സ്വസ്ഥത നഷ്ട്ടപെടുതുന്ന സെല്‍ഫികള്‍

11:20 AM 0 Comments


മനുഷ്യര്‍ തമ്മില്‍ ഉള്ള അകലം ദിവസം കൂടും തോറും നഷ്ട്ടപെട്ടു കൊണ്ട് ഇരിക്കുകയാണ് ഇന്സ്റെന്റ്റ് ആയി ഫോട്ടോകളും വീഡിയോകളും അയച്ചുകൊടക്കാന്‍ പറ്റുന്ന വാട്ട്‌സ് ആപ് പോലെയുള്ള ആപുകള്‍.. ഒരു തരിതില്‍ പറഞ്ഞാല്‍ നമ്മളെ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് നമ്മുടെ ഫോട്ടോകള്‍ അയച്ചു കൊടുക്കുനത് കൊണ്ട് കുഴപ്പം ഇല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ കണ്ടു രസിക്കുന്നത് നമുക്ക് ഒരിക്കലും സഹിക്കാന്‍ പറ്റില്ല.

ഞാന്‍ പറഞ്ഞു വരുന്നത് അത് തന്നെയാണ് നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യം ആകുമ്പോള്‍ ഉള്ള വേദന. കണ്ടു കണ്ടു മടുത്താണ് ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നെ  മതിയായി ഒപ്പം പഠിച്ച കുട്ടിയുടെ പിക് പോലും ഇന്ന് നെറ്റില്‍ കറങ്ങി നടകുന്നത് കണ്ടു മതിയായി.  ഇന്നത്തെ പെണ്‍കുട്ടികളുടെ പോക്ക് എങ്ങോട്ട് ആണ് എനിക്ക് ഒരു എത്തും പിടിയും ഇല്ല. വിട്ടിലെ റ്റുഷന്‍ സര്‍ തൊട്ടു സ്വന്തം അച്ഛന്‍ വരെ ചെറിയ കുട്ടികളെ Abuse ചെയ്യുന്ന വീഡിയോകള്‍.അങ്ങനെ എത്രയെത്ര... പോണ്‍ വീഡിയോകള്‍ കാണാം പക്ഷെ അതിനു ഒരു അതിരൊക്കെ ഇല്ലേ. 18 വയസു തികഞ്ഞവര്‍ക്ക് ഇത്തരം വീഡിയോകള്‍ കാണാന്‍ കുഴപ്പം ഇല്ല. എന്നാണ് Supreme Court of India പറയുന്നത് പക്ഷെ 18 വയസിന് താഴെയുള്ള കുട്ടികളും ഇത്തരം വീഡിയോകള്‍ മൊബൈല്‍ ഫോണ്‍ വഴി കാണുന്നില്ലേ?. കളിച്ചു നടക്കുന്ന പ്രായത്തില്‍ കുട്ടികള്‍ ഇത്തരം വീഡിയോകള്‍ക്ക് Addict ആകുന്നത് അവരുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതത്തിനും ഒരു തീരാ വിഷമം ആകും. 
ഇനി കാര്യത്തിലേക്ക് കടക്കാം സ്നേഹിക്കുന്ന പെണ്‍കുട്ടി സ്വന്തം കാമുകനെ അയച്ചു കൊടുക്കുന്ന വീഡിയോകള്‍ ഫോട്ടോകള്‍ അവയെല്ലാം ഒരു തമാശക്ക് ചോര്‍ത്തുന്ന കൂടുകാരന്‍, ഫോണ്‍ ശരിയാക്കാന്‍ കൊടുക്കുമ്പോള്‍ അവിടെന്നു ചോര്‍ത്തുന്ന കടക്കാരന്‍, പിന്നെ സ്നേഹിച്ച പെണ്ണ് വേറൊരുത്തനെ കല്യാണം കഴിക്കുമ്പോള്‍ ആ ദേഷ്യം കൊണ്ടു ഇന്റര്‍നെറ്റില്‍ ഇടുന്ന കാമുകന്‍ വരെ. അങ്ങനെ എത്രയെത്ര മഹാന്മാര്‍ അല്ലെ.... ഉള്ളുപില്ലാത്ത വര്‍ഗങ്ങള്‍. എന്തിനാ ഇവര്‍ ഇതൊക്കെ ചെയ്യുന്നേ? 
ഇവിടെ പെണ്‍കുട്ടിയെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. കാരണം അവര്‍ക്ക് ഇന്നത്തെ ടെക്നോളജിയെ കുറിച്ച് അറിയില്ല. അടുകളിയില്‍ തളച്ചിടാന്‍ പോകുന്ന അവരെ പഠിപ്പിച്ചിട്ട് എന്ത് കാര്യം എന്ന് ചോതിക്കുന്ന മാതാപിതാക്കള്‍, ജോലി തിരക്ക് മൂലം സ്വന്തം മക്കളെ മറക്കുന്ന അച്ഛന്‍ അങ്ങനെ ഒരുപാട് പേര്‍ തന്നെയാണ് അവളെ ഇത്തരം ദുരന്തത്തിലേക്ക് പറഞ്ഞു വിടുന്നത്
എനിക്ക് അമ്മമാരോട് പറയാന്‍ ഉള്ളത്

  • മകളെ കൂടുതല്‍ ആയി മനസിലാകുന്നത് അമ്മയാണ്. അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയെ ആണ് പേടിക്കുന്നതും ആയതുകൊണ്ട് തന്നെ അവരെ ശിഷിക്കാനും അമ്മക്ക് തന്നെയാണ് കഴിയുക. 
  • പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുക്കാം പക്ഷെ അവര്‍ അതുകൊണ്ട് എന്ത് ചെയ്യുന്നു എന്ന് നോക്കണം എനിക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു മാറി ഇരിക്കരുത്
  • കൂടുതല്‍ അടുത്ത് ഇടപെടുന്ന കൂട്ടുകാരെ കുറിച്ച് അനേഷിക്കുക.
  • നല്ലതിനെ നല്ലത് എന്നും ചീത്തയെ ചീത്തത് എന്നും പറഞ്ഞു കൊടുക്കാന്‍ ഉള്ള കഴിവ് ഉണ്ടാകാം അമ്മക്.

അച്ഛന്‍മാരോട് പറയാന്‍ ഉള്ളത്

  • അച്ഛന് അവരുടെ ജീവിതത്തിലെ ഹീറോ.. ആയതിനാല്‍ ഇത്തരം ചതിയില്‍ പെട്ട കുട്ടികളെ കുറ്റം പറയാതെ അവരെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു പറ എന്റെ മകള്‍ക്ക് ഈ ഗതി വരുത്തിയ അവനെ കൈല്‍ കിട്ടിയാല്‍ അവന്‍റെ കരണകുറ്റി നോക്കി ഒന്ന് പെടക്കും എന്ന് അതിന്നുള്ള തന്റേടം അച്ഛന്‍ കാണിക്കണം.

ഇനി പെണ്‍കുട്ടികളോട് പറയാന്‍ ഉള്ളത്

  • മനുഷ്യര്‍ ആണ് എല്ലായിപ്പോഴും ഒരേ പോലെ ആകണം എന്നില്ല. സൊ പിക് അയച്ചു കൊടുകുമ്പോ മുഖം ഒന്ന് മറച്ചു പിടിച്ചു അയച്ചു കൊടുത്തോളൂ. 
  • ഇനി അങ്ങനെ പറ്റുല്ലാ എന്ന് പറയുന്ന കാമുകന്‍ ആണേല്‍ വിട്ടിലേക്ക് വരാന്‍ പറ. പെണ്ണ് ആലോചിക്കാന്‍ പറ. കെട്ടി കഴിഞ്ഞു എന്താചാ ചെയ്യ്തോ എന്ന് പറയാന്‍ ഉള്ള ആര്‍ജവം കാണിക്കണം എന്റെ പോന്നു അനുജതികള്‍.

ഇനി എല്ലാരോടും കൂടി പറയാന്‍ ഉള്ളത്

മൊബൈല്‍ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ മെമ്മറി കാര്‍ഡ്‌  ഇടാന്‍ പറ്റാത്ത മൊബൈല്‍ഫോണ്‍ വാങ്ങുക. കാരണം കൂടുതല്‍ ഇത്തരം വീഡിയോകള്‍ ഫോട്ടോകള്‍ മൊബൈല്‍ഫോണ്‍ ശരിയാക്കാന്‍ കൊടുക്കുമ്പോള്‍ അവിടെ നിന്ന് അവര്‍ മെമ്മറി കാര്‍ഡുകള്‍ റീകവര്‍ ചെയ്തു എടുക്കുന്നതാണ്... പിന്നെ മൊബൈല്‍ നഷ്ട്ട പെട്ടാല്‍ തന്നെ വേറെ ഒരാള്‍ക്ക് അത് റീകവര്‍ ചെയ്യാന്‍ പറ്റാതെയും ആകും അതാണ്  ഞാന്‍ പറയുന്നേ മെമ്മറി കാര്‍ഡ്‌ ഇടുന്ന ഫോണ്‍സ് വേണ്ട. നിങ്ങള്‍ ഇന്റെര്‍ണല്‍ മെമറി കൂടിയ ഫോണ്‍കള്‍ ഉണ്ടെല്ലോ അത് വാങ്ങിക്കു.

നിങ്ങള്‍ വീഡിയോ അല്ലേല്‍ ഫോട്ടോ ഷെയര്‍ ചെയുന്ന ആപ്. അത് അതാണ് സൂക്ഷിക്കുക കൂടുതല്‍ വാട്സ്ആപ് ആണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗികുന്നെ അപ്പോള്‍ തന്നെ നിങ്ങള്‍ അറിയണം ഇത്തരം വീഡിയോകള്‍ ഫോട്ടോകള്‍ നിങ്ങള്‍ രണ്ടു ആള്‍കാര്‍ മാത്രം അല്ല മുന്നാമത് വേറെ ഒരാള്‍കൂടി കാണുന്നുണ്ട് വാട്സ്ആപ് സെര്‍വര്‍കള്‍ നിങ്ങള്‍ അയക്കുന്ന എല്ലാംതന്നെ അവിടെ ലോഗ് ചെയ്യുനുണ്ട് എന്ന് കൂടി ഓര്‍ക്കുക.

ഇനി ഇതൊക്കെ സേവ് ചെയ്യണം എന്ന് വാശി ആണേല്‍ secercy എന്നൊരു ആപ് ഉണ്ട് അത് വെച്ചു ഫയല്‍ എന്‍ക്രിപിറ്റ് ചെയ്യുക.

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: