എങ്ങനെയാണ് നിങ്ങളുടെ ജിമെയില്‍ പാസ്സ്‌വേര്‍ഡ്‌കള്‍ ചോര്‍ന്നത്?

6:50 PM 1 Comments


ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിളിന്‍റെ ജിമെയില്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രെന്‍ഡിംഗ് വാര്‍ത്ത. ലോകമെങ്ങും ജിമെയില്‍ ഉപയോഗ്താക്കള്‍ പേടിയോട് കൂടി തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയതുവോ എന്ന് ചെക്ക് ചെയ്യുവാന്‍ തിരക്കുകൂട്ടുന്നു.

എന്നാല്‍ ഇത് ജിമെയിലിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ക്ലൗഡ് സര്‍വീസായ ഡ്രൈവിനെയും എന്തിനേറെ മൊബൈല്‍ പേയ്മെന്‍റ് സിസ്റ്റം ആയ വാലറ്റിനെ വരെ ബാധിക്കും. എന്തൊക്കെയായാലും ഇങ്ങനെയുള്ള അറ്റാക്കിനെ നിങ്ങള്‍ സീരിയസായി തന്നെ കാണണം.

ഇപ്പോള്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങളില്‍ നിശ്ചിത കാലയളവിനുള്ളില്‍ പാസ്വേര്‍ഡ് നിര്‍ബന്ധിതമായി മാറ്റം വരുത്തുന്ന ഒരു രീതിയുണ്ട് മൂന്ന് മാസമോ ആറ് മാസമോ ഒക്കെയാണ് കാലപരിധി. ശക്തമായ പാസ്വേര്‍ഡ് ആണെങ്കിലും ഇന്‍റര്‍നെറ്റ് സുരക്ഷാ വെല്ലുകളായ ബ്രൗസര്‍ ഹൈജാക്കിംഗ് ഉള്‍പടെയുള്ള രീതികള്‍ ഇന്ന് വളരെയധികം ഉപയോക്താക്കളുടെ ക്രഡന്‍ഷ്യലുകള്‍ കവര്‍ന്നെടുക്കുകയാണ്.

ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ വളര്‍ന്നുവരുന്നതിനോടൊപ്പം അതിലെ വെല്ലുവിളികളും സുരക്ഷാ പഴുതുകളും വളരുകയാണ്. ആയതിനാല്‍ നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഐ.ഡി യുടെയും ഫയലുകളുടെയും സുരക്ഷ ഉറപ്പാക്കുവാന്‍ പരമാവധി ശ്രമിക്കുക. പുതിയ സാങ്കേതികവിദ്യകളെ സ്വീകരിക്കുമ്പോള്‍ അവ ഉയര്‍ത്തുന്ന വെല്ലുവിളികളെ പറ്റിയും പഠിക്കുക. സദാ ജാഗരൂഗരായിരിക്കുക.

Conduiltsearch, Delta search, Babylon toolbar, qvo7 പോലുള്ളവ വര്‍ഷങ്ങളായി ബ്രൗസര്‍ ഹൈജാക്കിംഗ് മുഖേന ഉപയോഗ്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നുണ്ട്. ബ്രൗസറില്‍ ഹോംപേജിലെ മാറ്റം, അനാവശ്യമായ പോപ്പപുകള്‍, പരസ്യങ്ങള്‍ പിന്നെ സാധാരണ വൈറസുകള്‍ ചെയ്യുന്ന സിസംറ്റം സ്റ്റെബിലിറ്റിയെ ബാധിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ ഉ‌ടന്‍ തന്നെ അവ റിമൂവ് ചെയ്യുവാന്‍ ശ്രമിക്കുക. 

http://www.bleepingcomputer.com/download/adwcleaner/

ഏത് സൈറ്റാണോ നിങ്ങളെ ബാധിച്ചിരിക്കുന്നത് അതിനെ പറ്റി സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് അതിനുള്ള പരിഹാരം ലഭിക്കും. മാല്‍വെയര്‍ബൈറ്റ്സ് പോലുള്ള ആന്‍റിമാല്‍വെയര്‍ സോഫ്റ്റ്വെയര്‍ കമ്പനികളുടെ ബ്ലോഗുകളിലും ഫോറങ്ങളിലും ഓരോ സൈറ്റുകളില്‍ നിന്നും എങ്ങനെ രക്ഷ നേടാം എന്ന് വ്യക്തമായി കൊടുത്തിട്ടുണ്ട്.

ഈ ബ്ലോഗ് വ്യത്യസ്തങ്ങളായ മാല്‍വെയര്‍ അറ്റാക്കുകളെ പരിചയപ്പെടുത്തുകയും അവ എങ്ങനെ റിമൂവ് ചെയ്യാമെന്ന് പറഞ്ഞുതരികയും ചെയ്യുന്നുണ്ട്.

http://malwaretips.com/blogs/ 

Stay Alert, Stay Secured, Stay Happy!!

credit : Usama Shihabudeen

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

1 comments: