വാട്ട്‌സ്ആപ്പില്‍ പ്രിയങ്ക വൈറസ്‌ പടരുന്നു

2:12 PM 0 Comments


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടെക് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ വാട്ട്‌സ്ആപ്പിലൂടെ പടരുന്ന ഒരു വൈറസ്‌.

പ്രിയങ്ക എന്ന പേരിലാണ് ഇത് പടരുന്നത്. പ്രിയങ്ക എന്ന പേരിലുള്ള ഒരു കോണ്ടാക്റ്റ് നിങ്ങള്‍ക്ക് ഏതെങ്കിലും സുഹൃത്തുക്കളില്‍ നിന്ന് അയച്ചുകിട്ടിയോ ? 

എങ്കില്‍ സംശയിക്കേണ്ട. ഇത് അത് തന്നെ. നിങ്ങള്‍ ഇത് സേവ് ചെയ്‌താല്‍ ആദ്യം നിങ്ങളുടെ വാട്ട്‌സ്ആപ്പില്‍ ഉള്ള ഗ്രൂപ്പ്‌ ചാറ്റുകളുടെ എല്ലാം പേര്  'Priyanka' എന്നായി മാറും. അതിനു ശേഷം നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള എല്ലാ ആളുകളുടെയും പേര്  'Priyanka' എന്നായി മാറുന്നു. ഈ മാസം അഞ്ചാം തിയ്യതി ആണ് ഇത് ആദ്യമായി ശ്രദ്ധയില്‍ പെട്ടത്. വെറും അഞ്ചു ദിവസം കൊണ്ട് 'പ്രിയങ്ക' ലോകമെമ്പാടും ലക്ഷക്കണക്കിന്‌ മൊബൈല്‍ ഫോണുകളില്‍ എത്തി. നിലവില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ഇത് ബാധിച്ചിരിക്കുന്നത്.

ഇനി ഇതിനെതിരെ നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്ന് നോക്കാം. ആദ്യം തന്നെ 'പ്രിയങ്ക' എന്ന പേരിലുള്ള ഒരു കോണ്ടാക്റ്റ് നിങ്ങള്‍ക്ക് അയച്ചുകിട്ടിയാല്‍ അത് സ്വീകരിക്കാതിരിക്കുക. ഈ സുരക്ഷാ പഴുത് വാട്ട്‌സ്ആപ്പ് ഇതുവരെ പരിഹരിച്ചതായി കാണുന്നില്ല. അതുകൊണ്ട് മറ്റൊരു പേരില്‍ കോണ്ടാക്റ്റ് വന്നാലും സ്വീകരിക്കതിരിക്കുന്നതാണ് ബുദ്ധി. വരും ദിവസങ്ങളില്‍ ഇതിനു ഒരു പരിഹാരം വാട്ട്‌സ്ആപ്പ് തന്നെ കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം.

അഥവാ ഇത് നിങ്ങളുടെ ഫോണില്‍ നിലവിലുണ്ടെങ്കില്‍ ആദ്യം തന്നെ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഒഴിവാക്കുക. വാട്ട്‌സ്ആപ്പ് അപ്ലിക്കേഷന്‍ ഫോഴ്സ് സ്റ്റോപ്പ്‌ ചെയ്യുക.  അതിനുശേഷം  'Priyanka' എന്ന പേരിലുള്ള കോണ്ടാക്റ് റ്കണ്ടെത്തി ഡിലീറ്റ് ചെയ്യുക. പിന്നീട് വാട്ട്‌സ്ആപ്പ് ഡാറ്റാബേസ് ഡിലീറ്റ് ചെയ്യുക. മെസ്സേജുകള്‍ നഷ്ടപ്പെടുമെന്ന് പേടിക്കണ്ടതില്ല കാരണം വാട്ട്‌സ്ആപ്പ് ഓരോ ദിവസവും ഓട്ടോമാറ്റിക് ബാക്കപ്പ് എടുക്കുന്നതുകൊണ്ട് നാം ഡാറ്റാബേസ് ക്ലിയര്‍ ചെയ്താലും മെസ്സേജുകള്‍ റീസ്റ്റോര്‍ ചെയ്യപ്പെടും. പക്ഷെ അവസാനത്തെ ബാക്ക്‌അപ്പിന് ശേഷമുള്ള മെസ്സേജുകള്‍ നഷ്ടപ്പെടും.


ഇതിനുശേഷം വാട്ട്‌സ്ആപ്പ് വീണ്ടുംതുറക്കുക. അപ്പോള്‍ പുതിയതായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതുപോലെ സെറ്റ്അപ്പ് സ്ക്രീന്‍ കാണാം. സെറ്റ്അപ്പ് ചെയ്തു കഴിയുമ്പോള്‍ പഴയ മെസ്സജുകള്‍ റീസ്റ്റോര്‍ ചെയ്യപ്പെടും.

 ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് കരുതുന്നു. അഭിപ്രായങ്ങള്‍ താഴെ എഴുതുക.

Melbin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: