ഇന്ത്യയില്‍ ബ്ലോക്ക്‌ ചെയ്ത വെബ്സൈറ്റ്കള്‍ തുറക്കാന്‍ how to bypass DOT


ഓണ്‍ലൈന്‍ ഫയലുകള്‍ ഷെയറിംഗ് വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ നിരോധിച്ചു. റിലയന്‍സ് ബിഗ്‌ പിക്ചേഴ്‌സിന്റെ റിലീസ് ചെയ്ത അജയ് ദേവ്ഗണ്‍ അഭിനയിച്ച റിമെയ്‌ക്ക് സിനിമ 'സിങ്കം' മോഷ്‌ടിച്ച് ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടു റിലയന്‍സ് ബിഗ്‌ പിക്ചേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇങ്ങനൊരു ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നിരോധനം അറിയുന്നത്. ഇതനുസരിച്ച് ഭൂരിഭാഗം ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇത്തരം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്‌തുതുടങ്ങിയിട്ടുണ്ട്. സോഫ്‌റ്റ് വെയറുകള്‍, പാട്ടുകള്‍, സിനിമ തുടങ്ങിയവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തുകൊണ്ടിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് ഈ നടപടി.


കഴിഞ്ഞ വ്യാഴാഴ്‌ച കാലത്ത് മുതല്‍ ഇത്തരം ഷെയറിങ് വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ഈ സൈറ്റ് ബ്ലോക്ക് ചെയ്‌തിരിക്കുകയാണ് എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിഞ്ഞു കാണുന്നത്.

ഇങ്ങനെ ബ്ലോക്ക്‌ ചെയ്യപെട്ട വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എന്ന് നമുക്ക്‌ നോക്കാം.

ഏറ്റവും  നല്ല മാര്‍ഗം ഒരു നല്ല അനോണിമസ് പ്രോക്സി ഉപയോഗിക്കുക എന്നതാണ്. പക്ഷെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഉള്ള പ്രോക്സികള്‍ ഒന്നും യുസര്‍ക്ക് ബ്രൌസിംഗ് സുരക്ഷിതതം നല്‍കുന്നില്ല, പിന്നെ പോ അപ്പ്‌ പരസ്യങ്ങളുടെ ശല്യവും.




ഡോട്ട് ബ്ലോക്ക്‌ ചെയ്യ്ത വെബ്സൈറ്റ്‌കള്‍ തുറക്കാന്‍. ഒനിയന്‍ റൂട്ട് പ്രൊജക്റ്റ്‌ ആയ ടോര്‍ ബ്രൌസര്‍ എന്ന അനോണിമസ് ബ്രൌസര്‍ നമുക്ക്‌ ഇതിനായി ഉപയോഗിക്കാന്‍ സാധിക്കും. ഈ ബ്രൌസര്‍ ഓപ്പണ്‍സോഴ്സ് ആയതുകൊണ്ട് ഏതു ഇന്റര്‍നെറ്റ് ടെലികോം/സര്‍വീസ് പ്രോവിടെര്‍മാര്‍ക്ക്  പോലും ഈ ബ്രൌസര്‍ എന്‍ക്ര്പിറ്റ്‌ ചെയ്ത റിലെ കോഡ്സ് ഡയിക്രിപിറ്റ്‌ ചെയ്യാന്‍ സാധ്യമില്ല ആയതുകൊണ്ട് ഇത്തരം റിലെ കോഡ്സ് ടെലികോം/സര്‍വീസ് പ്രോവിടെര്‍മാരുടെ സെര്‍വര്‍ലെ ഫില്‍റ്റര്‍ ഫയര്‍വാള്‍ ബൈപാസ്‌ ചെയ്യുന്നു. തന്മുലം നമുക്ക്‌ ഏതു വെബ്സൈറ്റും തുറക്കാന്‍ സാധിക്കുന്നു..ആരും അറിയാതെ..തന്നെ ഒരു തെളിവും ഇല്ലാതെ എന്തും ഇന്റര്‍നെറ്റില്‍ കാട്ടികൂട്ടാം..

നിങ്ങള്‍ക്ക് ടോര്‍ ബ്രൌസര്‍നെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇ ലിങ്ക് സന്ദര്‍ശിക്കുക
https://www.torproject.org/about/torusers.html.en

ഉപയോഗക്രമം


ആദ്യമായി ഈ ടോര്‍ ബ്രൌസര്‍ ബണ്ടില്‍ ഡൌണ്‍ലോഡ് ചെയ്യുക
https://www.torproject.org/download/download-easy.html.en

ഇതൊരു സെവെന്‍ സിപ്‌ ഫയല്‍ ആകും 23.96MB സൈസ് ഉണ്ട്
tor-browser-2.2.35-13_en-US.exe ഡബിള്‍ ക്ലിക്ക് ചെയ്തു ഫയല്‍ എക്സ്ട്രാക്‌റ്റ് ചെയ്തതിനുശേഷം start tor browser എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഈ ബ്രൌസര്‍ ഉപയോഗിക്കാം.


ടോര്‍ ബ്രൌസര്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഡാറ്റ റിലേ  പല പ്രോക്സികളിലൂടെ കടന്നു പോകേണ്ടി വരുന്നതിനാല്‍ വേഗത കുറവ്‌ അനുഭവപ്പെടാന്‍ ഇടയുണ്ട്

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

2 comments:

Anonymous said...

ടോര്‍ ബ്രൌസെറിനെ കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റിങ്ങ്‌ വളരെ നന്നായിട്ടുണ്ട് .
അതില്‍ ഒരു കുറവ് എനിക്ക് തോന്നിയത് അഡോബെ ഫ്ലാഷ് പ്ലയെര്‍ പോലയുള്ള വീഡിയോ സ്ട്രീമിംഗ് ഈ ബ്രൌസേരില്‍ കഴിയില്ല എന്നതാണ് ..
എന്തായാലും പുതിയ അറിവുകള്‍ക്ക് നന്ദി
വീണ്ടും പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

Admin said...

ടോര്‍ ബ്രൌസറില്‍ ഫ്ലാഷ് പ്ലയെര്‍ പ്ലഗ് ഇന്‍ വര്‍ക്ക്‌ ചെയ്യം. പക്ഷെ ടോര്‍ ഫുള്‍ അനോണിമസ് ആകണമെങ്കില്‍ ഫ്ലാഷ് ഡിസെബിള്‍ ചെയ്യണം കാരണം ഫ്ലാഷ് വഴി
#യുസര്‍ന്‍റെ ഐ.പി അഡ്രെസ്സ് (റിവേര്‍സ് ഐ.പി )
#ഡിസ്പ്ലേ റെസലൂഷന്‍
#റീ ഡയറക്റ്റ് ലിങ്ക്
എന്നിവ ട്രെസ് ചെയ്യാന്‍ സാധിക്കും അതുകൊണ്ടാണ് ടോര്‍ ഉപയോഗിക്കുമ്പോള്‍ ഫ്ലാഷ് ഡിസെബിള്‍ ചെയ്യണം എന്ന് നിര്‍ദേശിക്കുന്നത്