Showing posts with label Android Tricks. Show all posts

ജീവിതം നശിപ്പിക്കുന്ന വാട്ട്‌സ് ആപ്‌ ലീക്കുകള്‍



ഡാ കിട്ടിയോട? ഇല്ല. ഇന്നാ ഇന്ന് ഇറങ്ങിയതാ... നമ്മള്‍ ഇത് എത്ര കേട്ടതാ അല്ലെ? ശരിയാണ് ഞാനും നിങ്ങളും ഒക്കെ ഈ ഡയലോഗ് ഒരു തവണയെങ്കിലും കേട്ടിട്ടുണ്ട്,

ഇന്റര്‍നെറ്റ്‌ മനുഷ്യന്‍ കണ്ടുപിടിച്ച മഹത്തായ ഒരു ടെക്നോളജി. പക്ഷെ ഇന്റര്‍നെറ്റ്‌നു ഒരു കുഴപ്പം ഉണ്ട് അത് ഒരിക്കലും മറക്കില്ല. നിങ്ങള്‍ എന്ത് അതിലേക്ക് നല്ക്കുന്നുവോ അത് ഇങ്ങനെ ലോകമെമ്പാടും കറങ്ങികൊണ്ട് ഇരിക്കും. ഇത്പോലെ എത്ര എത്ര സ്ത്രീകളുടെ,പെണ്‍കുട്ടികളുടെ, അമ്മ, പെങ്ങമാരുടെ.ഫോട്ടോകള്‍ വീഡിയോകള്‍... നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.. സുഹൃത്തേ ഒരു സ്ഥലത്ത് നമ്മള്‍ പുളകം കൊള്ളുമ്പോ.. എവിടെയോ ഏതോ ഹൃദയം നിസഹായരായി കരയുന്നുണ്ടാകാം. ഇനി എന്ത് ചെയ്യും എന്ന ചോദിച്ചു കൊണ്ട്.

ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉള്ളത്കൊണ്ടും അവരുടെ മനസ് അറിയുന്നതുകൊണ്ടും ആകണം എനിക്ക് എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നൊരു തോന്നല്‍ ആണ്. അറിവ് ഉള്ളവന്‍ മറ്റുള്ളവര്‍ക്ക് അത് നല്ല രീതിയില്‍ പറഞ്ഞു കൊടുക്കണമല്ലോ... ഇപ്പോള്‍ എനിക്ക് കിട്ടിയ ഒരു അറിവ് ആണ് എങ്ങനെയാണ് നല്ല secure ആയി നിങ്ങളുടെ പേര്‍സണല്‍ ഫയല്‍സ് എങ്ങനെ നിങ്ങളുടെ partner നെ അയക്കാം എന്നതാണ് അതിനുമുന്‍പെ നിങ്ങള്‍ കുറച്ചു  കാര്യങ്ങള്‍ അറിയണം

എങ്ങനെയൊക്കെയാണ് നിങ്ങളുടെ ഫോട്ടോസ് അല്ലേല്‍ വീഡിയോകള്‍ ലീക്ക് ആകുന്നത്

1 നിങ്ങളുടെ മൊബൈല്‍ ശെരിയാക്കാന്‍ കൊടുക്കുന്ന വഴി
2 നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ മറ്റുള്ളവര്‍ റിക്കവറി സോഫ്റ്റ്‌വെയര്‍ വെച്ച് സ്കാന്‍ ചെയ്തു എടുക്കുന്നത്
3 നിങ്ങള്‍ അയക്കുന്ന മെസ്സഞ്ചര്‍ന്‍റെ ഡാറ്റാബേസ് മറ്റു ഹാക്കര്‍മാരുടെ കൈല്‍ കിട്ടുന്നത് വഴി.
4  വാട്ട്‌സ് ആപ്‌ വെബ്‌ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് വഴി
5 വിശ്വാസയോഗിയമല്ലാത്ത മറ്റു ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ നിന്നും ലീക്ക് ചെയുമ്പോള്‍

ഞാന്‍ ഒരു കാര്യം പറയട്ടെ വാട്ട്‌സ് ആപ്‌ ഒരു കൂറ ആപ് ആണ് അതിലുടെ അയക്കുന്ന ഒന്നിനും ഒരു സെക്യൂരിറ്റി ഇല്ലാട്ടോ..

നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോ എടുക്കുന്ന വീഡിയോ അല്ലേല്‍ ഫോട്ടോ ആദ്യം മെമറി കാര്‍ഡ്‌ലേക്ക് സേവ് ആക്കുന്നു. അപ്പൊ തന്നെ നിങ്ങള്‍ 80% പണി വാങ്ങിച്ചു വെച്ച് എന്നാണ് അര്‍ഥം. കാരണം ആ കാര്‍ഡ്‌ ആരുടേലും കൈല്‍ കിട്ടിയാല്‍ ഒന്ന് റികവര്‍ ചെയ്യാന്‍ തോന്നിയാല്‍ തന്നെ പാലാഴി കടെന്നെടുത്ത പോലെയാകും പഴേ എല്ലാം പൊന്തി വരും.
ആയത്കൊണ്ട് encrypted virtual store വേണം അല്ലേല്‍ ഇതുപോലെ പണി കിട്ടും വാട്ട്‌സ് ആപ്‌ നു അതില്ല അത് നിങ്ങള്‍ സെന്‍റ് ചെയ്യുന്ന ഫോട്ടോസ് ഒക്കെ ഒന്ന് ഹൈഡ് ചെയ്യാണ് പതിവ്.

ഇത് ഇല്ലാതെ ആക്കാന്‍ മെമ്മറി കാര്‍ഡ്‌ സേവ് ചെയ്യണ്ടാ ഫോണില്‍ സ്റ്റോര്‍ ചെയ്താ പോരെ എന്ന് പറയുന്നവര്‍ ഉണ്ടാകും. എനിട്ടും ഒരു കാര്യവും ഇല്ല ഫോണ്‍ മെമറി റികവര്‍ ചെയുന്ന സോഫ്റ്റ്‌വെയര്‍ ഒകെ ഇപ്പൊ ഉണ്ട് കേട്ടോ..

നിങ്ങളുടെ സ്വകാര്യ ഫോട്ടോകല്‍ വീഡിയോകള്‍ ഒക്കെ ഇന്റര്‍നെറ്റ് വഴി കൈമാറ്റം ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. കൂടാതെ സ്വന്തം ഫോനില്‍ ഇവ എടുത്ത് വെക്കുന്നത് തീരെ സുരക്ഷിതമല്ല എന്ന് ഓര്‍ക്കുക.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം ഇനി നിങ്ങള്‍ക്ക് അങ്ങനെ ഒക്കെ  ഫോട്ടോസ് വീഡിയോകള്‍ ഒക്കെയും വിശ്വാസം ഉള്ള ആള്‍ക് അയച്ചു കൊടുക്കണം എനികില്‍ സിഗ്നല്‍ എന്നൊരു ആൻഡ്രോയ്ഡ് ആപ് ഉണ്ട് അത് ഉപയോഗിക്കു.

ഈ ആപ് കൊണ്ട് നിങ്ങള്‍ എടുക്കുന്ന വീഡിയോകള്‍ ഫോട്ടോകള്‍ ഒന്നും തന്നെ നിങ്ങളുട്ടെ മെമറി കാര്‍ഡില്‍ സേവ് ആകുന്നില്ല. ഈ ആപില്‍ ഷെയര്‍ ചെയുന്ന എല്ലാ ഫയല്‍സ് ആ ആപിന്റെ തന്നെ എന്‍ക്രിപിറ്റ്ടുആയി സ്റ്റോര്‍ ആകുന്നു. പോരാത്തതിനു ഈ ആപ് ലോക്ക് ചെയ്യാനും ഈ ആപ് ഉപയോഗിക്കുമ്പോ ഉള്ള ചാറ്റ് ഒന്നും തന്നെ സ്ക്രീന്‍ ഷോട്ട് എടുക്കാതെ ഇരിക്കാന്‍ ഉള്ള എല്ലാ തരത്തില്‍ ഉള്ള സെക്യൂരിറ്റി നല്‍കുന്നു

ഒപ്പം തന്നെ ഇതുവരെ എടുത്ത് വെച്ച ഫയല്‍സ് ഹൈഡ് ചെയ്തതേ SECRECY എന്നാ ആപ് കൊണ്ട് Encrypt ചെയ്തു വെക്കു.

   SECRECY - Encrypt/Hide Files α- screenshot     SECRECY - Encrypt/Hide Files α- screenshot     SECRECY - Encrypt/Hide Files α- screenshot     SECRECY - Encrypt/Hide Files α- screenshot

നിങ്ങളുടെ  സ്വകാര്യ നിമിഷങ്ങള്‍ നിങ്ങുടെ തന്നെ ആകട്ടെ എന്ന് ആശംസിക്കുന്നു..

Signal Private Messenger നിങ്ങളുടെ സുരക്ഷിതമായ ഫയല്‍ കൈമാറ്റത്തിനുള്ള ആപ്.

SECRECY - Encrypt/Hide Files നിങ്ങളുടെ ഫോണില്‍ സുരക്ഷിതമായി ഫയല്‍ സേവ് ചെയ്യാന്‍.

ആൻഡ്രോയ്ഡ് ഫോണ്‍ന്‍റെ സ്പീഡ് കൂട്ടാന്‍


RAM Manager 7.0.1 Pro ഇത് നിങ്ങളുടെ  ആൻഡ്രോയ്ഡ് ഫോണ്‍ന്‍റെറാം ന്‍റെ സ്പീഡ് കൂട്ടാന്‍ വേണ്ടിട്ടുള്ള ഒരു ആപ്ലിക്കേഷന്‍ ആണ്


നിങ്ങളുടെ ഫോണ്‍ ന്‍റെ പെര്ഫോമെന്‍സ് കൂട്ടാന്‍ RAM Manager 7.0.1 Pro ഇന്‍സ്റ്റോള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യുക എനിട്ട്‌ താഴെയുള്ള custom settings ല്‍ പോയി  foreground apps oru 100MB ആക്കി confirm ചെയ്യുക.  ഇനി ഒന്നു നോക്ക് നിങ്ങളുടെ ഫോണ്‍ന്‍റെ സ്പീഡ്

നിങ്ങളുടെ GT-s5830i സാംസങ് ഗ്യലക്സി എസ് റൂട്ട് ചെയ്യാം


നിങ്ങളുടെ ആ പഴയ സാംസങ് ഗ്യലക്സി  എസില്‍ നിന്നും പുതിയ ഭംഗിയുള്ള നല്ല സ്പീഡ് ഉള്ള ഒരു സാംസങ് ഗ്യലക്സി  എസില്‍ ലേക്ക് മാറണം എന്ന് കരുതിട്ടില്ലേ നിങ്ങളുടെ ഫോണ്‍ ഹാങ്ങ്‌ ആകുമ്പോള്‍.. ഉണ്ടാകും ഇക്കും അറിയാം എന്‍റെ കൈയില്‍  സാംസങ് ഗ്യലക്സി  എസ് ആണ് ഉള്ളത്
Samsung Galaxy Ace S5830i
സംഭവം സാംസങ്നെ ആപ്പിള്ളില്‍  ഉണ്ടായ കുട്ടി ആണെങ്കില്‍ത്തന്നെ സംഭവം അത്ര പോര കണ്ടാല്‍ ഒരു ഐ ഫോണ്‍ ലുക്ക് ഉണ്ടെങ്കില്ലും റാം കൊണ്ടും ഇന്റെര്‍ണല്‍ സ്പേസ് കൊണ്ടും ഇവന്‍ മോശമാ.

അപ്പൊ എന്തും ചെയ്യും ഒര്‍ജിനല്‍ റോം നിന്നും മാറ്റി കസ്റ്റം റോമിലേക്ക് മാറ്റുക. സംഭവം എളുപ്പമുള്ള പണിയാണ് പക്ഷെ തുടക്കം കുറച്ചു മുന്‍കരുതല്‍ ഞാന്‍ തരാം.

1 ഈ ടുടോറിയല്‍ വായിച്ചു നിങ്ങള്‍ എന്തു തന്നെ കാട്ടിക്കുട്ടിയാലും നിങ്ങള്‍ തന്നെയാണ് ഉത്തരവാദി അല്ലാതെ ചുമ്മാ തട്ടിപ്പും തരികിടയും ആയി നടക്കുന്ന എന്നെ ചീത്ത വിളികരുത്.

2 ഇത് Samsung Galaxy Ace S5830i മാത്രം അപ്ഡേറ്റ് ചെയ്യുന്ന രീതിയാണ്‌ മറ്റു ഫോണ്‍കളില്‍ ഇത് ഞാന്‍ ചെയ്ത് നോകിട്ടില്ല.

3 എന്തു തന്നെ ചെയ്യന്നെങ്കില്ലും നിങ്ങളുടെ ഫോണ്‍ലെ ടാറ്റ നഷ്ട്ടപെടാന്‍ സാധ്യത ഉണ്ട് ആയത് കൊണ്ട് ബാക്ക് അപ്പ്‌ ചെയ്യുന്നത് നല്ലതാണ്.
ബാക്ക് അപ്പ്‌ ചെയ്യാന്‍ ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കാം.
Super Backup : SMS & Contacts
ഇനി കമ്പ്യൂട്ടര്‍ലേക്ക് ബാക്ക് അപ്പ്‌ ചെയ്യണമെങ്കില്‍
Wondershare MobileGo for Android 4.3.0 + Crack.rar
അപോ നിങ്ങളുടെ മൊബൈല്‍ലെ എല്ലാ അവിശ്യമുള്ള ടാറ്റസ് ബാക്ക് അപ്പ്‌ ചെയ്തു വെച്ചു എന്ന് ഞാന്‍ കരുതുന്നു. അതിനു ശേഷം മാത്രം. ഇനിയുള്ള Steps ചെയ്യക.

ആദ്യം നമുക്ക് കുറച്ചു ഫയല്‍സ് ആവിശ്യം ഉണ്ട്. അത് ഡൌണ്‍ലോഡ് ചെയ്യാം.
update.zip - 1.11 MB
ഇനി നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യണം. 

അതിനായി ആദ്യം update.zip -ഫയല്‍സ് നിങ്ങളുടെ memory card ലേക്ക് കോപ്പി ചെയ്യാ.. അതെ ഫോര്‍മാറ്റ്‌ ചെയ്ത ഒരു നല്ല memory card ഉപയോഗികുന്നതാ നല്ലത്

ഇനി നിങ്ങളുടെ ഫോണ്‍ ഓഫ്‌ ചെയ്യുക.

എനിട്ട് Boot in Recovery mode ലേക്ക് മാറ്റുക. അങ്ങനെ മാറ്റാന്‍
by pressing:POWER+VOLUME UP+HOME buttons. താഴെ കാണുന്നപോലെ ഒരുമിച്ച് അമര്‍ത്തി പിടിക്കുക.



ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സാംസങ് ഗ്യലക്സി  എസിന്‍റെ ബൂട്ട് ലോഗോ കാണണം

ഇതുപോലെ.. ഒന്നു കാണിച്ചിട്ട് ഓഫ്‌ ആകും അപ്പോള്‍ നിങ്ങളുടെ കൈ ബട്ടണില്‍ നിന്നും എടുക്കുക.


പിന്നെയും ഒന്നുകൂടി ഈ ലോഗോ കാണിച്ചിട്ടു... താഴെ കാണുന്ന പോലെ വരുന്നതായിരിക്കും. 


Direct View 


അതില്‍ apply update from sdcard select ചെയ്യുക. (ഇ ഫങ്ങ്ഷന്‍ ഓപറേറ്റിങ്ങ്‌ ചെയ്യാന്‍( volume button up and down use ) ചെയ്താല്‍ മതി select ചെയ്യാന്‍ home button നും use ചെയ്യാം.


ഇതില്‍ update.zip select ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ റൂട്ട് ആയിരിക്കും.

ഇനി ഫോണ്‍ റൂട്ട് ആയികഴിഞ്ഞാല്‍ തിരിച്ചു ഈ മെനു ലേക്ക് തന്നെയാണ് വരിക.


reboot system now സെലക്ട്‌ ചെയ്യുക ഇപ്പോള്‍ ഫോണ്‍ റീ സ്റ്റാര്‍ട്ട്‌ ആകും. 

ഹാപ്പി റൂടട്ടിഗ്

ഇനി ഇത്രക്കും കഷ്ട്ടപെടാന്‍ പറ്റാത്തവര്‍ക്കായി വേറെ ഒന്നുണ്ട് പക്ഷെ 100% ആണെന്ന്‍ പറയാന്‍ പറ്റില്ല.
http://onhax.net/framaroot-root-android-devices/




Hide It Pro app ഹാക്ക് ചെയ്യാന്‍ കഴിയും!



ഹൈഡ് ഇറ്റ്‌പ്രൊ, അല്ലെങ്കില്‍ ഓഡിയോ മാനേജര്‍ ആന്‍ഡ്രോയിഡില്‍ നമ്മുടെ പേര്‍സണല്‍ ഫയല്‍സ് ഹൈഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് എന്നത് എല്ലാവര്ക്കും അറിയാം. ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്കിട്ട് ഒരു പണി തന്നാലോ..?

കിട്ടും മക്കളെ ഒരു 8ന്‍റെ പണി.

ഈ ഹൈഡ് ഇറ്റ്‌പ്രൊ ഒരിക്കിലും നമ്മുടെ ഫയല്‍സ് എന്ക്ര്പിറ്റ് ചെയ്യുന്നില്ല. എന്നതാണ് നമുക്ക് കിട്ടുന്ന പാര. ഇനി എങ്ങനെയാണ് ഈ ഹൈഡ് ഇറ്റ്‌പ്രൊ വര്‍ക്ക്‌ ചെയ്യുന്നത് എന്ന് നോക്കാം.

ഹൈഡ് ഇറ്റ്‌ പ്രൊ .. ഫയല്‍സ് ഹൈഡ് ചെയ്യുന്ന ഒരു ആപ്പ്' മാത്രം ആണ് എന്ന് അറിയുക.

നിങ്ങള്‍ ഹൈഡ് ഇറ്റ്‌ പ്രൊ യിലേക്ക് മൂവ് ചെയ്യുന്ന ഫയല്‍സ് നേരെ മെമ്മറി കാര്‍ഡ്‌ലേക്കാണ് പോകുന്നത്, എന്നിട്ട് ആ ഫയല്‍ന്‍റെ എക്സ്റ്റന്‍ഷന്‍ .bin എന്നതിലേക്ക് മാറ്റി, ആ ഫയല്‍ ഹൈഡ് ചെയ്യുന്നു.
ഇത്ര മാത്രമേ ഹൈഡ് ഇറ്റ്‌ പ്രൊയില്‍ സംഭവിക്കുന്നത്. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.

ഹൈഡ് ഇറ്റ്‌ പ്രൊ ഹൈഡ് ചെയ്യ്തു എന്ന് കരുതുന്ന ഫയല്‍സ് നമുക്ക് മറ്റാരു അപ്ലിക്കേഷന്‍ ഇല്ലാതെ തന്നെ കാണാം.

അതിനായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്ണില്‍.

1. Open stock file browser (My files)
2. Tap menu button
3. "More"
4. Go to Settings
5. Check "Show hidden files" and press back
6. And go "sdcard/ProgramData/Android/Language/.fr/ ഇവിടെ എക്സ്ട്രാസ്/ ഫോട്ടോസ്/വീഡിയോസ്

എന്നിങ്ങനെയുള്ള 3 ഫോള്‍ഡറുകള്‍ കാണാം. അതില്‍ നിങ്ങള്‍ക്കു ഇഷ്ട്ടമുള്ള ഫോള്‍ഡര്‍ എടുത്ത് അതിലെ ഫയല്‍ കോപ്പി ചെയ്യുക.
എന്നിട്ട്‌ മറ്റാരു ഫോള്‍ഡറിലേക്ക് മാറ്റി അതിനെ റിനെയിം ചെയ്യുക.
അപ്പോള്‍ കാണാം നിങ്ങള്‍ ആരും കാണാതെ ഒള്ളിപിച്ചു വെച്ചിരുന്ന ഫയല്‍സ്.
ഉദാഹരണത്തിനു നിങ്ങള്‍ ഫോട്ടോസ് എന്നാ ഫോള്‍ഡറിലെ ഒരു ഫയല്‍ ആണ് എടുത്തെതെങ്കില്‍ ആ ഫയല്‍നെ
a.jpg ആക്കി സേവ് ചെയ്യുക. എന്നിട്ട്‌ നോക്ക്.. കിട്ടിയോ ഹൈഡ് ചെയ്ത ഫയല്‍..?

അതെ ഇനി ഞങ്ങള്‍ ഒരു സെക്യൂരിറ്റി ടിപ്പ് തരാം.

ഇങ്ങനെ ഹൈഡ് ചെയ്ത ഫയല്‍സ് മറ്റൊരാള്‍ക്ക് മുകളില്‍പ്പറഞ്ഞ ഐഡിയ വഴി കിട്ടാതിരിക്കാന്‍.

ഒന്ന് നിങ്ങള്‍ ഹൈഡ് ഇറ്റ്‌ പ്രൊയില്‍ settingസില്‍ പോയി അതില്‍
advance settingസില്‍ താഴെകാണുന്ന ചിത്രത്തില്‍ പോലെ vault location SD cardഡില്‍ നിന്നും ഫോണ്‍ലേക്ക് മാറ്റുക


( സ്വന്തമായി ഒരു കിണര്‍ കുഴിച്ചു i mean root/newfolder/virus/dontopen/lib/bin/game/pro/ ഇപ്പോ മനസിലായില്ലേ..? അങ്ങനെ വല്ലേ ഐഡിയ ചെയ്ത് പേര്‍സണല്‍ ഫയല്‍സ് കുഴിച്ചു മുടുക.)

പിന്നെ Root App Delete എന്നൊരു ആപ്പ് ഉണ്ട്. അത് വെച്ചു my files എന്നാ സിസ്റ്റം ആപ്പ് ഡിസെബിള്‍ ചെയ്യുക.


നിങ്ങളുടെ ഫോണ്‍ ആണ് ചിലപ്പോള്‍ എവിടെയെങ്കില്ലും വെച്ചു മറന്നു പോകും. അല്ലെങ്കില്‍ വേറെ ആരുടെ കൈയില്‍ കിട്ടാം.
അതുകൊണ്ട് ജിവിതത്തിലെ ആ.. അസുലഭമുഹൂര്‍ത്തങ്ങള്‍ ഒന്നും തന്നെ ഫോണ്ണില്‍ സേവ്ചെയ്തു വെക്കേണ്ട. ഇനി അങ്ങനെ വെക്കണം എന്ന് നിര്‍ബ്ബന്ധം ഉണ്ടെങ്കില്‍. എന്ക്ര്പിറ്റ് ചെയ്തു വെക്കുക,

അതെ ഒന്ന് ഓര്‍ത്താല്‍ നന്ന്... ഒരു നിമിഷം മതി ഈ ഇന്റര്‍നെറ്റ് മൊത്തം പരക്കാന്‍.