Showing posts with label Hacking Lab. Show all posts

സ്വതന്ത്ര ഹാക്കിംഗ് പ്രസ്ഥാനത്തിനു തുടക്കം


നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമായി ഇന്റര്‍നെറ്റ് തീര്‍ന്നിരിക്കുകയാണെങ്കിലും സൈബര്‍ സുരക്ഷ സംബന്ധിച്ചു പൊതുജനങ്ങളുടെയിടയില്‍ കാര്യമായ ധാരണ ഇപ്പോഴുമില്ല.
ഇന്റര്‍നെറ്റിന്റെ മറവില്‍ പതിയിരിക്കുന്ന കെണികള്‍ സംബന്ധിച്ചു പൊതുജനങ്ങളെ ജാഗരൂകരാക്കുകയെന്ന ലക്ഷ്യത്തില്‍ കേരളത്തിലെ എത്തിക്കല്‍ ഹാക്കര്‍മാര്‍, പേനട്രേഷന്‍ ടെസ്റ്റര്‍മാര്‍, കോഡര്‍മാര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ എന്നിങ്ങനെ  സൈബര്‍ സെക്യൂരിറ്റിയില്‍ താല്പര്യം ഉള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്വതന്ത്ര ഹാക്കിംഗ് പ്രസ്ഥാനത്തിനു തുടക്കം കുറിക്കാന്‍ ആലോചിക്കുന്നു. പ്രധാനമായും നമ്മുടെ അറിവുകള്‍ സമൂഹനന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാനാവും എന്ന് നമുക്ക് ഇവിടെ ചിന്തിക്കാം.
• ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അത് ഞങ്ങളെ അറിയിക്കാവുന്നതാണ്. ഈ വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ അത് സഹായിക്കും.
• ഇത് ഒരിക്കലും ഒരു വ്യക്തിയാല്‍ അധിഷ്ഠിതമല്ല. മറിച്ച് ഒരു കൂട്ടം യുവാക്കളുടെ അറിവും കഴിവുകളും കോര്‍ത്തിണക്കിയ ഒരു സംരഭം ആണ്.
• ഈ ഗ്രൂപ്പില്‍ ഉള്ളവര്‍ ഒരിക്കലും സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് നഷനഷ്ട്ങ്ങള്‍ വരുത്തുവാന്‍ പാടുള്ളതല്ല.
• KHW നല്‍കിയ വെരിഫൈഡ് ബാഡ്ജ് ഉള്ളവര്‍ക്ക് (white hat) മാത്രമേ മറ്റുള്ളവരെ വിദൂരമായി സഹായിക്കാന്‍ അര്‍ഹതയുള്ളു
• സഹായം അഭ്യര്‍ഥിക്കുന്നവര്‍ ഓണ്‍ലൈന്‍ മുഖേന മാത്രം സഹായം അപേക്ഷിക്കുക. അല്ലാത്ത പക്ഷം അവര്‍ക്ക് നു ഉണ്ടാകുന്ന നഷനഷ്ടങ്ങള്‍ക്ക് KHW ഉത്തരവാദി ആയിരിക്കുന്നതല്ല.
• സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തു തരണം എന്ന തരത്തില്‍ ഉള്ള അപേക്ഷകള്‍ ഞങ്ങള്‍ സീകരിക്കുന്നതല്ല.
• സമുഹത്തെ മോശമായി ബാധിക്കുന്ന തരത്തിലുഉള്ള വര്‍ഗീയത വളര്‍ത്തുന്ന പോസ്റ്കള്‍, ചിത്രങ്ങള്‍, വോയിസ്‌ റെക്കോര്‍ഡ്കള്‍, വീഡിയോകള്‍, വെബ്സൈറ്റ്കള്‍ എന്നിവ ടേക്ക് ഡൌണ്‍ ചെയ്യാനുള്ള സഹായത്തിനായി നിങ്ങള്‍ക്ക് ഞങ്ങളെ സമീപിക്കാം.
• സുതാര്യമായ ഒരു സാമുഹിക സേവനം എന്ന നിലയില്‍ ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
• നിങ്ങള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപെടുന്നത് എനിങ്ങനെയുള്ള സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉന്നയിക്കാം.
• കേരള വെബ്സൈറ്റ്കള്‍ക്ക് എതിരെയുള്ള ഹാക്കിംഗ് ആക്രമങ്ങള്‍ ചെറുക്കാന്‍, അവയില്‍ കണ്ടുവരുന്ന സുരക്ഷാ പാളിച്ചകള്‍ എന്നിവ നിങ്ങള്‍ക്ക് ഞങ്ങളെ സ്വകാര്യമായി അറിക്കാം.
• സ്‌ത്രീകള്‍ക്ക്‌ എതിരെയുള്ള കടന്നുകയറ്റം, അശീല ചുവയുള്ള ചാറ്റ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ നിങ്ങള്‍ക്ക് സ്വന്തമായി ഈ സമുഹത്തെ അറിയിക്കാം. അവരെ ഒറ്റ പെടുത്താനും, ഒരു നല്ല സമുഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു തരുന്നതാണ്.
ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക http://goo.gl/sILepc

ബാര്‍ക്യാമ്പിനെ രജിസ്റ്റര്‍ ചെയ്യാം ഫ്രീ ആയി


രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് കൊണ്ട് എനിക്ക് വലിയ ഗുണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം. സോഷ്യല്‍ മീഡിയയുടെ അവസരങ്ങള്‍ പഠിച്ച് വന്നിരുന്ന കാലം. അന്നാണ് എന്‍റെ സുഹൃത്തും അധ്യാപകനുമായ Shyamlal T Pushpan സര്‍ ബാര്‍ക്യാമ്പ് കേരളയുടെ പന്ത്രണ്ടാമത് ഭാഗത്തിന്‍റെ രെജിസ്ട്രേഷന്‍ ലിങ്ക് ഷെയര്‍ ചെയ്തത് കാണാനിടയായത്. ആദ്യം ബാര്‍ക്യാമ്പ് എന്ന പേര് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്ന നാട്ടിലാണ് ഞാന്‍ ജീവിച്ചിരുന്നത് കൊണ്ട് അറിയാനുള്ള ക്യൂരിയോസിറ്റിയും കൂടി. അങ്ങനെ ലിങ്കില്‍ പോയി നോക്കുമ്പോഴാണ് കേരളത്തിലുള്ള എല്ലാ ബ്രാന്‍ഡഡ് ഐ.ടി ബുജികളും സ്റ്റാര്‍ട്ടപ്പ് വില്ലേജ് മുന്‍ സി.ഇ.ഒ Sijo Kuruvilla Georgeഈ സ്റ്റാര്‍ട്ടപ്പ് എന്ന വാക്ക് കേരളക്കാര്‍ക്ക് കൂടുതല്‍ പരിചിതമാക്കി കൊടുത്ത റ്റീം MobME തുടങ്ങി ഒരു നീണ്ട് നിര തന്നെ അറ്റന്‍ഡീസ് പേജില്‍ കാണാനിടയായി. ഹോ! അന്ന് Teezol Technologies ഒക്കെ ഒരു സ്വപ്നമായി തന്നെ നിലനിന്നിരുന്ന കാലം. ആ സ്വപ്നം സാക്ഷാത്കരിക്കാനായി കഷ്ടപ്പെടുന്ന കാലം. പോളിടെക്നിക്കില്‍ പോയി സമയം കളയാനായി ആപ്ലിക്കേഷന്‍ ഒക്കെ കൊടുത്തിരുന്ന കാലം... അന്നാണ് ബാര്‍ക്യാമ്പിനെ പറ്റി അറിയുന്നത്. സംഭവം കൊള്ളാം.. പക്ഷേ ഇത്രയും വലിയ പരിപാടി, സാങ്കേതിക വിദ്യയുടെ പല മേഘലകളിലെ അറിവുകള്‍ ഷെയര്‍ ചെയ്യുവാനായി എത്തുന്ന വലിയ ആളുകളൊക്കെ ഉള്ള പരിപാടി... ടിക്കറ്റിന് ക്യാശ് കുറേ പൊട്ടുമല്ലോ എന്ന വിഷമത്തോടെ ഓരോ പേജിലും ക്ലിക്ക് ചെയ്തു രെജിസ്റ്റര്‍ ചെയ്തേക്കാം എന്ന് കരുതി പോകുമ്പോഴാണ് ആകെയുള്ള കടമ്പ രെജിസ്ട്രേഷന്‍ ഫോമിലുള്ള ആ കാപ്ച്ച കോഡ് മാത്രമാണെന്ന് മനസ്സിലായത്. സംഗതി ഫ്രീയാണെന്ന്!!!!
കൊള്ളാല്ലോ സംഗതി... 
അങ്ങനെ ആദ്യത്തെ ബാര്‍ക്യാമ്പ് അനുഭവത്തിനായി ടെക്നോപാര്‍ക്കിലെത്തി. താമസിച്ചിരുന്നു, യാത്രയിലിരിക്കുന്ന സമയം മറ്റൊരു ചിന്ത എന്നെ അലട്ടിയിരുന്നത് ഇവന്‍റിലുപയോഗിക്കുന്ന ഭാഷയായിരുന്നു. ഗവണ്‍മെന്‍റ് സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച (പാസായി എന്ന് പറയില്ല.) എനിക്ക് ഇംഗ്ലീഷ് കേട്ടാല്‍ മനസ്സിലാവും എന്നല്ലാതെ പറയാന്‍ നിന്നാല്‍ കിലുക്കം സിനിമയില്‍ ജഗതി പറഞ്ഞ പോലെ "മുജേ ഹിന്ദി മാലു... മാലു.." ഈ അവസ്ഥ ആകും.  എന്നാല്‍ അവിടെ ചെന്ന് കയറുമ്പോള്‍ സിനിമയിലെ ഒരു വില്ലന്‍ കഥാപാത്രത്തിന്‍റെ ലുക്കുള്ള Ivin Gancius സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഡ്വൈസ് കൊടുത്ത് തകര്‍ക്കുകയാണ്. അതും മലായാളത്തില്‍!
ഈ സിനിമാ നടനാണ് റ്റീസോള്‍ തുടങ്ങിയതിന് ശേഷം ചില അത്യാവശ്യ ഘട്ടങ്ങളില്‍ ഫേമിന്‍റെയും കമ്പനിയുടെയും ഒക്കെ നിയമവശങ്ങളൊക്കെ എനിക്ക് പറ‍ഞ്ഞു തന്നത്.
അങ്ങനെ ഭാഷ ഒരു പ്രശ്നമല്ല എന്ന ആശ്വാസത്തില്‍ ഇരിക്കുകയാണ്. ചുമ്മാ എന്‍റെ പഴയ ലാപ് ഒക്കെ തുറന്ന് വെച്ച് ശുഭാപ്തി വിശ്വാസത്തോടുകൂടി വൈഫൈ ഓണ്‍ ചെയ്തു... ദേ ലൈറ്റ് കത്തി... അങ്ങനെ നെറ്റും കിട്ടി... അവിടെ നിന്ന് തുടങ്ങിയ പ്രയാണമാണ്. Federal Institute of Science And Technology - FISAT ല്‍ വെച്ച് നടന്ന പതിമൂന്നാം ബാര്‍ക്യാമ്പിലാണ് കൂടുതല്‍ കൂട്ടുകാരെ പരിചയപ്പെടാന്‍ പറ്റിയത്. എന്തിനേറേ ശ്യാം സറുമായി ക്യാശ്വലായി ഒന്ന് സംസാരിച്ചത് അന്നായിരുന്നു. അന്ന് സര്‍ പരിചയപ്പെടുത്തി തന്ന Albin Sebastian... ഒരു സുഹൃത്ത് എന്നതിലുമുപരി നെറ്റ്വര്‍ക്കിംഗ് മേഘലയിലെ എന്‍റെ തലതൊട്ടപ്പനാണ് ആല്‍ബിന്‍. കൂടാതെ വേര്‍ഡ് പ്രസിനെ പറ്റി കൂടുതല്‍ പഠിക്കാനും കാരണം ആല്‍ബിനായിരുന്നു. എന്നാല്‍ അന്നൊന്നും ഒരു നീല ലാന്‍സര്‍ കാറില്‍ വരുന്ന Kenney Jacob നെ പരിചയപ്പെടാന്‍ പറ്റിയിരുന്നില്ല. വലിയ ‍ജാഡ ഒക്കെ ആയിരിക്കും എന്നൊക്കെ വിചാരിച്ചു അങ്ങ് ഒതുങ്ങി. ആ കെന്നിയാണ് Social Media Day Kochi യില്‍ അടുത്തിരുന്നു കാര്യമൊക്കെ പറഞ്ഞത്.  നേരിട്ട് പരിചയപ്പെടാന്‍ പറ്റിയിരുന്നില്ലെങ്കിലും സോഷ്യല്‍ മീ‍ഡിയ വഴി പരിചയപ്പെട്ടArun Basil LalVineeth JosePraseed Pai KtJemshid KaKe തുടങ്ങി അങ്ങനെ നീളുന്നു സുഹൃത്തുക്കളുടെ ലിസ്റ്റ്.
വെറും പത്താംക്ലാസ് പാസ് സര്‍ട്ടിഫിക്കറ്റുള്ള(ഈ ഡയലോഗ് ഒരു ക്ലിഷേ ആയി തോന്നാം, സഹിച്ചേ പറ്റൂ.) എന്‍റെ ഇന്നത്തെ പ്രൊഫഷണല്‍ നേട്ടങ്ങളുടെ ഒരു ക്രഡിറ്റ് ഞാന്‍ ബാര്‍ക്യാമ്പിനും ക്യാമ്പ്മേറ്റ്സിനും ഉള്ളതാണ്.
അതിലെല്ലാമുപരി അമൃത ഇന്‍സ്റ്റിറ്റിറ്റ്യൂട്ടില്‍ വെച്ച് നടന്ന പതിനഞ്ചാം ക്യാമ്പിലെ ട്വീറ്റ് വാളിലെ ഒരു ടീറ്റ് ഇഷ്ടപ്പെട്ടത് കൊണ്ട് പരിചയപ്പെട്ട Jyothis Joy... അതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച് പോയ Google I/O - Extended KochiSocial Media Day Kochi,Global Mobile Internet Conference തുടങ്ങി ഓര്‍മകള്‍ ഒരുപാട്. ഇന്ന് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറിയ ജ്യോതിസ്, എ‍ഞ്ചിനീയറിംഗ് പഠനത്തിനിടെ ഞങ്ങള്‍ പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന ഐ.റ്റി കമ്പനിയുടെ പണിപ്പുരയിലാണ്. (എല്ലാവരും അനുഗ്രഹിക്കണം.)
ഇത് എന്‍റെ ബാര്‍ക്യാമ്പ് അനുഭവത്തിലെ ചില കാര്യങ്ങള്‍ മാത്രം... ടൈപ്പ് ചെയ്യുവാനുള്ള മടി കാരണം നിര്‍ത്തുന്നു...
എന്തായാലും BarCamp Kerala യുടെ പതിനാറാം ഭാമൃഗമായBarcamp Kerala Winter 2014 ല്‍ അണിയറ പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബാര്‍ക്യാമ്പിനെ കുറിച്ച് കൂടുതലറിയുവാന്‍ www.barcampkerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. Jikku Varghese JacobViswa PrabhaAdarsh VK,Anoop TechnologistTinu Cherian AbrahamManoj Karingamadathil,Nileena Sreelatha BalaramHiran VenugopalanOrion ChampadiyilRony M StanlyThameem RahimJahangeer Razack PaleriVarun Ramesh,Bibin YesbeeFasil MuhammedNishad NizarVijay S Paul, Bibin Parukoor Thomas എല്ലാവരെയും പേര്‍സണലായി ക്ഷണിക്കുന്നു...

ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാന്‍ www.barcampkerala.org/register എന്ന ലിങ്കില്‍ പോവുക.
അപ്പോ അടുത്ത മാസം ഏഴാം തീയതി ഞായറാഴ്ച ഞാനെവിടെപോകുമെന്ന് ആരെങ്കിലും ചോദിച്ചാല്‍ തിരുവനന്തപുരത്ത് ബ്യാര്‍ക്യാമ്പില്‍ ധ്യാനം കൂടാന്‍ പോകും എന്ന് പറഞ്ഞേക്ക്.. കാണാം...!!!

Article : Usama Shihabudeen

ഒരു ഹാക്കിംഗ് ലാബ്‌ നിര്‍മിക്കാം


ഹാക്കിംഗ് പഠിക്കാന്‍ താല്പര്യമുള്ള എന്‍റെ കൂട്ടുകാര്‍ക്ക് ഇത്തവണ ഒരുനല്ല ടുടോറിയല്‍ ആയിട്ടാണ് എന്‍റെ വരവ്.  ഹാക്കിംഗ് അത് ചുമ്മാ വായിച്ചു പഠിക്കാന്‍ പറ്റില്ല. ചെയ്തു പഠിക്കാനെ പറ്റു. എന്നാല്‍ അത് മറ്റുള്ളവരുടെ വെബ്സൈറ്റില്‍ കയറി കളിച്ചാല്‍ അത് ഇന്ത്യന്‍ ഐ.ടി ലോ പ്രകാരം ഹാക്കിംഗ് ഒരു കുറ്റകൃത്യമാണ് എന്ന് ഓര്‍ക്കുക. ആയതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടര്‍ ഇത്തരം ഹാക്കിംഗ് പഠിക്കാന്‍ ഉപയോഗിക്കാം. അപ്പൊ നമ്മളോട് ആരുംതന്നെ ചോതിക്കാന്‍ വരുല്ലാ..

അപ്പൊ പിന്ന നമുക്ക് തുടങ്ങലെ.

തുടക്കം Virtualization തന്നെ ആകട്ടെ. എന്താണ് Virtualization..?

നമ്മുടെ കമ്പ്യൂട്ടര്‍ന്‍റെ ഉള്ളില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കുറെ Operating Systems വര്‍ക്ക്‌ ചെയ്യിപ്പിക്കുന്ന ഒരു രീതിയാണ്‌ Virtualization.

ഇതുകൊണ്ടുള്ള ഗുണം എന്താണെന്ന്‍ വെച്ചാല്‍. 
You can test all the viruses and RATs without any fear as your base operating system will not be affected.
You can test different servers and applications easily without affecting your base operating system.
In case the Virtual machine gets corrupt then you can re-install it.
 ഇവയൊക്കെയാണ് നിങ്ങളുടെ സ്വന്തം Operating Systemതെ കേടു വരുത്താതെ നോക്കുകയും ചെയ്യാം.

ഇനി ഒരു VirtualBox നിങ്ങളുടെ വിന്‍ഡോസില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം

ഞാന്‍ ഇവിടെ ഉപയോഗിക്കുന്നത് Oracle VM VirtualBox ആണ് അത് ഡൌണ്‍ലോഡ് ചെയ്യാന്‍.
http://filehippo.com/download_virtualbox
ഡൌണ്‍ലോഡ്‌ ചെയ്തില്ലേ ഇനി ഇന്സ്റ്റാള് ചെയ്തുകൊള്ളൂ.

ഞാന്‍ ഉബുന്ദു വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തു . എന്തിനു് ?
ലാപ്ടോപ് വാങ്ങിയപ്പോള്‍ വിന്‍ഡോസ് അതില്‍ ഉണ്ടായിരുന്നു. കളയുന്നതെന്തിനു് ? കാശു് കൊടുത്തു് വാങ്ങിയതല്ലേ . പക്ഷെ ഓഫീസും മറ്റു സാമഗ്രികളും വാങ്ങാന്‍ ഇനിയും കാശു് കൊടുക്കണമത്രേ. എന്നാല്‍ പിന്നെ സണിന്റെ വെര്‍ച്ച്വല്‍ബോക്സ് ഡവുണ്‍ലോഡ് ചെയ്തു് ഉബുന്ദു അതില്‍ ഓടിക്കാം. ഉബുന്ദു ഒന്നു പരീക്ഷിക്കുകയും ചെയ്യാം. എന്തിനു് വിന്‍ഡോസിന്റെ മീതെ ? വേറെ പാര്‍ട്ടീഷന്‍ ഉണ്ടാക്കി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെയെന്നു് സംശയിക്കാം. എനിക്കതില്‍ താത്പര്യമില്ല. കാരണം 

ഒന്നു് : ഡിസ്ക് പാര്‍ട്ടീഷന്‍ ചെയ്യണം. മെനക്കേടു് .

രണ്ടു് : റീബൂട്ട് ചെയ്യണം, ഒന്നില്‍ നിന്നും മറ്റേതിലേക്കു് പോകാന്‍.

മൂന്നു് : ഹാര്‍ഡ് ഡിസ്കില്‍ സ്ഥലം കമ്മി. ഇതാകുമ്പോള്‍ എക്സ്റ്റേണല്‍ ഡിസ്കില്‍ സംഭവം ഒപ്പിക്കാം.

നാലു് : ലാപ്ടോപ്പിന്റെ ഡിസ്ക് ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നാലും ഉബുന്ദുവിനു് ഒന്നും പറ്റുകയില്ല.

അഞ്ചു് : ഉബുന്ദുവിനെ അതേ പോലെ പൊക്കിക്കൊണ്ടു് പോയി എന്റെ മറ്റേ ലാപ്ടോപ്പിലും ഉപയോഗിക്കാം.

ആറു് : സിസ്റ്റം മെമ്മറി അഡ്ജസ്റ്റ് ചെയ്തു് പെര്‍ഫോമന്‍സ് ഇവാല്യുവേറ്റ് ചെയ്യാം.

ഇനി എന്തിനു് ഉബുന്ദു ? വേറെയെന്തൊക്കെ കിടക്കുന്നു . അവരെനിക്കു് സീഡി അയച്ചുതന്നു എന്നതു് ലളിതമായ ഉത്തരം.
വെര്‍ച്ച്വല്‍ബോക്സ് ഒരു നരിയാണു് കേട്ടോ .
http://ralminov.wordpress.com/