേല്‍ ഫോട്ടോ ആദ്യം മെമറി കാര്‍ഡ്‌ലേക്ക് സേവ് ആക്കുന്നു. അപ്പൊ തന്നെ നിങ്ങള്‍ 80% പണി വാങ്ങിച്ചു വെച്ച് എന്നാണ് അര്‍ഥം. കാരണം ആ കാര്‍ഡ്‌ ആരുടേലും കൈല്‍ കിട്ടിയാല്‍ ഒന്ന് റികവര്‍ ചെയ്യാന്‍ തോന്നിയാല്‍ തന്നെ പാലാഴി കടെന്നെടുത്ത പോലെയാകും പഴേ എല്ലാം പൊന്തി വരും.
ആയത്കൊണ്ട് encrypted virtual store വേണം അല്ലേല്‍ ഇതുപോലെ പണി കിട്ടും വാട്ട്‌സ് ആപ്‌ നു അതില്ല അത് നിങ്ങള്‍ സെന്‍റ് ചെയ്യുന്ന ഫോട്ടോസ് ഒക്കെ ഒന്ന് ഹൈഡ് ചെയ്യാണ് പതിവ്.

ഇത് ഇല്ലാതെ ആക്കാന്‍ മെമ്മറി കാര്‍ഡ്‌ സേവ് ചെയ്യണ്ടാ ഫോണില്‍ സ്റ്റോര്‍ ചെയ്താ പോരെ എന്ന് പറയുന്നവര്‍ ഉണ്ടാകും. എനിട്ടും ഒരു കാര്യവും ഇല്ല ഫോണ്‍ മെമറി റികവര്‍ ചെയുന്ന സോഫ്റ്റ്‌വെയര്‍ ഒകെ ഇപ്പൊ ഉണ്ട് കേട്ടോ..

നിങ്ങളുടെ സ്വകാര്യ ഫോട്ടോകല്‍ വീഡിയോകള്‍ ഒക്കെ ഇന്റര്‍നെറ്റ് വഴി കൈമാറ്റം ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. കൂടാതെ സ്വന്തം ഫോനില്‍ ഇവ എടുത്ത് വെക്കുന്നത് തീരെ സുരക്ഷിതമല്ല എന്ന് ഓര്‍ക്കുക.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം ഇനി നിങ്ങള്‍ക്ക് അങ്ങനെ ഒക്കെ  ഫോട്ടോസ് വീഡിയോകള്‍ ഒക്കെയും വിശ്വാസം ഉള്ള ആള്‍ക് അയച്ചു കൊടുക്കണം എനികില്‍ സിഗ്നല്‍ എന്നൊരു ആൻഡ്രോയ്ഡ് ആപ് ഉണ്ട് അത് ഉപയോഗിക്കു.

ഈ ആപ് കൊണ്ട് നിങ്ങള്‍ എടുക്കുന്ന വീഡിയോകള്‍ ഫോട്ടോകള്‍ ഒന്നും തന്നെ നിങ്ങളുട്ടെ മെമറി കാര്‍ഡില്‍ സേവ് ആകുന്നില്ല. ഈ ആപില്‍ ഷെയര്‍ ചെയുന്ന എല്ലാ ഫയല്‍സ് ആ ആപിന്റെ തന്നെ എന്‍ക്രിപിറ്റ്ടുആയി സ്റ്റോര്‍ ആകുന്നു. പോരാത്തതിനു ഈ ആപ് ലോക്ക് ചെയ്യാനും ഈ ആപ് ഉപയോഗിക്കുമ്പോ ഉള്ള ചാറ്റ് ഒന്നും തന്നെ സ്ക്രീന്‍ ഷോട്ട് എടുക്കാതെ ഇരിക്കാന്‍ ഉള്ള എല്ലാ തരത്തില്‍ ഉള്ള സെക്യൂരിറ്റി നല്‍കുന്നു

ഒപ്പം തന്നെ ഇതുവരെ എടുത്ത് വെച്ച ഫയല്‍സ് ഹൈഡ് ചെയ്തതേ SECRECY എന്നാ ആപ് കൊണ്ട് Encrypt ചെയ്തു വെക്കു.

   SECRECY - Encrypt/Hide Files α- screenshot     SECRECY - Encrypt/Hide Files α- screenshot     SECRECY - Encrypt/Hide Files α- screenshot     SECRECY - Encrypt/Hide Files α- screenshot

നിങ്ങളുടെ  സ്വകാര്യ നിമിഷങ്ങള്‍ നിങ്ങുടെ തന്നെ ആകട്ടെ എന്ന് ആശംസിക്കുന്നു..

Signal Private Messenger നിങ്ങളുടെ സുരക്ഷിതമായ ഫയല്‍ കൈമാറ്റത്തിനുള്ള ആപ്.

SECRECY - Encrypt/Hide Files നിങ്ങളുടെ ഫോണില്‍ സുരക്ഷിതമായി ഫയല്‍ സേവ് ചെയ്യാന്‍.

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: