Showing posts with label Articles. Show all posts

സ്വസ്ഥത നഷ്ട്ടപെടുതുന്ന സെല്‍ഫികള്‍


മനുഷ്യര്‍ തമ്മില്‍ ഉള്ള അകലം ദിവസം കൂടും തോറും നഷ്ട്ടപെട്ടു കൊണ്ട് ഇരിക്കുകയാണ് ഇന്സ്റെന്റ്റ് ആയി ഫോട്ടോകളും വീഡിയോകളും അയച്ചുകൊടക്കാന്‍ പറ്റുന്ന വാട്ട്‌സ് ആപ് പോലെയുള്ള ആപുകള്‍.. ഒരു തരിതില്‍ പറഞ്ഞാല്‍ നമ്മളെ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് നമ്മുടെ ഫോട്ടോകള്‍ അയച്ചു കൊടുക്കുനത് കൊണ്ട് കുഴപ്പം ഇല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ കണ്ടു രസിക്കുന്നത് നമുക്ക് ഒരിക്കലും സഹിക്കാന്‍ പറ്റില്ല.

ഞാന്‍ പറഞ്ഞു വരുന്നത് അത് തന്നെയാണ് നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യം ആകുമ്പോള്‍ ഉള്ള വേദന. കണ്ടു കണ്ടു മടുത്താണ് ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നെ  മതിയായി ഒപ്പം പഠിച്ച കുട്ടിയുടെ പിക് പോലും ഇന്ന് നെറ്റില്‍ കറങ്ങി നടകുന്നത് കണ്ടു മതിയായി.  ഇന്നത്തെ പെണ്‍കുട്ടികളുടെ പോക്ക് എങ്ങോട്ട് ആണ് എനിക്ക് ഒരു എത്തും പിടിയും ഇല്ല. വിട്ടിലെ റ്റുഷന്‍ സര്‍ തൊട്ടു സ്വന്തം അച്ഛന്‍ വരെ ചെറിയ കുട്ടികളെ Abuse ചെയ്യുന്ന വീഡിയോകള്‍.അങ്ങനെ എത്രയെത്ര... പോണ്‍ വീഡിയോകള്‍ കാണാം പക്ഷെ അതിനു ഒരു അതിരൊക്കെ ഇല്ലേ. 18 വയസു തികഞ്ഞവര്‍ക്ക് ഇത്തരം വീഡിയോകള്‍ കാണാന്‍ കുഴപ്പം ഇല്ല. എന്നാണ് Supreme Court of India പറയുന്നത് പക്ഷെ 18 വയസിന് താഴെയുള്ള കുട്ടികളും ഇത്തരം വീഡിയോകള്‍ മൊബൈല്‍ ഫോണ്‍ വഴി കാണുന്നില്ലേ?. കളിച്ചു നടക്കുന്ന പ്രായത്തില്‍ കുട്ടികള്‍ ഇത്തരം വീഡിയോകള്‍ക്ക് Addict ആകുന്നത് അവരുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതത്തിനും ഒരു തീരാ വിഷമം ആകും. 
ഇനി കാര്യത്തിലേക്ക് കടക്കാം സ്നേഹിക്കുന്ന പെണ്‍കുട്ടി സ്വന്തം കാമുകനെ അയച്ചു കൊടുക്കുന്ന വീഡിയോകള്‍ ഫോട്ടോകള്‍ അവയെല്ലാം ഒരു തമാശക്ക് ചോര്‍ത്തുന്ന കൂടുകാരന്‍, ഫോണ്‍ ശരിയാക്കാന്‍ കൊടുക്കുമ്പോള്‍ അവിടെന്നു ചോര്‍ത്തുന്ന കടക്കാരന്‍, പിന്നെ സ്നേഹിച്ച പെണ്ണ് വേറൊരുത്തനെ കല്യാണം കഴിക്കുമ്പോള്‍ ആ ദേഷ്യം കൊണ്ടു ഇന്റര്‍നെറ്റില്‍ ഇടുന്ന കാമുകന്‍ വരെ. അങ്ങനെ എത്രയെത്ര മഹാന്മാര്‍ അല്ലെ.... ഉള്ളുപില്ലാത്ത വര്‍ഗങ്ങള്‍. എന്തിനാ ഇവര്‍ ഇതൊക്കെ ചെയ്യുന്നേ? 
ഇവിടെ പെണ്‍കുട്ടിയെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. കാരണം അവര്‍ക്ക് ഇന്നത്തെ ടെക്നോളജിയെ കുറിച്ച് അറിയില്ല. അടുകളിയില്‍ തളച്ചിടാന്‍ പോകുന്ന അവരെ പഠിപ്പിച്ചിട്ട് എന്ത് കാര്യം എന്ന് ചോതിക്കുന്ന മാതാപിതാക്കള്‍, ജോലി തിരക്ക് മൂലം സ്വന്തം മക്കളെ മറക്കുന്ന അച്ഛന്‍ അങ്ങനെ ഒരുപാട് പേര്‍ തന്നെയാണ് അവളെ ഇത്തരം ദുരന്തത്തിലേക്ക് പറഞ്ഞു വിടുന്നത്
എനിക്ക് അമ്മമാരോട് പറയാന്‍ ഉള്ളത്

  • മകളെ കൂടുതല്‍ ആയി മനസിലാകുന്നത് അമ്മയാണ്. അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയെ ആണ് പേടിക്കുന്നതും ആയതുകൊണ്ട് തന്നെ അവരെ ശിഷിക്കാനും അമ്മക്ക് തന്നെയാണ് കഴിയുക. 
  • പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുക്കാം പക്ഷെ അവര്‍ അതുകൊണ്ട് എന്ത് ചെയ്യുന്നു എന്ന് നോക്കണം എനിക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു മാറി ഇരിക്കരുത്
  • കൂടുതല്‍ അടുത്ത് ഇടപെടുന്ന കൂട്ടുകാരെ കുറിച്ച് അനേഷിക്കുക.
  • നല്ലതിനെ നല്ലത് എന്നും ചീത്തയെ ചീത്തത് എന്നും പറഞ്ഞു കൊടുക്കാന്‍ ഉള്ള കഴിവ് ഉണ്ടാകാം അമ്മക്.

അച്ഛന്‍മാരോട് പറയാന്‍ ഉള്ളത്

  • അച്ഛന് അവരുടെ ജീവിതത്തിലെ ഹീറോ.. ആയതിനാല്‍ ഇത്തരം ചതിയില്‍ പെട്ട കുട്ടികളെ കുറ്റം പറയാതെ അവരെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു പറ എന്റെ മകള്‍ക്ക് ഈ ഗതി വരുത്തിയ അവനെ കൈല്‍ കിട്ടിയാല്‍ അവന്‍റെ കരണകുറ്റി നോക്കി ഒന്ന് പെടക്കും എന്ന് അതിന്നുള്ള തന്റേടം അച്ഛന്‍ കാണിക്കണം.

ഇനി പെണ്‍കുട്ടികളോട് പറയാന്‍ ഉള്ളത്

  • മനുഷ്യര്‍ ആണ് എല്ലായിപ്പോഴും ഒരേ പോലെ ആകണം എന്നില്ല. സൊ പിക് അയച്ചു കൊടുകുമ്പോ മുഖം ഒന്ന് മറച്ചു പിടിച്ചു അയച്ചു കൊടുത്തോളൂ. 
  • ഇനി അങ്ങനെ പറ്റുല്ലാ എന്ന് പറയുന്ന കാമുകന്‍ ആണേല്‍ വിട്ടിലേക്ക് വരാന്‍ പറ. പെണ്ണ് ആലോചിക്കാന്‍ പറ. കെട്ടി കഴിഞ്ഞു എന്താചാ ചെയ്യ്തോ എന്ന് പറയാന്‍ ഉള്ള ആര്‍ജവം കാണിക്കണം എന്റെ പോന്നു അനുജതികള്‍.

ഇനി എല്ലാരോടും കൂടി പറയാന്‍ ഉള്ളത്

മൊബൈല്‍ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ മെമ്മറി കാര്‍ഡ്‌  ഇടാന്‍ പറ്റാത്ത മൊബൈല്‍ഫോണ്‍ വാങ്ങുക. കാരണം കൂടുതല്‍ ഇത്തരം വീഡിയോകള്‍ ഫോട്ടോകള്‍ മൊബൈല്‍ഫോണ്‍ ശരിയാക്കാന്‍ കൊടുക്കുമ്പോള്‍ അവിടെ നിന്ന് അവര്‍ മെമ്മറി കാര്‍ഡുകള്‍ റീകവര്‍ ചെയ്തു എടുക്കുന്നതാണ്... പിന്നെ മൊബൈല്‍ നഷ്ട്ട പെട്ടാല്‍ തന്നെ വേറെ ഒരാള്‍ക്ക് അത് റീകവര്‍ ചെയ്യാന്‍ പറ്റാതെയും ആകും അതാണ്  ഞാന്‍ പറയുന്നേ മെമ്മറി കാര്‍ഡ്‌ ഇടുന്ന ഫോണ്‍സ് വേണ്ട. നിങ്ങള്‍ ഇന്റെര്‍ണല്‍ മെമറി കൂടിയ ഫോണ്‍കള്‍ ഉണ്ടെല്ലോ അത് വാങ്ങിക്കു.

നിങ്ങള്‍ വീഡിയോ അല്ലേല്‍ ഫോട്ടോ ഷെയര്‍ ചെയുന്ന ആപ്. അത് അതാണ് സൂക്ഷിക്കുക കൂടുതല്‍ വാട്സ്ആപ് ആണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗികുന്നെ അപ്പോള്‍ തന്നെ നിങ്ങള്‍ അറിയണം ഇത്തരം വീഡിയോകള്‍ ഫോട്ടോകള്‍ നിങ്ങള്‍ രണ്ടു ആള്‍കാര്‍ മാത്രം അല്ല മുന്നാമത് വേറെ ഒരാള്‍കൂടി കാണുന്നുണ്ട് വാട്സ്ആപ് സെര്‍വര്‍കള്‍ നിങ്ങള്‍ അയക്കുന്ന എല്ലാംതന്നെ അവിടെ ലോഗ് ചെയ്യുനുണ്ട് എന്ന് കൂടി ഓര്‍ക്കുക.

ഇനി ഇതൊക്കെ സേവ് ചെയ്യണം എന്ന് വാശി ആണേല്‍ secercy എന്നൊരു ആപ് ഉണ്ട് അത് വെച്ചു ഫയല്‍ എന്‍ക്രിപിറ്റ് ചെയ്യുക.

ഒരു സൈബര്‍ വാര്‍ ന്‍റെ തുടക്കം


വാശി, വീര്യം. ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ ദിവസങ്ങള്‍. ഐഡിയയുടെ നെറ്റ്നെ സ്പീഡ് കൂടുകയാണ് സമയം അതിരാവിലെ 3മണി ഇന്നലെ ഉറങ്ങിട്ട് ഇല്ല. പുതിയ വല്ല എക്ഷ്പ്ലൊയിറ്റ് ഉണ്ടോ എന്ന് തപ്പുകയായിരുന്നു ഞാന്‍. കുറെ ഫേസ്ബുക്കില്‍ നോക്കും പിന്നെ പല ബ്ലോഗ്സ്പോട്ട്കളില്ലും ഒന്ന് രണ്ടെണം കിട്ടി. ഇതൊക്കെ വായിച്ചു നോക്കി ബോര്‍ അടിച്ചപ്പോ ഫേസ്ബുക്ക്‌ വാള്‍ലേക്ക് തിരിച്ചു വന്നു.
Pakcyberarmy.net hacked by ica indishell
ഇത് കണ്ട പാടെ ഞാന്‍ കയറി നോക്കി. സത്യം തന്നെ. ഇന്ത്യന്‍ ഹാക്കര്‍ ടീം Indishell പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മിയുടെ ഫോറം സൈറ്റ് ഡിഫേസ് ചെയ്തിരിക്കുന്നു. അന്തംവിട്ടു ഇരുന്നു ഞാന്‍ അത് കണ്ടിട്ട്. സംഭവം നമ്മുടെ ശത്രു ആണേലും. ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ എന്ന് തോന്നി എനിക്ക്. കഷ്ട്ടപെട്ടു. ഒരു സൈറ്റ് ഒക്കെ തുടങ്ങി അത് സേകുര്‍ ആക്കി കൊണ്ട് നടന്നു ഒരു ദിവസം കൊണ്ട് അടി മൂടി ക്ലീന്‍ ആക്കി കൊടുത്തു ഇന്ത്യന്‍ ഹാക്കര്‍മാര്‍.. ഒപ്പം തന്നെ അവരുടെ ഡാറ്റാബേസ് പബ്ലിക്‌ ആക്കുകയും ചെയ്തു.
Team Members:- -[SiLeNtp0is0n]-, LuCkY , InX_ro0t , ne0h4ck3r , DarKl00k , co0lt04d , Str1k3r , AtulDwived , ExeSoul , 3thicalnoob , G00gl3 Warr10r , Th3.RDX ,ro0t_d3vil , Darkw0lf
ഇതിലെ  SiLeNtp0is0n, LuCkY, DarKl00k, ഇവരെയൊക്കെ പിന്നീട്  ടീം ഓപ്പണ്‍ ഫയര്‍ലെ കോഡ് 32 എന്ന ഹാക്കര്‍ എക്ഷ്പൊസ് ചെയുകയുണ്ടായി


Indishell Indian cyber army DOX members exposed

എന്നാല്‍ ഈ സന്തോഷം അതികക്കാലം നീണ്ടു നിന്നില്ല. പാകിസ്ഥാന്‍ സൈബര്‍ ആര്‍മിയിലെ മാസ്റ്റര്‍ മൈന്‍ഡ് Khantastic HaXor JUN 18TH, 2011 നു IndiShell.netനറെ റൂട്ട് മൊത്തമായും ക്ലീന്‍ ആക്കിയിരുന്നു. ആകെ ഉണ്ടായിരുന്നത് ഒരു ഡിഫേസ് പേജ് മാത്രം വേറെ ഒന്നും തന്നെ ആ സൈററ്റില്‍ ഉണ്ടായിരുന്നില്ല. ഡാറ്റാബേസ് ആര്‍കും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റാവുന്ന തരത്തില്‍ ആക്കി കൊടുത്തു.



IndiShell.net Gayhind Army Hacked by Pakleets

പിന്നീടുള്ള കാലം ഇന്ത്യന്‍ പാക്കിസ്ഥാന്‍ സൈബര്‍ വാര്‍ നടന്നു. കുറെ പാക്കിസ്ഥാന്‍ സൈറ്റ്സ് കുറെ ഇന്ത്യന്‍ സൈറ്റ്സ് അങ്ങനെ എത്ര എത്ര വെബ്സൈറ്റ്കള്‍  തകര്‍ന്നു തരിപണം ആക്കി.

Exclusive Interview with Indian Cyber Army

ഒരു ഹാഷ്ടാഗ് വിപ്ലവത്തിന് തുടക്കം


ഒരുപക്ഷെ കെ എം മാണിയുമായി ബന്ധപ്പെട്ട കോഴവിവാദത്തിൽ ആയിരിക്കണം മലയാളികൾ ശരിയായി 'ഹാഷ്ടാഗ്' എന്ന സംഗതി കാര്യമായിട്ട് ഉപയോഗിച്ചത് എന്ന് തോന്നുന്നു. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് പലർ സോഷ്യൽ മീഡിയയുടെ പല ഭാഗങ്ങളിലും അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ പൊതുവായി ഉപയോഗിക്കുന്ന ടാഗ് ലൈനുകളാണ് ഹാഷ് ടാഗുകൾ (ഹാഷ് സിംബലിനു (#) ശേഷം സ്പേസ് ഇടാതെ, ഒരു വിഷയവുമായി ബന്ധപ്പെട്ട, മറ്റു ആളുകള് കൂടുതലായി ഉപയോഗിക്കുന്ന കീവേഡുകൾ/ഫ്രെയ്സുകൾ). ആ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ എല്ലാം തന്നെ ഈ ഹാഷ് ടാഗിൽ ക്ലിക്ക് ചെയ്‌താൽ ഒരുമിച്ചു കാണുകയും പൊതുവായ അഭിപ്രായ രൂപീകരണം എങ്ങനെയെന്നും അറിയാൻ കഴിയും. കിസ്സ്‌ ഓഫ് ലവ്വും നില്പ്പ് സമരവും ഒക്കെ നടന്നപ്പോളും നമ്മുക്ക് ഇത്തരത്തിൽ ഹാഷ് ടാഗുകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ് (ട്വിറ്ററില്‍ Kiss Of Love ട്രെന്ഡ് ചെയ്യ്തു എന്നത് ശരിയാണ്). പ്രതിഷേധത്തിന്റെ രാഷ്ട്രീയം മാറ്റിവെച്ചു പരിശോധിച്ചാൽ #entevaka500 ആയിരിക്കും മലയാളിയുടെ ആദ്യത്തെ നേരേ ചൊവ്വേയുള്ള ഹാഷ് ടാഗ് ഉപയോഗം. ഹാഷ് ടാഗ് ഉപയോഗം കൊണ്ടുള്ള പ്രയോജനങ്ങൾ പലതാണ്, അതാതു മീഡിയയിൽ നാം സംസാരിക്കുന്ന വിഷയത്തിന് കൂടുതൽ പ്രാമുഖ്യം നല്കാനും അതുവഴി കൂടുതൽ ആളുകളിലേക്കും മറ്റു മുഖ്യധാരാ മാധ്യമങ്ങളിലേക്കും ഈ വിഷയം എത്തിക്കാനും കഴിയും (Trending). പിന്നീട് കഴിഞ്ഞ ദിവസം സി എൻ എൻ ഐ ബി എൻ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡിലേക്ക് പി വിജയൻ ഐ പി എസിനെ വോട്ട് ചെയ്തു മുന്നില് എത്തിച്ചതാണ് മലയാളിയുടെ പിന്നീടുള്ള ഹാഷ്ടാഗ് ഉപയോഗം.#iotyPVijayan എന്ന് സ്വന്തം പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്യണം എന്ന സന്ദേശം പരക്കെ പ്രചരിച്ചപ്പോളും പലരും ഇതെന്താണ് എന്നറിയാതെയാണ് പോസ്റ്റ്‌ ചെയ്തത് എന്ന് ചില മെസ്സേജുകൾ കണ്ടപ്പോൾ മനസ്സിലായി, എങ്കിൽ പോലും കൃത്യമായി തന്നെ ഹാഷ്ടാഗ് ഉപയോഗിച്ചത്തുകൊണ്ട് വലിയൊരു മുന്നേറ്റം ഒരു ദിവസം കൊണ്ട് മലയാളികള്ക്ക് ഉണ്ടാക്കാൻ കഴിഞ്ഞു. ലാലിസവുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് ഉപയോഗമാണ് ഏറ്റവും ഒടുവിൽ ഉള്ളത്. #Lalisom എന്ന ടാഗ് കുറെ ദിവസങ്ങൾക്കു ശേഷം #LOLisom എന്ന പരിഹാസത്തിലേക്കു മാറിയത് ഹാഷ്ടാഗിന്റെ spontaneous ഉപയോഗമായി കാണാം. ഏറ്റവും ഒടുവിൽ ഇന്ന് #LalismGiveBackOur2Crore ഹാഷ്ടാഗും നിമിഷ നേരം കൊണ്ട് പിറന്നു. ആഷിഖ് അബുവിന്റെ പോസ്റ്റിലെ ഒരു ഭാഗം ഇളക്കിയെടുത്തു ഉണ്ടാക്കിയ #entevaka500 മാണി സാർ രാജി വെക്കരുത് എന്ന് ആവശ്യപ്പെടുന്ന സെൽഫി വീഡിയോകളുടെ പിൻബലത്തോടെയാണ് പ്രസിദ്ധി ആർജ്ജിച്ചത്. ടി വി ന്യൂ ചാനലിലെ തൊഴിലാളി സമരവും ഫേസ് ബുക്കിലേക്ക് കടന്നത്‌ കഴിഞ്ഞ ദിവസമാണ് #TVnewജീവിതസമരം എന്ന ഹാഷ്ടാഗും ചാനൽ ഓഫീസിൽ കഞ്ഞി വെച്ചു താമസിക്കുന്നതിന്റെ വീഡിയോയും സമര സെൽഫിയുമായിരുന്നു പ്രധാന ഹൈലൈറ്റ്. കുടിൽ കെട്ടി സമരത്തെക്കാൾ കാര്യക്ഷമം എന്ന് ഞാൻ പറയും, കുടിൽ കെട്ടി നടത്തുന്ന സമരം എത്ര പേർ അറിയും, അല്ലെങ്കിൽ എത്ര മുഖ്യധാരാമാധ്യമങ്ങൾ അത് റിപ്പോർട്ട്‌ ചെയ്യും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിവുള്ള കാര്യമാണ്. ടി വി ന്യൂ സമരത്തിനു അല്പമെങ്കിലും ജനശ്രദ്ധ കിട്ടിയെങ്കിൽ അതിതിലൂടെ മാത്രമാണ്. ടാൻസാനിയയിലെ കിച്ചങ്കനി ഗ്രാമത്തിൽ ഒരു ലൈബ്രറി നിർമ്മിക്കാൻ ശ്രമിക്കുന്ന സോമി സോളമൻ കൊണ്ട് വന്ന മറ്റൊരു ഹാഷ്ടാഗ് ആണ്#WithKichangani. ലൈബ്രറിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സോർട്ട് ചെയ്യാൻ സോമിയെ വലിയൊരു അളവിൽ ഈ ഹാഷ്ടാഗ് സഹായിക്കും എന്നതിൽ സംശയമില്ല. ഇനിയുള്ള ദിവസങ്ങളിൽ ലാലിസം ആയിരിക്കും ഹാഷ്ടാഗുകളിൽ ഒന്നാമൻ, ഒരു പക്ഷെ നാളെ ബാക്ക്ഗ്രൗണ്ടിൽ പ്ലേ ചെയ്യുന്ന പാട്ടിനൊപ്പം ലിപ് സിങ്ക് ചെയ്യുന്ന വ്യക്തികളുടെ സെൽഫി വീഡിയോകൾ ആയിരിക്കില്ല ഈ ടാഗുകൾക്ക് താഴെ വരാൻ ഇരിക്കുന്നതെന്ന് ആര് കണ്ടു. ചുരുക്കത്തിൽ വിവിധ ഇടങ്ങളിൽ ചിന്നി ചിതറി നടന്നിരുന്ന ചർച്ചകൾ ഒരുമിപ്പിക്കാൻ ഇനിയെങ്കിലും മലയാളിയുടെ ഈ ഹാഷ്ടാഗ് ഉപയോഗം ഉപകരിക്കും. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം, അക്ഷര തെറ്റ് കൂടാതെയും, ദൈർഖ്യം കുറവുമുള്ള ഹാഷ്ടാഗുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്ന. എളുപ്പത്തിൽ മനസ്സിൽ നില്ക്കുന്നതും,കുറിക്കുകൊള്ളുന്നതും, മറ്റുള്ളവർക്ക് വേഗം മനസ്സിലാകുന്നതും, പൊതുവായി ഉപയോഗിക്കുന്നതുമായ ടാഗുകളാണ്‌ നമ്മുക്ക് വേണ്ടത്. ഉദാഹരണത്തിന് ലാലിസവുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ #Lalisom#Lalism എന്നീ രണ്ടു ടാഗുകൾ കാണുന്നുണ്ട്. സത്യത്തിൽ ആ പ്രോഗ്രാമിന്റെ പേര് 'Lalisom' എന്നാണു, അക്ഷരങ്ങൾ മാറിയാൽ പോലും ഹാഷ്ടാഗുകൾ വിഭജിച്ചു പോകുമെന്ന് ഓർക്കുക.#Telangana ക്ക് പകരം #Telengaana എന്നോ #Thelengana എന്നോ ചേർത്താൽ ഹാഷ്ടാഗ് ഉപയോഗിക്കുന്നതിന്റെ വിപരീത ഫലമേ ഉണ്ടാകൂ. അതുപോലെ സ്പേസ് ഇടാതിരിക്കുക#IndianElections എന്നതിന് പകരം #India Elections എന്ന് ആഡ് ചെയ്തിട്ട് കാര്യമില്ല. അതുപോലെ തന്നെ underscore (_) ഉപയോഗിച്ച് വലിച്ചു നീട്ടി ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതും നല്ല്ലതല്ല, മറ്റാരും തന്നെ ഉപയോഗിക്കില്ല എന്നത് തന്നെ (#Nee_pwolichu_bro എന്ന രസകരമായ ടാഗ് ഇവിടെ ഓർക്കാം).
ദേശീയ രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളിൽ ഇന്ന് ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമാണ് ഹാഷ്ടാഗുകൾ. ദേശീയ പാർട്ടികൾ തമ്മിൽ ഹാഷ്ടാഗ് യുദ്ധങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. ബദൽ ഹാഷ്ടാഗ്കൾക്കും ഇടമുണ്ട് എന്നതാണ് പ്രത്യേകത, ഉദാഹരണത്തിന് മാണിക്കെതിരായി #entevaka500 വന്നപ്പോൾ മാണിയുടെ പാർട്ടി ഓണ്‍ലൈൻൽ സജീവമെങ്കിൽ ബദൽ ഹാഷ്ടാഗ് ഉണ്ടാക്കി മേല്ക്കൈ നേടാം. ഡൽഹിയിൽ ആം ആദ്മി പാര്ട്ടിയും ബി ജെ പിയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ രീതിയാണ്. അതിന്റെ തുടർച്ചയായി പല ദേശീയ ചാനലുകളുടെയും വാര്ത്തകള്ക്ക് ഒപ്പം ഇത്തരം ഹാഷ്ടാഗുകൾ സ്ക്രീനിൽ പ്രദര്ശിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. മാധ്യമങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായവും ആ വിഷയത്തിലെ പുരോഗതികളും അപ്പപ്പോൾ മനസ്സിലാക്കാൻ ഇതുപകരിക്കും. കഴിഞ്ഞ ദിവസം ഫേസ് ബുക്ക് കുറച്ചു സമയത്തേക്ക് നിലച്ചപ്പോൾ ഫേസ് ബുക്കിന്റെ അവസ്ഥ അറിയാൻ ആളുകൾ കൂടുതൽ ആശ്രയിച്ചത് ട്വിറ്റെർ ആണ് (#ThingsIDidWhenFacebookWasDown എന്ന ടാഗും നിമിഷ നേരം കൊണ്ടുണ്ടായി). ചുരുക്കത്തിൽ സോഷ്യൽ മീഡിയ ആശയ വിനിമയങ്ങളെ കൂടുതൽ കാര്യക്ഷമം ആക്കാൻ ഹാഷ്ടാഗുകളുടെ ഉപയോഗം കാര്യമായി തന്നെ സഹായിക്കും. നമ്മുടെ മലയാളം ചാനലുകളിലെ അന്തിച്ചർച്ചകളിലും പത്രങ്ങളിലും ഓരോ ഹാഷ്ടാഗുകൾ ഉപയോഗിക്കാനും അതുവഴി 'audience engagement' കൂട്ടാനും സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.


വാൽ: സോഷ്യൽ മീഡിയ ഇല്ലായിരുന്നെങ്കിൽ ലാലിസം 'മികച്ചതായേനെ', കാരണം സോഷ്യൽ മീഡിയയ്ക്ക് മുൻപ് ചില പത്ര സ്ഥാപനങ്ങളും ചാനലുകളും ആയിരുന്നല്ലോ നമ്മുടെ അഭിപ്രായം നിർണ്ണയിച്ചിരുന്നത്, രതീഷ്‌ വേഗയ്ക്കും മോഹൻലാലിനും സോഷ്യൽ മീഡിയയോട് വെറുപ്പ്‌ തോന്നിയാൽ അതിൽ അത്ഭുതപ്പെടാനില്ല.

ഇത് Jikku Varghese Jacob എഴുതിയ ലേഘനം... ഒരു ഹാഷ്ടാഗ് വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഫേസ്ബുക്ക്, ട്വിറ്ററിനുമപ്പുറം ചര്‍ച്ചകളെത്തിക്കാന്‍ മലയാളികള്‍ക്കായി ഒരു ഓണ്‍ലൈന്‍ ഇടം ആരംഭിക്കുകയാണ് "ViralKerala".

കേരളത്തില്‍ വൈറലായി കൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങളും പൂര്‍ണ്ണമായും ഓപ്പണായി ചര്‍ച്ച ചെയ്യാനൊരിടം... ഇപ്പോള്‍ ജോയിന്‍ ചെയ്യാം... സന്ദര്‍ശിക്കുക, http://viralkerala.com/

ഐഡിയ 3G നമ്മളെല്ലാം പറ്റികുകയാണോ?

സ്വകാര്യ, പൊതുമേഖലാ മൊബൈല്‍ കമ്പനികളാണെങ്കിലും രണ്ടും നല്‍കുന്നത് ഒരേ സര്‍വീസാണെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് BSNL ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ആദിത്യ ബിര്‍ള എത്ര വലിയ ഉഡായിപ്പുകാരനാണെന്ന് മനസ്സിലാകുന്നത്.


നാട്ടില്‍ അത്യാവശ്യം വേഗശേഷിയുള്ള ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ 3G തന്നെ വേണമല്ലോ. 1 GB ത്രീജി ഇന്റര്‍നെറ്റിന് IDEA ഈടാക്കുന്നത് 249 രൂപയാണ്. BSNL ആകട്ടെ അതിന്റെ പകുതിയോളം മാത്രമുള്ള 139 രൂപയും. കാശെത്രയായാലും രണ്ടും 1 GB തന്നെയല്ലേ എന്നാണ് വിചാരമെങ്കില്‍ അതങ്ങനെ അല്ല. BSNL ന്റെ വണ്‍ ജിബി അല്ല ഐഡിയയുടേത്. DATA എന്നാല്‍ Upload, Download, Borwsing -ന് ഒക്കെ ഉപയോഗിക്കുന്നാണെന്നാണല്ലോ നമ്മുടെയെല്ലാം വയ്പ്പ്. അപ്പോള്‍ ഉപയോഗത്തിനനുസരിച്ചായിരിക്കണം നമ്മള്‍ വാങ്ങിയ പാക്കേജിലെ DATA തീര്‍ന്നു പോകേണ്ടത്. BSNL -ല്‍ സംഗതി അങ്ങനെ തന്നെയാണ്. ഉപയോഗിച്ചു നിര്‍ത്തുംതോറും എത്ര ഉപയോഗിച്ചു എന്നറയിക്കുന്ന സന്ദേശം അവര്‍ അയച്ചുകൊണ്ടിരിക്കും. IDEA അങ്ങനെയല്ല, അവര്‍ നമ്മള്‍ ഉപയോഗിച്ച സമയം മാത്രമേ കാണിച്ചുതരൂ - എന്നിട്ട്, അക്കൗണ്ടില്‍ അവര്‍ ഔദാര്യപൂര്‍വം ബാക്കിവെക്കുന്ന ഡാറ്റയുടെ കണക്കും വിസ്തരിക്കും.


WIFI Tethering വഴി കമ്പ്യൂട്ടറില്‍ ഇരു കമ്പനികളുടെയം ഇന്റര്‍നെറ്റ് ഉപയോഗിച്ചപ്പോഴാണ് രണ്ടും തമ്മിലുള്ള ആനയാട് വ്യത്യാസം മനസ്സിലായത്. 5 MB വരുന്ന ഫയല്‍ Upload അല്ലെങ്കില്‍ Download ചെയ്യുമ്പോഴേക്ക് IDEA യുടെ കണക്കില്‍ നിന്ന് പോകുന്നത് 20-ഉം 30-ഉം MBയാണ്. വെറുതെ ബ്രൗസ് ചെയ്താലും സെക്കന്റ് സെക്കന്റ് കണക്കിന് ഡാറ്റ തീര്‍ന്നുകൊണ്ടിരിക്കും. അതെങ്ങനെ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ ഇത്രയിത്ര സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചല്ലോ എന്ന വിചിത്ര മറുപടിയം ലഭിക്കും. അതാണതിന്റെ വ്യവസ്ഥയും വെള്ളിയാഴ്ചയും. 


ഏതായാലും, സ്ഥിരോപയോഗത്തിന് IDEA ഉപയോഗിച്ച് നെറ്റെടുക്കുന്ന ഏര്‍പ്പാട് ഞാന്‍ ഇന്നത്തോടെ നിര്‍ത്തി. ഒരു മാസം 949 രൂപയാണ് ഇതിനായി ഞാന്‍ മുടക്കിക്കൊണ്ടിരുന്നത്. 

TUT :- ഐഡിയ നെറ്റ് സെറ്റെര്‍ അണ്‍ലോക്ക് ചെയ്യാം

BSNL -ല്‍ 561 രൂപയുണ്ടെങ്കില്‍ അത് കുറച്ചുകൂടി ലാഭകരമായി കണ്ടെത്തിയതോടെ ഇക്കാര്യം മാലോകരെ അറിയിക്കാമെന്നും കരുതി. BSNL പരസ്യം ചെയ്ത് ഇക്കാര്യമൊന്നും നിങ്ങളെ അറിയിക്കാന്‍ പോകുന്നില്ലല്ലോ...

ഇനി നിങ്ങള്‍ തുറന്നു പറയു ഇതില്‍ ഏതാണ് നല്ലത്. കൊടുക്കുന്ന കാശ് മുതലാക്കാന്‍ പറ്റുന്ന നെറ്റ്‌വര്‍ക്ക്?

article courtesy:- facebook

ഹാക്കിംഗ് പഠിച്ചു തുടങ്ങാം


എന്‍റെ കൂട്ടുകാര്‍ക്ക് ഹാക്കിംഗ് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടാകും അല്ലെ. പഠിക്കാം ഹാക്കിംഗ് നേര്‍വഴിക്ക് തന്നെ ആദ്യം നിങ്ങള്‍ ഞങ്ങളുടെ റൂള്‍സ് വായിച്ചു നോക്കുക എനിട്ട് പഠിക്കാം. ഹാക്കിംഗ് എളുപ്പത്തില്‍ പഠിക്കാനായി ഞാന്‍ ഓരോ  ഭാഗം ആയി തിരിച്ചിട്ടുണ്ട് അതുപോലെ വായിച്ചു മനസിലാക്കുക. എനിട്ട്‌ ഹാക്കിംഗ് പഠിക്കാന്‍ ആയിട്ടു ഇറങ്ങുക. കൂടുതലായി ഞങ്ങളെ കുറിച്ച് അറിയാന്‍

ഭാഗം  1 : എന്താണ് ഹാക്കിംഗ്

കമ്പ്യൂട്ടര്‍ ഉപപോക്തകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയും അവ ദുരുപയോഗം ചെയുകയും, വെബ്സൈറ്റുകള്‍ തകര്‍കുകയും, "ചില്ല രാജ്യങ്ങള്‍ക്കു" വേണ്ടിയും ഹാക്കര്‍മാര്‍ ഹാക്കിംഗ് ചെയ്തു കൊടുക്കുന്നുണ്ട്.  കമ്പ്യൂട്ടര്‍പരമായ എല്ലാ വിധ കുതന്ത്രങ്ങള്‍ ചെയ്യുന്ന. ഇത്തരക്കാരെയാണു ഹാക്കര്‍മാര്‍ എന്ന് അഭിസംബോധനചെയ്യുന്നത്.




ഭാഗം  2 : ഇന്റര്‍നെറ്റ്‌  ഹാക്കർമാർ

ഉത്സാഹശീലരായ കമ്പ്യൂട്ടർ പ്രോഗ്രാമറേയാണ് ഹാക്കർ എന്ന് വിളിക്കുന്നത്1960 കളിൽ Massachusetts Institute of Technology (MIT) യുടെ Tech Model Railroad Club (TMRC) ലും MIT Artificial Intelligence Laboratory ലുമാണ് ഈ വാക്ക് ഉദയം ചെയ്തത് ഹാക്കർ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ച് RFC 1392 പറയുന്നത് നോക്കൂ.





ഭാഗം  3 : ഹാക്കിംഗ്: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.

സത്യത്തിൽ എന്താണ് ഹാക്കിംഗ്? ഗൂഗിൾ. ഫേസ് ബുക്ക്‌ തുടങ്ങിയ നിങ്ങളുടെ സോഷ്യൽ നെറ്വോര്കിംഗ് സൈറ്റ്കളുടെ പാസ്സ്‌വേർഡ്‌കൾ തപ്പിയെടുക്കുന്നതോ? അതോ ആരും അറിയാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ - ഇൽ കേറി സ്വൈര്യവിഹാരം നടത്തുന്നതോ? ഇവ മാത്രമല്ല. ഒരുപാട് രീതിയിൽ ഇന്ന് ഹാക്കിംഗ് ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിലേക് എത്തുന്നതിനു മുന്പ് നമുക്ക് ആദ്യം അല്പം ചരിത്രം പരിശോധിക്കാം






ഭാഗം  4 : എന്താണ് ഹാക്കിംഗ്? ആരാണ് ഹാക്കർ?

ദിവസവും ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവരാണല്ലോ നമ്മളിൽ പലരും. എപ്പോഴെങ്കിലും തന്റെ ശത്രുവിന്റെ ഫേസ്ബുക്ക്‌ പാസ്സ്‌വേർഡ്‌ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കരില്ലേ ചിലര്? ഇന്നത്തെ കാലത്തേ ട്രെൻഡ് അനുസരിച്ച് പ്രണയിക്കുന്നവർ തന്റെ കാമുകിയുടെ/കാമുകന്റെഓണ്‍ലൈൻ "പ്രവർത്തനങ്ങൾ" അറിയുവാൻ വേണ്ടി ഫേസ്ബുക്ക്‌ പാസ്സ്‌വേർഡ്‌ തിരയുന്നവരും ഉണ്ടാവും. അത്പോലെ തന്നെ തന്റെ സുഹൃത്ത് ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ആണെങ്കിൽ ആരുടെയെങ്കിലും അക്കൗണ്ട്‌ ഹാക്ക് ചെയ്യാൻ "കൊട്ടേഷൻ" കൊടുക്കുന്ന വിരുതന്മാരെയും നമുക്ക് കാണാം.





ഭാഗം  5 : ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം

ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം  അതാണ് 'ബാക്ക്-ട്രാക്ക്‌' ഇപ്പോള്‍ നെറ്റ്‌വര്‍ക്ക് സുരക്ഷ/ഹാക്കിംഗ്  മുതലായവയില്‍ ട്രെയിനിംഗ് നല്‍കുന്ന 'ഒഫെന്‍സീവ് സെക്യൂരിറ്റി' എന്ന അമേരിക്കന്‍ കമ്പനിയാണ് കാളി ലിനക്സ് എന്നാ ബാക്ക് ട്രാക്ക് ന്‍റെ പുതിയ വെര്‍ഷന്‍ പുറത്ത് ഇറക്കിട്ടുണ്ട് ഇന്നാലും ബാക്ക് ട്രാക്ക്ന്‍റെ തുടക്കം അത് ഒരു സംഭവം തന്നെയാണ്





നിങ്ങളുടെ അഭിപ്രായത്തിനു അനുസരിച്ച് അടുത്ത പോസ്റ്റ്‌ ഇടാം :)




മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യും


മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരുടെയും പേടിസ്വപ്നമാണ് വെള്ളം. ചിലപ്പോള്‍ മഴയത്തോ, ചിലപ്പോള്‍ വസ്ത്രം അലക്കുമ്പോഴോ, ചിലപ്പോള്‍ കുട്ടികള്‍ എടുത്ത് കളിച്ചോ, ചിലപ്പോള്‍ കുനിയുമ്പോള്‍ പോക്കറ്റില്‍ നിന്നോ, ചിലപ്പോള്‍ നമ്മുടെഅശ്രദ്ധകൊണ്ടോ ഒക്കെ ഒരിക്കലെങ്കിലും മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീഴാത്ത ഒരാളും ഇവിടെ കാണില്ല. എന്നാല്‍വെള്ളത്തേക്കാള്‍ നമ്മുടെ അശ്രദ്ധയും, ഒരു പരിധി വരെ അജ്ഞതയുമാണ് വെള്ളത്തില്‍ വീണ മൊബൈല്‍ ഫോണ്‍തകരാറിലാകുന്നതിന് പ്രധാന കാരണം. അല്പം പ്രഥമശുശ്രൂഷ അറിയുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വെള്ളത്തില്‍ വീണമൊബൈല്‍ ഫോണിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.

ആദ്യമായി പറയട്ടെ, വെള്ളത്തില്‍ വീണാല്‍ അലിഞ്ഞു പോകുന്നതോ, ദ്രവിക്കുന്നതോ ആയ ഒരു ഭാഗവും ഫോണില്‍ ഇല്ല. മറിച്ച് വളരെ വിവിധ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കാലുകള്‍ക്കിടയില്‍ വെള്ളം നിന്ന് വൈദ്യുതികടന്ന് പോകുമ്പോള്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് ആകുന്നതാണ് കൂടുതലായും മൊബൈല്‍ ഫോണിനെ തകരാറിലാക്കുന്നത്. എന്നാല്‍ വെള്ളം കടന്നു ചെന്നാല്‍ ഡിസ്പ്ലേയില്‍ മങ്ങള്‍ ബാധിക്കുവാന്‍ സാധ്യത ഉണ്ടെന്നുള്ളത് സത്യമാണ്. അതായത് നനവ് പൂര്‍ണ്ണമായിഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങളൂടെ ഫോണിന് മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഒരു തകരാറും സംഭവിക്കില്ല. ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് നമുക്ക് നോക്കാം. ഇത് മൊബൈല്‍ ഫോണില്‍ മാത്രമല്ല, ക്യാമറ, mp3 പ്ലേയര്‍, ടാബ്ലെറ്റ്എന്നിവയുടെ എല്ലാം കാര്യത്തില്‍ ഉപയോഗിക്കാവുന്നതാണ്.

1. വെള്ളത്തില്‍ വീണ ഫോണ്‍ ഓഫ് ചെയ്യുകയും ബാറ്ററി നീക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രഥമ ശുശ്രൂഷയുടെ ആദ്യ ഘട്ടം. കാരണം ഫോണ്‍ ഓഫ് ആണെങ്കില്‍ പോലും ബാറ്ററി ഉണ്ടെങ്കില്‍ പല ഭാഗത്തും വൈദ്യുതിപ്രവാഹം ഉണ്ടാകാന്‍സാധ്യതയുണ്ട്. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കാം. ഇത് എല്ലാവരും ചെയ്യുമെങ്കിലും, അല്പസമയം കഴിയുമ്പോഴേക്കും നമ്മുടെ ഫോണിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാനുള്ള ജിജ്ഞാസ കാരണം നമ്മള്‍ ഒന്ന് പരിശോധിക്കാന്‍ ശ്രമിക്കും. 3 ദിവസത്തേക്ക് ഈ ആകാംക്ഷ മറികടക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി എന്നു കരുതാം.

2. അടുത്തതായി ഫോണിന്റെ നിങ്ങള്‍ക്ക് ഊരിയെടുക്കാന്‍ കഴിയുന്ന എല്ലാ ഭാഗങ്ങളും സിം കാര്‍ഡും, മെമ്മറി കാര്‍ഡും മറ്റ് ബോഡി ഭാഗങ്ങളും ഊരി സൂക്ഷിച്ച് വയ്ക്കുക. ഇനി ഫോണ്‍ കേടായാല്‍ തന്നെയും സിം കാര്‍ഡിലെയും, മെമ്മറി കാര്‍ഡിലെയും വിവരങ്ങള്‍ എങ്കിലും സംരക്ഷിക്കാന്‍ ഇത് സഹായിക്കും.

3. അടുത്ത ഘട്ടം തീര്‍ത്തും നിങ്ങളുടെ ഫോണിന്റെ അവസ്ഥയെ അനുസരിച്ചാണ്. നിങ്ങളുടെ ഫോണ്‍ ഉപ്പുവെള്ളത്തിലോ,ചെളിവെള്ളത്തിലോ, സാമ്പാറിലോ, പായസത്തിലോ ഇനി മറ്റ് എന്തെങ്കിലും തരത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമുള്ളലായനികളിലോ ആണ് വീണതെങ്കില്‍ നല്ലപോലെ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത്തരം രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം, ഫോണിന്റെ പുറത്തുനിന്നല്ല, അകത്തുനിന്നും ഇവ നീക്ക് ചെയ്യണം. കാരണം ഇവയുടെ സാന്നിധ്യം ഫോണിലെ ലോഹഭാഗങ്ങള്‍ പെട്ടെന്ന് ദ്രവിക്കുന്നതിനും, അതുവഴി ഇപ്പോള്‍ തകരാര്‍ ഒന്നും സംഭവിച്ചില്ലെങ്കിലും വളരെ പെട്ടെന്ന് ഇത് തീര്‍ത്തും ഉപയോഗശൂന്യമാകുന്നതിനും കാരണമാകും.

4. അടുത്തതായി ഫോണിന്റെ ഉള്ളില്‍ കടന്ന വെള്ളത്തിനെ പെട്ടെന്ന് നീരാവീകരിച്ച് പുറത്തു കളയുക എന്നുള്ളതാണ്.അതിനായി വേണെമെങ്കില്‍ അല്പം ആല്‍ക്കഹോള്‍(മദ്യം), ബോഡി സ്പ്രേ എന്നിവ ഉള്ളിലേക്ക് ഒഴിക്കാവുന്നതാണ്. ഇത് വെള്ളം പെട്ടെന്ന് ബാഷ്പീകരിക്കുന്നതിന് സഹായിക്കും. എന്നാല്‍ വളരെ കുറച്ച് വെള്ളമേനനഞ്ഞിട്ടുള്ളു എങ്കില്‍ ഇതിന്റെ ആവശ്യമില്ല.

5. അടുത്തതായി ഫോണ്‍ വെയിലത്ത് വയ്ക്കാവുന്നതാണ്. എന്നാല്‍ ഇത് യുക്തിസഹമായി ചെയ്യേണ്ടതാണ്. അമിതമായ വെയില്‍ ഏല്‍ക്കുന്നത് ഡിസ്പ്ലേ തകരാറിലാകുന്നതിന് കാരണമായേക്കാം. അതിനാല്‍ ഒരു തുണി വിരിച്ച് അതില്‍ഡിസ്പ്ലേയില്‍ നേരിട്ട് വെയിലടിക്കാത്ത രീതിയില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.

6. വെയില്‍ ഇല്ലാത്ത സമയമാണെങ്കില്‍ ശക്തിയായ വായു പ്രവാഹിപ്പിക്കുന്നത് വഴിയും ഉള്ളിലെ വെള്ളം ബാഷ്പീകരിക്കുന്നത് ത്വരിതപ്പെടുത്താവുന്നതാണ്. ഇതിന്‍ ഫാനിന്റേയോ, വാക്വം ക്ലീനറിന്റെയോ, എയര്‍ കമ്പ്രസ്സറിന്റേയോ സഹായം തേടാവുന്നതാണ്. എന്നാല്‍ ഹീറ്റര്‍(ഹെയര്‍ ഡ്രൈയര്‍) ഉപയോഗിക്കുന്നത് ഫോണ്‍ അമിതമായി ചൂടാകുന്നതിന് കാരണമാകും. ഓര്‍ക്കുക ഒന്നോ രണ്ടോ മിനിറ്റ് വായു പ്രവാഹം ഉണ്ടായി എന്നു കരുതി ഒരിക്കലും അതിലെ ജലാംശം പൂര്‍ണ്ണമായും പോകില്ല എന്ന് തിരിച്ചറിയുക. വെള്ളം അതേരൂപത്തില്‍ അല്ലാതെ പൊടിപടലങ്ങള്‍ നനഞ്ഞ് ഇരുന്നാലും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാവുന്നതാണ്.

7. അടുത്തതായി ഫോണ്‍ ഉണങ്ങിയ അരിയോ, സിലിക്ക പാക്കറ്റുകളോ ഉള്ള പാത്രത്തില്‍ ഒരു ദിവസത്തേക്ക് അടച്ച് വയ്ക്കുക. ഇവ രണ്ടിനും ജലാംശം വലിച്ചെടുക്കാന്‍ നല്ല കഴിവുണ്ട്. അതുപോലെ തന്നെ അരി എടുക്കുമ്പോള്‍ ഒരു തുണികൊണ്ട് തുടച്ച് അതിലെ പൊടി നീക്കം ചെയ്യുന്നത് വളരെ നന്നായിരിക്കും.

8. ഇത്രയും കഴിഞ്ഞാല്‍ നമ്മുടെ ഫോണിന്റെ അവസ്ഥ നമുക്ക് പരിശോധിക്കാവുന്നതാണ്. സിം, മെമ്മറി കാര്‍ഡ് എന്നിവ ഇടാതെ ബാറ്ററി ഇട്ട് ശ്രദ്ധയോടെ ഫോണ്‍ ഓണ്‍ ചെയ്യുക. ഫോണ്‍ അമിതമായി ചൂടാവുകയോ, LED, ഡിസ്പ്ലേ എന്നിവയുടെ പ്രകാശത്തില്‍ എന്തെങ്കിലും വ്യതിയാനമോ ഉണ്ടെങ്കില്‍ ഉടനെ തന്നെ ഓഫ് ചെയ്യുകയും, വീണ്ടും ഉണക്കുകയും ചെയ്യുക.

പുതുതലമുറ ഫോണുകള്‍ മിക്കവാറും വെള്ളം നനഞ്ഞാല്‍ നിറം മാറുന്നതരം വാട്ടര്‍ സ്റ്റിക്കറുമായാണ് വരുന്നത്. അതിനാല്‍നിങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ വീഴുന്ന സമയത്തു തന്നെ അതിന്റെ വാറണ്ടി മിക്കവാറും നഷ്ടപെട്ടു കാണും. അതിനാല്‍നിങ്ങള്‍ക്ക് എറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഈ പറഞ്ഞ പ്രഥമശുശ്രൂഷകള്‍ നല്‍കുക എന്നുള്ളതാണ്. അതുപോലെ തന്നെ ഈ പറഞ്ഞ എല്ലാം ചെയ്ത് നിങ്ങളുടെ ഫോണിന്റെ യഥാര്‍ത്ഥ അവസ്ത അറിഞ്ഞതിനു ശേഷം മാത്രം ആവശ്യമെങ്കില്‍ സര്‍വീസിനു നല്‍കുക. വെള്ളം വീണു എന്നു പറഞ്ഞു വരുന്ന ഫോണ്‍ ഉടമകളോട് ഒരു കുഴപ്പവും ഇല്ലാത്ത ഭാഗങ്ങള്‍ കേടായെന്നും അതു മാറ്റിവച്ചെന്നും പറഞ്ഞ് അനാവശ്യമായി പണമീടാക്കുന്ന ദുഷ് പ്രവണത ഒരു ചെറിയ ശതമാനം സര്‍വീസ് സെന്ററുകളിലെങ്കിലും കണ്ടുവരുന്നുണ്ട്

source:internet :)

ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത്


ക്രിപ്‌റ്റോഗ്രാഫി എന്ന ഗോപ്യഭാഷയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിനുകളെ ശരിയായി ഗ്രഹിക്കണമെങ്കില്‍ ക്രിപ്‌റ്റോഗ്രാഫിയിലും പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലുമുള്ള സാമാന്യ ധാരണ അത്യാവശ്യമാണ്. എങ്കിലും ലളിതമായ ഉദാഹരണത്തിലൂടെ ബിറ്റ്‌കോയിന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം. 

സുതാര്യമായ ഒരു മുറി. ആ മുറിക്കുള്ളില്‍ നിരവധി പണപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നു. പണപ്പെട്ടികളും സുതാര്യമാണ്. മുറിയിലെ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി സി ടി വി ക്യാമറയിലൂടെ ലോകത്ത് ആര്‍ക്കും മുറി പരിശോധിക്കാം. പണപ്പെട്ടികള്‍ക്കെല്ലാം തനതായ ഒരു വിലാസവുമുണ്ട്. പണപ്പെട്ടിയിലെ ദ്വാരത്തിലൂടെ ആര്‍ക്കും ഇതിലേയ്ക്ക് പണം നിക്ഷേപിക്കാം. പെട്ടികള്‍ ഓരോന്നും അതിന്റെ ഉടമസ്ഥര്‍ക്ക് സ്വന്തം. തുറക്കാനുള്ള താക്കോലുകള്‍ ഉടമസ്ഥരുടെ കൈവശം മാത്രം. ആര്‍ക്കും ആരുടെ പെട്ടിയിലും പണം നിക്ഷേപിക്കാം. പക്ഷേ, സ്വന്തം പെട്ടിയില്‍ നിന്നുമാത്രമേ പണം എടുക്കാനാകൂ. 

ഇത്തരത്തില്‍ സ്വന്തം പെട്ടിയില്‍നിന്ന് മറ്റോരാള്‍ക്ക് പണം നല്‍കണമെങ്കില്‍ മുറിയിലേയ്ക്ക് പ്രവേശിക്കണം. ഒരു പെട്ടിയില്‍നിന്ന് മറ്റൊരു പെട്ടിയിലേയ്ക്ക് നാണയ കൈമാറ്റം നടക്കുന്നത് ലോകം മുഴവന്‍ സി സി ടിവിയിലൂടെ കാണുകയാണ്. പക്ഷേ, പണം കൈമാറാന്‍ മുറിയിലേയ്ക്ക് പ്രവേശിക്കുന്നവര്‍ മുഖംമൂടി ധരിച്ചിരിക്കുന്നതു കാരണം അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുമുണ്ട്. 

ഇനി ഈ ഇടപാടുകളുടെ കണക്ക് സൂക്ഷിക്കണം. എന്നാലല്ലേ കൈമാറ്റം നടന്നതിനു ശേഷം ഏതെല്ലാം പെട്ടിയില്‍ എത്രയെല്ലാം നാണയങ്ങള്‍ ഉണ്ടെന്ന് അറിയാനാകൂ. അതിനായി മുറിയില്‍ വലിയൊരു കണക്കു പുസ്തകമുണ്ട്. എല്ലാ ഇടപാടുകളും രേഖപ്പെടുത്തി വെച്ചിട്ടുള്ള വളരെ വിശാലമായ ഒരു തുറന്ന പുസ്തകം. ആ പുസ്തകം ആര്‍ക്കും പരിശോധിക്കാം. പുസ്തകം തുറന്നതാണെങ്കിലും ക്രുത്യമായ പേജ് നമ്പറുകള്‍ ഇട്ടിട്ടുണ്ട്. പേജുകള്‍ കീറിക്കളയാനോ പഴയ കണക്കുകളില്‍ വെട്ടലും തിരുത്തലും നടത്താനോ സാധ്യമല്ല. ഒരു വിനിമയം നടന്നു കഴിഞ്ഞാല്‍ അത് കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ പത്തു മിനിറ്റെടുക്കും. മാത്രവുമല്ല ഒന്നിലധികം കണക്കപ്പിള്ളമാര്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണോ എന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. 

തുറന്ന പുസ്തകമല്ലേ കയ്യാങ്കളികള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കണമല്ലോ. ഇത്ര സങ്കീര്‍ണ്ണമായ ഈ കണക്കുപുസ്തകം പരിപാലിക്കാന്‍ ഒരു കണക്കപ്പിള്ള വേണ്ടേ? തുറന്ന കണക്കുപുസ്തകമായതിനാല്‍ സത്യസന്ധമായി ആര്‍ക്കും കണക്കെഴുത്ത് നടത്താം. വെറുതെ വേണ്ട. പ്രതിഫലമുണ്ട്. ശരിയായ രീതിയില്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയ ഓരോ കണക്കിനും നിശ്ചിത എണ്ണം നാണയങ്ങള്‍ പ്രതിഫലമായി ലഭിക്കും. കണക്കെഴുത്ത് അതികഠിനമായ ജോലിയാണെങ്കിലും, കണക്ക് ശരിയാണോ എന്നു പരിശോധിക്കുന്നത് വളരെ ലളിതമാണ്. 

ആദ്യകാലങ്ങളില്‍ വളരെ ചുരുക്കം പണപ്പെട്ടികളേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കണക്കെഴുത്തും എളുപ്പമായിരുന്നു. പലപ്പോഴും ഒരാള്‍ക്ക് ഒറ്റയ്ക്ക് തന്നെ അത് സാധ്യമായിരുന്നു. കാലക്രമേണ പണപ്പെട്ടികളുടെ എണ്ണം കൂടി. ഒന്നോ രണ്ടോ പേരെക്കൊണ്ട് കണക്കു കൂട്ടല്‍ ശരിയാകാതെയായി. അപ്പോള്‍ കൂടുതല്‍ പേര്‍ ഒന്നിച്ചിരുന്ന് കണക്കുകൂട്ടാന്‍ തുടങ്ങി. പക്ഷേ ശമ്പളത്തില്‍ വര്‍ദ്ധനവില്ല. അതിനാല്‍ കിട്ടുന്ന ശമ്പളം പണിക്കനുസരിച്ച് വീതിച്ചെടുക്കുകയായി. 

ഈ പ്രതിഫലം നല്‍കുന്നതാരാണ് എന്നു കൂടി അറിയണ്ടേ? അതിനായി മുറിയില്‍ നാണയം അടിച്ചിറക്കുന്ന ഒരു മെഷീന്‍ ഉണ്ട്. ആ യന്ത്രം വെറുതെയങ്ങു പ്രവര്‍ത്തിക്കുകയല്ല. കണക്കപ്പിള്ളമാരുര്‍ കണക്കുകൂട്ടാന്‍ ചെലവാക്കുന്ന ഊര്‍ജ്ജമാണ് നാണയയന്ത്രത്തെ പ്രവര്‍ത്തിപ്പിക്കുന്നത്. കൂടുതല്‍ കൂടുതല്‍ നാണയങ്ങള്‍ പുറത്തു വരുന്നതോടെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഊര്‍ജ്ജത്തിന്റെ അളവും കൂടിക്കൂടി വരുന്ന രീതിയിലാണ് അതിന്റെ സജ്ജീകരണം. 

മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍, നാണയം ബിറ്റ്‌കോയിന്‍ ആണ്. മുറി ബിറ്റ്‌കോയിന്‍ ശൃംഖലയും, കണക്ക് പുസ്തകം ബ്ലോക്ക് ചെയ്ന്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ ലഡ്ജറും, കണക്കപ്പിള്ളമാര്‍ ബിറ്റ്‌കോയിന്‍ മൈനേഴ്‌സും, കണക്കെഴുത്ത് ബിറ്റ്‌കോയിന്‍ മൈനിങുമാണ്.

Courtesy : mathrubhumi.com

എന്താണ് ബിറ്റ് കോയിന്‍ ?


ബിറ്റ് കോയിന്‍ Bitcoin ക്രിപ്‌റ്റോഗ്രാഫി എന്ന ഗോപ്യ ഭാഷയില്‍ അധിഷ്ടിതമായാണ് ബിറ്റ് കോയിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭൗതിക രൂപമില്ലാത്ത നാണയ സമ്പ്രദായമാണിത്. നതാഷി നക്കാമൊട്ടോ എന്ന് അപരനാമത്തില്‍ അറിയപെടുന്ന ഏതോ ഒരു വ്യക്തിയോ സംഘമോ ആണ് ബിറ്റ് കോയിന്‍ രൂപപ്പെടുത്തിയത്. 2008ല്‍ നതാഷി ബിറ്റ് കോയിന്‍ പ്രോട്ടോക്കോള്‍ അവതരിപ്പിക്കുകയും 2009ല്‍ അത് നിലവില്‍ വരുകയും ചെയ്തു.

ക്രിപ്‌റ്റോ കറന്‍സി എന്ന വിഭാഗത്തില്‍ പെടുന്ന നാണയമാണ് ബിറ്റ് കോയിന്‍. യൂ ടോറന്റ്, ബിറ്റ് ടോറന്റ് തുടങ്ങിയ അപ്ലിക്കേഷനുകളെ പോലെ പീര്‍ ടു പീര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ബിറ്റ് കോയിന്‍ ആപ്ലിക്കേഷന്‍.
വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ബ്ലാക്ക് ബെറി, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാണ്.

ബിറ്റ് കോയിന്‍ ഇടപാടുകള്‍ ശരയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സമ്പ്രദായങ്ങള്‍ ഉപയോഗിക്കുകയും ഇതിലൂടെ തന്നെ പുതിയ നാണയങ്ങള്‍ സൃഷ്ടിക്കുകയുമാണ് ക്രിപ്‌റ്റോകറന്‍സി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം. ഇതര ബാങ്കിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും പതിന്മടങ്ങ് സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതിക വിദ്യയിലാണ് ബിറ്റ് കോയിന്‍ ശൃഖല പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇടപാടുകള്‍ പലയിടങ്ങളിലായി രേഖപെടുത്തി വെയ്ക്കുന്നതിനാല്‍ പിഴവുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതകളും വളരെ കുറവാണ്.
സ്വര്‍ണവും വെള്ളിയും പോലെയുള്ള ലോഹങ്ങള്‍ ഖനനം ചെയ്‌തെടുക്കുന്നത്‌പോലെ ബിറ്റ് കോയിനും ഖനനം ചെയ്‌തെടുക്കാം. 



ബിറ്റ് കോയിന്‍ ഖനനം എന്നത് സങ്കിര്‍ണമായ കണക്കുകൂട്ടല്‍ പ്രക്രീയയാണ്. ഇത് ഹാഷിങ് എന്ന് അറിയപെടുന്നു. കണക്കുകൂട്ടല്‍ സങ്കീര്‍ണമാണെങ്കിലും ഇത്തരത്തില്‍ സങ്കീര്‍ണമായ പ്രശ്‌നത്തിന് ഉത്തരം ലഭിക്കുമ്പോള്‍ അതിന് പ്രതിഫലമായി ബിറ്റ് കോയിനുകള്‍ ഉത്തരം കണ്ടെത്തിയവര്‍ക്ക് ലഭിക്കുന്നു.
210 ലക്ഷം ബിറ്റ് കോയിനുകള്‍ മാത്രമേ ഇത്തരത്തില്‍ ഖനനം ചെയ്ത് എടുക്കാന്‍ സാധിക്കൂ. 2140ല്‍ ബിറ്റ് കോയിന്‍ ഖനനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതുപോലെ ബിറ്റ് കോയിന്‍ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് ബിറ്റ്‌കോയിന്‍ ശൃഖലയെ നിയന്ത്രിക്കുന്നത് അതിശക്തമായ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ആണ്. ഇടപാടു വിവരങ്ങള്‍ രേഖപെടുത്തി വെയ്ക്കുന്നത് ബ്ലോക്ക് ചെയിന്‍ എന്ന പബ്ലിക്ക് ഇലക്ട്രോണിക് ലെഡ്ജറിലാണ്. ഈ ബ്ലോക്ക് ചെയിനിനെ അടിസ്ഥാനമാക്കിയാണ് ബിറ്റ്‌കോയിന്‍ ശൃഖലയുടെ നിലനില്‍പ്.


ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്ന് അറിയണോ..?

Courtesy : indiavisiontv.com

എന്താണ് ഹാക്കിംഗ്? ആരാണ് ഹാക്കർ?




ദിവസവും ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവരാണല്ലോ നമ്മളിൽ പലരും. എപ്പോഴെങ്കിലും തന്റെ ശത്രുവിന്റെ ഫേസ്ബുക്ക്‌ പാസ്സ്‌വേർഡ്‌ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കരില്ലേ ചിലര്? ഇന്നത്തെ കാലത്തേ ട്രെൻഡ് അനുസരിച്ച് പ്രണയിക്കുന്നവർ തന്റെ കാമുകിയുടെ/കാമുകന്റെഓണ്‍ലൈൻ "പ്രവർത്തനങ്ങൾ" അറിയുവാൻ വേണ്ടി ഫേസ്ബുക്ക്‌ പാസ്സ്‌വേർഡ്‌ തിരയുന്നവരും ഉണ്ടാവും. അത്പോലെ തന്നെ തന്റെ സുഹൃത്ത് ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ആണെങ്കിൽ ആരുടെയെങ്കിലും അക്കൗണ്ട്‌ ഹാക്ക് ചെയ്യാൻ "കൊട്ടേഷൻ" കൊടുക്കുന്ന വിരുതന്മാരെയും നമുക്ക് കാണാം. ഇവരെല്ലാം ഒരു പ്രത്യേക കാര്യത്തിന് വേണ്ടിയാണു എന്നാൽ പോലും മറ്റൊരാളുടെ സ്വകാര്യതയിൽ കടക്കുവാൻ ആഗ്രഹിക്കുന്ന ഇവര്ക്ക് ഒരു ഹാക്കർ മാനസികാവസ്ഥ ഉണ്ടെന്നു ഇതിൽ നിന്നും മനസിലാക്കാം. അഥവാ ആരെങ്കിലും ഇങ്ങെനെ പാസ്സ്‌വേർഡ്‌കൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ പ്രായോഗികമായി അവരെയും നമുക്ക് ഹാക്കർ എന്ന് വിളിക്കാം.

മറ്റൊരു അവസ്ഥ പരിശോധിക്കുമ്പോൾ സോഷ്യൽ നെറ്വോര്കിംഗ് സൈറ്റ്കൾക്കപ്പുറം ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റ്കളും ബാങ്കിംഗ്, വ്യവസായ സൈറ്റ്കളും മറ്റും ഹാക്ക് ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ചില മിടുക്കന്മാരെ നമുക്ക് കാണാം. ഉപഭോക്താവിന്റെ ക്രെഡിറ്റ്‌////--- കാർഡ്‌കളുടെ സുരക്ഷിത കവചങ്ങൾ തകര്തെരിഞ്ഞു അവ മോഷ്ടിച്ചോ സോഷ്യൽ എഞ്ചിനീയറിംഗ്(ഈ വിഷയത്തെ പറ്റി കൂടുതൽ നമുക്ക് പിന്നീട്‌ മനസിലാക്കാം) വഴി കൈക്കലാക്കിയും ചിലര് പണം ഉണ്ടാക്കുമ്പോൾ മറ്റു ചില കൂട്ടര് അങ്ങേനെയുള്ള സൈറ്റ്കൾ തന്നെ നശിപിച്ചു രസിക്കുന്നുമുണ്ടാവും. ഇവരെ ഹാക്കർ എന്ന പേരില് ഉപരി "ബഹുമാനാർത്ഥം" ക്രാക്കർ എന്നും വിളിക്കാം.

ഇനി വേറൊരു കൂട്ടരെ പരിചയപ്പെടാം. തെറ്റായ ലിങ്കുകളും കപടമായ വെബ്‌ പേജ്കളും നല്കി ഉപയോക്താവിന്റെ രഹസ്യവിവരങ്ങളും മറ്റും ചോർത്തി അത് കൊണ്ട് വ്യക്തിപരമായും വാണിജ്യപരമായും ഉള്ള അവിശ്യങ്ങൾക്ക് അവ ഉപയോഗപ്പെടുത്തി ഉപയോക്താവിന്റെ സ്വകാര്യതയെ നശിപിക്കുന്ന ആളുകളും ഉണ്ട് ഇന്ന്. "Phishing" എന്നാണ് ഇതിനെ സാങ്കേതികവിദഗ്ധർ വിളിക്കുന്നത്. ഈ വിദ്യ വഴി കാഴ്ച്ചയിൽ ഒരേപോലെ തോന്നിക്കുന്ന വെബ്‌ പേജ്കൾ ഉണ്ടാക്കി യുസറിന്റെ പാസ്സ്‌വേർഡ്‌കൾ വരെ എളുപ്പത്തിൽ നേടാൻ കഴിയും. അടുത്ത നോട്ട്കളിൽ ഇതെനെ കുറിച്ച നമുക്ക് ആധികാരികമായ രീതിയിൽ മനസിലാക്കാം.

ഇവയെല്ലാം ഹാക്കിംഗ്ന്റെ ഉദാഹരണങ്ങളിൽ ചിലത് മാത്രമാണ്. ചുരുക്കം പറഞ്ഞാൽ അനുവാദമില്ലാതെ ഒരു വ്യക്തിയുടെ കമ്പ്യൂട്ടർ, ഓണ്‍ലൈൻ അക്കൗണ്ട്‌, വെബ്‌ സൈറ്റ്, സെർവർ തുടങ്ങിയവയിൽ നുഴഞ്ഞു കയറുകയും അവ നശിപിക്കുകയോ രേഖകളും വിവരങ്ങളും കൈക്കലക്കുകയോ ചെയുന്നതിനെ എല്ലാം ഹാക്കിംഗ് എന്ന് വിളിക്കാം. ഇവ ചെയ്യുന്ന കൂട്ടുകാരെ ഹാക്കർ എന്നും വിളിക്കാം.

ഹാക്കിംഗ് ന്റെ അല്പം ചരിത്രം അറിയാൻ താല്പര്യമുണ്ടോ? എന്നാൽ അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://www.xybersec.in/2013/05/blog-post_16.html

അടുത്ത ലേഖനത്തിൽ വിവിധ തരം ഹാക്കിംഗ് രീതികളെ കുറിച്ച് മനസിലാക്കാം.

ഹാക്കിംഗ്: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.




ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവര്ക്ക് പരിചിതമായ ഒരു വാക്കാണ്‌ ഹാക്കിംഗ്. എന്നാൽ എന്താണ് ഹാക്കിംഗ് എന്നും ആരാണ് ഹാക്കർ എന്നും ഉള്ള പലരുടെയും അറിവിൽ ഇന്ന് ഒരുപാട് അന്ധവിശ്വാസങ്ങൾ കേറിക്കൂടിയിരിക്കുന്നു.

സത്യത്തിൽ എന്താണ് ഹാക്കിംഗ്? ഗൂഗിൾ. ഫേസ് ബുക്ക്‌ തുടങ്ങിയ നിങ്ങളുടെ സോഷ്യൽ നെറ്വോര്കിംഗ് സൈറ്റ്കളുടെ പാസ്സ്‌വേർഡ്‌കൾ തപ്പിയെടുക്കുന്നതോ? അതോ ആരും അറിയാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ - ഇൽ കേറി സ്വൈര്യവിഹാരം നടത്തുന്നതോ? ഇവ മാത്രമല്ല. ഒരുപാട് രീതിയിൽ ഇന്ന് ഹാക്കിംഗ് ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിലേക് എത്തുന്നതിനു മുന്പ് നമുക്ക് ആദ്യം അല്പം ചരിത്രം പരിശോധിക്കാം

1960-കളിൽ ആണ് "ഹാക്കിംഗ്" എന്നാ പദം കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. വളരെ അധികം കമ്പ്യൂട്ടർ പരിജ്ഞാനവും കമ്പ്യൂട്ടർ പ്രോഗ്രാം കളുടെ പ്രവര്ത്തനവും ഘടനകളെയും കുറിച്ച് ആധികാരികമായ അറിവും ഉള്ള മിടുക്കന്മാരാണ് അന്ന് ഹാക്കർമാർ. പക്ഷെ പെട്ടെന്ന് തന്നെ ഈ വാക്ക് നിയമവിരുദ്ധമായ പ്രവര്ത്തനം എന്നതിന്റെ ഒരു സമാനർത്ഥം ആയി മാറി. എന്നാൽ ആദ്യത്തെ ഹാക്കിംഗ് സംഭവങ്ങൾ ടെലിഫോണ്‍ സിസ്റ്റംസുകൾ തകർക്കുന്ന ചില കൂട്ടരിലാണ് ചെന്നെതിയിരുന്നത്. അവരാണ് ആദ്യത്തെ ഹാക്കർമാരും. സാങ്കേതികവിദ്യ വളര്ന്നതോടെ കമ്പ്യൂട്ടർ സിസ്റ്റംസുകളിലേക്ക് ചുവടുമാറി.

1980 ആയപ്പോഴേക്കും പ്രശ്നം വഷളായി. കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങി. അങ്ങെനെ കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യുന്നതിനെതിരെ കുറച്ച കുടി ശക്തമായ ശിക്ഷാനടപടികൾ ഉൾക്കൊള്ളിച്ച് Computer Fraud and Abuse Act നിലവില വന്നു. തോള്ളായിരത്തി എന്പതിന്റെ തുടക്കത്തിൽ ഹാക്കിംഗുമായി ബന്ധപ്പെട്ട FBI ആദ്യത്തെ അറെസ്റ്റ് നടന്നു. 414s എന്നറിയപ്പെട്ട ഒരു ഗ്രൂപ്പ്‌ ലോസ് അലാമോ നാഷണൽ ലൈബ്രറിയും Sloan-Kettering മെമ്മോറിയൽ കാൻസർ സെന്റര് ഉം ഉള്ള്പെട്ട അറുപതോളം വരുന്ന കമ്പ്യൂട്ടർ സിസ്റ്റംസുകൾ തകര്തതിനായിരുന്നു പിടിക്കപ്പെട്ടത്.

അധികം താമസിയാതെ തന്നെ കമ്പ്യൂട്ടർകൾ തകര്തതിനും സോഫ്റ്റ്‌വെയർകൾ മോഷ്ടിച്ചതിനും കുപ്രസിദ്ധനായ കെവിൻ മിട്നിക്കിനെ ഒരു വര്ഷത്തേക്ക് ജയിലിൽ അടക്കപെടുകയുണ്ടായി. 1995 ആയപ്പോൾ Motorola Inc., Sun Microsystems Inc., NEC Corp., and Novell Inc. എന്നീ കമ്പനികളുടെ സിസ്റ്റം ഹാക്ക് ചെയ്ത് അവരുടെ ഉല്പന്നങ്ങളും വിവരങ്ങളും മോഷ്ടിച്ചതിന്റെ  പേരില് വീണ്ടും മിട്നിക് പിടിക്കപ്പെട്ടു. നിഷേധാത്മകമായ

പ്രസിദ്ധി നിലനിന്നിരുന്ന സമയത്തും ഹാക്കിംഗ് വളര്ന്നു. അതോടൊപ്പം തന്നെ  ധാർമികമായ ഹാക്കിംഗ് എന്ന എതിക്കൽ ഹാക്കിംഗ് എന്ന ഒരു പ്രസ്ഥാനവും രൂപപ്പെട്ടു. എന്നാൽ മീഡിയകളുടെ ഇടപെടൽ ഹാക്കിംഗ്നെ അതിന്റെ കറുത്ത ഭാഗത്തെ മാത്രം ചിത്രീകരിക്കാൻ തുടങ്ങി. അതെ പോലെ തന്നെ സാങ്കേതിക വിവരങ്ങൾ എല്ലാവര്ക്കും സവ്ജന്യമായി ഉപയോഗിക്കണം എന്ന ലക്ഷ്യത്തോടെ ഹാക്കേർസ് വളരാൻ തുടങ്ങി. ഈ ലക്ഷ്യത്തോടെ മുന്പോട്ട് നീങ്ങിയ ഇവർ ഉപദ്രവകാരികൾ ആയി തീര്ന്നു.  അതിന്റെ ഫലമായി ഹാക്കർ എത്തിക്സ്കളെ പാടെ മറന്നുകൊണ്ട് "cracker" എന്ന പേരിൽ ചില സംഘങ്ങൾ രൂപപ്പെട്ടു തുടങ്ങി. തൊണ്ണൂറുകളുടെ ആരംഭത്തിൽ AT&T Corp., Griffith Air Force Base, NASA, and the Korean Atomic Research തുടങ്ങിയ സുപ്രസിദ്ധ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം ഹാക്കിംഗിന്റെ ഇരകളായി തീര്ന്നു. ഫെഡരൽ സൈറ്റ്കൾ ആയ U.S. Department of Justice, the U.S. Air Force, and the CIA വരെ ആക്രമണത്തിൽ വികൃതമാക്കപ്പെട്ടു.  1995-ഇൽ മാത്രമായി രണ്ടര ലക്ഷത്തോളം വരുന്ന ആക്രമണങ്ങൾ അമേരിക്കൻ പ്രധിരോധ വകുപ്പിന്റെ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്-ഇൽ ഉണ്ടായി. സാങ്കേതികവിദ്യയുടെ വളർച്ച പിന്നെ പിന്നെ അത് വ്യാവസായിക വ്യാപാര പണമിടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റ്കളിലേക്കും വ്യാപിച്ചു. അങ്ങെനെ Yahoo!, America Online, eBay, and Amazon.com തുടങ്ങിയ സൈറ്റ്കൾക്കും കോടികളുടെ നഷ്ടങ്ങൾ ഉണ്ടാക്കി. ഓണ്‍ലൈൻ ഷോപ്പേർസിനെ ഈ ആക്രമണങ്ങൾ അവരുടെ വിശ്വാസത്തെ ബാധിക്കുകയും കൊടുക്കൽ വാങ്ങലുകൾ അവർ കുരയുവനും കാരണമായി. അങ്ങനെ മാഫിയ ബോയ്‌ എന്നറിയപപെട്ട 16 വയസ്സുള്ള ഒരു കനേഡിയൻ ബാലൻ പിടിക്കപ്പെടുകയുണ്ടായി.

ഇതാണ് ഏകദേശ ചരിത്രം. അടുത്ത ഭാഗങ്ങളിൽ നമുക്ക് ആരാണ് ഹാക്കർ എന്താണ് ഹാക്കിംഗ് എന്ന് മനസിലാക്കാം.
അതിനായി ഇവിടെ ക്ലിക്ക് ചെയുക.
http://www.xybersec.in/2013/05/blog-post_7263.html

എന്താണ് ഹാക്കിംഗ്


എല്ലാവരും കേട്ടിട്ടുള്ള ഒരു വക്കായിരിക്കും ഹാക്കിംഗ്.1960 കളില്‍ ആണ് ഹാക്കിംഗ് എന്ന വാക്ക് ഉത്ഭവിച്ചത്‌. മസാച്ചുസെറ്റ്സ് യൂനിവേഴ്സിറ്റിയുടെ ഇടനാഴികളാണ് ഈ വാക്കിന്റെ ഈറ്റില്ലം. അക്കാലത്തു കമ്പ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തിയെയാണു ഹാക്കിംഗ് എന്ന് വിളിച്ചിരുന്നത്.
എന്നാല്‍ ഇന്നു അത് സൈബര്‍ ലോകത്തെ കിടിലം കൊള്ളിക്കുന്ന ഒരു വാക്കായി മാറിയിരിക്കുന്നു...

സാധാരണ ഹാക്കിംഗ് എന്ന വാക്കിന്‍റെ അര്‍ത്ഥം തുണ്ടം തുണ്ടം മായി മുറിക്കുക എന്നാണ്.  എന്നാല്‍ ഇതില്‍ നിന്നും കൂറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് ഇന്നത്തെ ഹാക്കിംഗ്..


 ഇന്ത്യന്‍ അണ്ടര്‍ഗ്രൗണ്ട് ഹാക്കിംഗ് ഗ്രുപ്പ് ഇന്‍ഡിഷെല്‍ വെബ്സൈറ്റ്,  പാകിസ്ഥന്‍ ഹാക്കിംഗ്  ഗ്രുപ്പ് ആയ പാക്‌ ലീറ്റ്സ് ഡിഫേസ് ചെയ്യതിരിക്കുന്നു

കമ്പ്യൂട്ടര്‍ ഉപപോക്തകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയും അവ ദുരുപയോഗം ചെയുകയും, വെബ്സൈറ്റുകള്‍ തകര്‍കുകയും, "ചില്ല രാജ്യങ്ങള്‍ക്കു" വേണ്ടിയും ഹാക്കര്‍മാര്‍ ഹാക്കിംഗ് ചെയ്തു കൊടുക്കുന്നുണ്ട്.  കമ്പ്യൂട്ടര്‍പരമായ എല്ലാ വിധ കുതന്ത്രങ്ങള്‍ ചെയ്യുന്ന. ഇത്തരക്കാരെയാണു ഹാക്കര്‍മാര്‍ എന്ന് അഭിസംബോധനചെയ്യുന്നത്.


പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മിയുടെ വെബ്സൈറ്റ്, ഇന്ത്യന്‍ ഹാക്കിംഗ് ഗ്രൂപ്പ്‌ ഇന്‍ഡിഷെല്‍   ഡിഫേസ് ചെയ്യതിരിക്കുന്നു

തങ്ങളുടെ ആദരശങ്ങൾക്കു വേണ്ടിയൊ, രാജ്യങ്ങൾക്കു വേണ്ടിയൊ, തങ്ങളുടെ പൊളിറ്റിക്കലായിട്ടുള്ള ആവശ്യങ്ങൾ നേടുവാൻ വേണ്ടിയൊ അതുമല്ലെങ്കിൽ തങ്ങൾക്കു സാമ്പത്തിക ലാഭം കൈവരുത്തുന്നതിനു വേണ്ടിയൊ ഒക്കെയാണു ഒരു വിധപ്പെട്ട ഹാക്കർമാരെല്ലാം പ്രവർത്തിക്കുന്നതു. അതുമല്ലെങ്കിൽ റഷ്യൻ ബിസിനസ് നെറ്റ്‌വര്‍ക്ക് പോലെയുള്ള ക്രിമിനൽ മാഫിയ സംഘാംഗങ്ങളെ വാടകക്കെടുത്തും അവരുമായി ഒത്തു ചേർന്നും പ്രവർത്തിക്കുന്ന ഹാക്കർമാരുടെ ഗ്രുപ്പുകളും ഇന്റർനെറ്റിൽ സുലഭമാണു. വളരെ ഒറ്റപ്പെട്ട് നടക്കുന്ന ഹാക്കർമാരും ഇക്കൂട്ടത്തിലുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ബ്ലാക്ക് ഹാറ്റ് ഹാക്കർമാരായിരുന്ന കെവിൻ മിറ്റ്നിക്കും, റോബർട്ട് മോറിസും, വ്ലാഡ്മിർ ലെവിനുമൊക്കെ സെല്‍ഫ്‌ പ്രോ ക്ലൈമഡ് ഹാക്കര്‍ എന്ന വിഭാഗത്തില്‍ പെട്ടവരാണു.


പ്രമുഖ പാകിസ്ഥാനി ഹാക്കര്‍ ഖാന്‍സ്ഥാറ്റിക്

ഇനി ഹാക്കര്‍മാരുടെ ഇടയിലേക്കു നമുക്ക് ഒന്ന് കടന്നു നോക്കാം ജീവിതത്തില്‍നിന്ന്‌ ഒറ്റപെട്ടു നില്‍കുന്ന ആളുകള്‍ ആണ് ഹാക്കര്‍മാര്‍. കൂടുതലായും 15  മുതല്‍  27  വയസുള്ള ആളുകള്‍ക്കിടയിലാണ് ഹാക്ക്‌ ചെയ്യുന്ന ഒരു സ്വഭാവം കാണപെടുന്നത്. കൂടുതല്‍ സമയവും ഇവര്‍ കമ്പ്യൂട്ടര്‍കളിടയ്ല്‍ ചിലവഴിക്കുന്നു. ഒരു കണക്കിനു അവര്‍ മറ്റുള്ള പ്രോഗാമറെകള്‍ വിവരമുള്ളവരും പെട്ടന്നുത്തനെ കാര്യങ്ങള്‍ ചെയ്യുന്നവരായിരികും. ഇവര്‍ എപ്പോഴും ഒറ്റപെട്ടു ജീവിക്കാന്‍ താല്പര്യപ്പെടുന്നു.  സ്വന്തം കമ്പ്യൂട്ടര്‍ സ്വന്തം ജിവനെക്കാള്‍ വിലകല്‍പിക്കുന്നു അവര്‍.

സത്യം പറഞ്ഞാല്‍  കമ്പ്യൂട്ടര്‍ ലോകത്തെ രാജാക്കന്‍മാര്‍ തന്നെയാണ് അവര്‍.  ഒരു റിയല്‍ ഹാക്കര്‍നു സൈബര്‍ ലോകത്തിന്‍റെ ഏതു കോണില്‍ വേണമെങ്കിലും കടന്നു ചെല്ലാം ഒരാളോടും ഒരു അനുവാദവും ചോദിക്കാതെ തന്നെ..എന്തും നശിപിക്കാം, വെട്ടിപിടിക്കാം, പടുത്തുയര്‍ത്താം ആരും അറിയാതെ.  എന്നാല്‍ ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ പിന്തുണ  ലഭിച്ച മില്‍വേം എന്ന ഹാക്കര്‍ വിഭാഗവും ഇവരുടെ കൂട്ടത്തിലുണ്ട്‌. വിന്‍ഡോസ്‌ അടക്കമുള്ള കുത്തക സോഫ്‌റ്റ്‌ വെയറുകളുടെ സീരിയല്‍ നമ്പറുകള്‍ കണ്ടുപിടിച്ച്‌ പൊതുമാര്‍ക്കറ്റില്‍ എത്തിക്കുന്നവരെ (പൈറേറ്റഡ്‌ കോപ്പികള്‍) സ്വതന്ത്രസോഫ്‌റ്റ്വെര്‍ വാദികള്‍ സാമൂഹ്യപ്രവര്‍ത്തകരായ 'ക്രാക്കര്‍മാര്‍` എന്നാണ്‌ വിളിക്കുന്നത്‌.“

സാധാരണയായി 4-ലോ 7-ഓ ഹാക്കര്‍മാര്‍ ചേര്‍ന്നതാണ് ഒരു ഹാക്കിംഗ് ഗ്രൂപ്പ്‌ അവര്‍ക്കു സ്വന്തമായി ഒരു പേര് ഉണ്ടായിരിക്കും, ഹാക്കര്‍മാരുടെ ലിബിയായ ലീറ്റ് അഥവാ 1337 ലുടെ ആണ് അവര്‍ പരസ്പരം സംസാരികുന്നതും എഴുത്തുന്നതും..

പിന്നെ ഒരു കാര്യംകൂടി എല്ലാ ഹാക്കര്‍മാരും കുറ്റവാളികള്‍ അല്ലാട്ടോ, ഇന്ന് അറിയപ്പെടുന്ന ഒരു വിധപ്പെട്ട എല്ലാ കമ്പനികളിലും സെക്യൂരിറ്റി എക്പ്സർട്ടുകൾ നിലവിലുണ്ട്, അവരെല്ലാം എത്തിക്കൽ ഹാക്കേഴ്സ് എന്നറിയപ്പെടുന്നവരാണു. പെനിട്രേഷൻ ടെസ്റ്റിംഗ് വഴിയും, പോർട്ട് സ്കാനിംഗ് വഴിയുമൊക്കെ തങ്ങളുടെ അധീനതയിലുള്ള നെറ്റ്വർക്കുകൾ നിരന്തരം ഇക്കൂട്ടർ നിരീക്ഷിച്ച് കൊണ്ടിരിക്കും, അതു കൊണ്ടെക്കെ തന്നെയാണു ഒരു വിധപ്പെട്ട കമ്പനികളെല്ലാം തന്നെ അവരുടെ നെറ്റ് വർക്കുകൾ ആക്രമിക്കപ്പെടാതെ അവ മെയിന്റയിൻ ചെയ്തു കൊണ്ട് പോകുന്നതു.

എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ SQL injections


വെബ്‌ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമായ MysQL,php എന്നീ സ്ക്രിപ്റ്റ്‌കള്‍ കൊണ്ടു നിര്‍മിച്ചതാണ് സൈബര്‍ ലോകത്തെ 78% വെബ്സൈറ്റുകളും. ഇ സ്ക്ര്പിറ്റ്‌കള്‍ വെബ്സൈറ്റ്കളുടെ ആന്തരിക പ്രവര്‍ത്തനത്തിനു
[it can lead to exposure of all of the sensitive information stored in
an application’s database, including handy information such as usernames, passwords,
names, addresses, phone numbers, and credit card details.] 
ഒഴിച്ചുകുടാനാവാത്തതും വളരെ വിലപെട്ട വിവരങ്ങള്‍ സുക്ഷികുന്നതുകൊണ്ടും [അഡ്മിന്‍ പാസ്സ്‌വേര്‍ഡ്‌] ഹാക്കര്‍മാര്‍ ഹാക്ക്‌ ചെയ്യാന്‍ വേണ്ടി SQL INJECTIONനെ ആശ്രയികുന്നതും, അത്തരം ഹാക്കിംഗ് നെ കുറിച്ച് പഠിക്കുന്നതും.

1998, റൈന്‍ ഫോറസ്റ്റ്‌ പുപ്പി[Rain Forest Puppy] "NT Web Technology Vulnerabilities” എന്ന ഹാക്കര്‍ (“How I hacked PacketStorm,” located at www.wiretrip.net/rfp/txt/rfp2k01.txt)
പാക്കറ്റ്സ്റ്റൊര്‍ം എന്ന വെബ്സൈറ്റ് എങ്ങനെയാണ് ഹാക്ക്‌ ചെയ്യുക. എന്ന് പബ്ലിഷ് ചെയ്യുകയുണ്ടായി. എന്നാല്‍ അന്നതു ആരും കാര്യമാക്കി എടുത്തില്ല എന്നാല്‍ 2000തോടു കൂടി സെക്യൂരിറ്റി റിസര്‍ച്ചര്‍മാര്‍ Sql എക്സ്പ്ലോഇറ്റ്‌ ചെയ്യാന്‍ തുടങ്ങി. പലരും അത് സ്വന്തം ഉയര്‍ച്ചക്ക് വേണ്ടി സ്വന്തം ബ്ലോഗ്‌കളിന്‍ പബ്ലിഷ് ചെയ്തു. മറ്റു ചിലര്‍ ഇവ ദുരുപയോഗം ചെയ്തു തുടങ്ങി.  അങ്ങനെ സൈബര്‍ലോകത്തെ ഹാക്കര്‍മാരുടെ ഇന്നും പ്രിയപ്പെട്ട വാക്കായിമാറി എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ (SQL injection.)

എങ്ങനെയാണ് വെബ്‌ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്

വെബ്സൈറ്റുകള്‍ടെ പ്രവര്‍ത്തനം എളുപ്പമാകാനും ദിവസവുമുള്ള ഉപപോക്തവിനെ എങ്ങനെ തങ്ങള്ളുടെ വെബ്സൈറ്റ്ലേക്ക് ആകര്‍ഷിക്കാന്‍വേണ്ടിയും അവരുടെ സ്വകാരിയ വിവരങ്ങള്‍ സുക്ഷികാനും വേണ്ടിയാണ്, വെബ്‌ അപ്ലിക്കേഷന്‍സ് പ്രവര്‍ത്തിക്കുന്നത്

3 തരത്തില്ലാണ് ഒരു ഡാറ്റാ ബേസ് അതിന്‍റെ വെബ്‌ അപ്ലിക്കേഷന്‍ന്‍റെ പ്രവര്‍ത്തന്നതെ ബാധികുന്നത്.
# a presentation tier(a Web browser or rendering engine),
# a logic tier (a programming language, such as C#,ASP, .NET, PHP, JSP, etc.)
# a storage tier (a database such as Microsoft SQL Server,MySQL, Oracle, etc.).

The Web browser (the presentation tier, such as Internet Explorer,Safari, Firefox, etc.) 

# ഒരു വെബ്സൈറ്റിലെ ഒരു ഉത്‌പന്നങ്ങത്തെ കുറിച്ച് അറിയാനുള്ളതും അതുപോലെതന്നെ അതിന്‍റെ വിലയെ തരംതിരിക്കുന്ന ഒരു ലിങ്ക് ആണ് ഇത്

http://www.victim.com/products.php?val=100
# താഴെ കാണുന്ന പി.എച്ച്.പി കോഡ് ആണ് ഡാറ്റാബേസിലേക്ക്  നിങ്ങള്‍ നിങ്ങളുടെ ബ്രൌസറില്‍ http://www.victim.com/products.php?val=100 ഈ ലിങ്ക് സെന്‍റ് ചെയ്യുമ്പോള്‍ വരുന്നത്
// connect to the database
$conn = mysql_connect("localhost","username","password");
// dynamically build the sql statement with the input
$query = "SELECT * FROM Products WHERE Price < '$_GET["val"]' " .
"ORDER BY ProductDescription";
// execute the query against the database
$result = mysql_query($query);
// iterate through the record set
while($row = mysql_fetch_array($result, MYSQL_ASSOC))
{
// display the results to the browser
echo "Description : {$row['ProductDescription']} <br>" .
"Product ID : {$row['ProductID']} <br>" .
"Price : {$row['Price']} <br><br>";
}
# താഴെയുള്ള പി.ഏച്ച്.പി കോഡ് ആ വെബ്‌ സെര്‍വര്‍റില്‍ നിന്നും റിസള്‍ട്ട്‌ കണ്ടു പിടികുന്നത്

SELECT *
FROM Products
WHERE Price < '100.00'
ORDER BY ProductDescription;

# അവസാനം നമ്മള്‍ എന്തു ആവിശ്യപെടുന്നുവോ അത് നമ്മുടെ ബ്രൌസര്‍ കാണിച്ചു തരുന്നു

ഇതാണ് സിമ്പിള്‍ പി.ഏച്ച്.പി രൂപം....

അതില്‍ തന്നെ ചുവന്ന സ്ക്രിപ്റ്റ്‌കള്‍ കണ്ടില്ലേ [ $conn = mysql_connect("localhost","username","password"); ]  


http://www.victim.com/products.php?val=100 എന്ന വെബ്സൈറ്റിന്‍റെ
localhost  ഡാറ്റാ ബേസ് നെയിം
username യുസര്‍ നെയിം
password പാസ്സ്‌വേര്‍ഡ്‌

ഇത്രയും മതി ഒരു ഹാക്കര്‍നു ആ വെബ്സൈറ്റ് ടേക്ക് ഡൌണ്‍ ചെയ്യാന്‍
ഇവ എങ്ങനെയാണ് ഒരു ഹാക്കര്‍ എക്സ്പ്ലോഇറ്റ്‌ ചെയ്യുന്നത് എന്ന് നോക്കാം
രണ്ട്‌ തരത്തിലാണ് നടക്കുന്നത്

നോര്‍മല്‍ എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ Normal SQL Injections
ബ്ലയിണ്ട് എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ Blind SQL Injections 

നോര്‍മല്‍ എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍

•A vulnerable request can get into Insert, Update, Delete, etc.
Example: UPDATE users SET pass = '1' where user = 't1'OR 1=1--'

ലോക്കല്‍ വെബ്സൈറ്റ്‌കള്‍ ഹാക്ക്‌ ചെയ്യാന്‍ ഇത്തരം എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ ഉപയോഗികുന്നത്. സാധരണ ഹാക്കര്‍മാര്‍പോല്ലും ഇത്തരം എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍നെ   ആശ്രയിക്കുന്നുണ്ട് കോഡിങില്‍ താല്പര്യമുള്ളവര്‍ക്കും എളുപം മനസിലാകാന്‍ സാധികുന്നതുമാണ്.  എന്നാല്‍ ഇത്തരം SQL Injections   ചെയ്യുമ്പോള്‍ ഹാക്കര്‍മാരുടെ ബ്രൌസര്‍ നെയിം, ഐ പി അഡ്രെസ്സ്,ടൈം എന്നിവയെല്ലാം നശിപിക്കാന്‍ ഉദ്ദേശിച്ച വെബ്സൈറ്റ് ഒരു ലോഗ് ഫയല്‍ ആയി സൂക്ഷിക്കുന്നുണ്ട് എന്നതു ചില ഹാക്കര്‍മാര്‍ക്ക്‌ മാത്രമേ അറിയൂ.  


ബ്ലയിണ്ട്  എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍

Example: select * from table where id = 1 AND if((ascii(lower(substring((select user()),$i,1))))!=$s,1,benchmark(2000000,md5(now())))
വിവരമുള്ള ഹാക്കര്‍മാര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാ ഇത്.
എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍   കുറിച്ച് ആഴത്തില്‍ പഠിച്ചവര്‍ക്ക് മാത്രമേ ഇത്തരം ഹാക്ക്‌ ചെയ്യാന്‍ സാധിക്കുകയുള്ളൂ. നോര്‍മല്‍ എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ ചെയ്തിട്ടും റിസള്‍ട്ട്‌ ഒന്നും ലഭികുന്നില്ല / വെബ്‌ അപ്ലിക്കേഷന്‍സ് ഫയര്‍വാള്‍ നോര്‍മല്‍ എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍നെ തടഞ്ഞുവെക്കുന്നു..എന്നി കാരണങ്ങളാല്‍ നോര്‍മല്‍ എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍ ചെയ്യാന്‍ കഴിയുന്നിലെങ്കില്‍ ബ്ലയിണ്ട് എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍  ചെയ്യുന്നു. ഇതൊരു മുഷിപ്പന്‍ പണിയാണ് പക്ഷെ ഗൂഗിള്‍ പോലെയുള്ള വന്‍കിട വെബ്സൈറ്റ്കള്‍ ബ്ലയിണ്ട് എസ്‌.ഖു.എല്‍ ഇന്‍ജേക്ഷന്‍  വച്ച് തകര്‍ത്തിട്ടുണ്ട്

കോഡ് റെഡ് വേമുകള്‍ Code Red Worms

 2001 ജൂണ്‍ പതിനെട്ടാം തീയതി eeye എന്ന വെബ് സൈറ്റ് മൈക്രൊസോഫ്റ്റ് ഐ ഐ എസ് സെര്‍വറിലെ ദൌര്‍ബല്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ലേഖനം അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ISAPI (Internet Server Application Program Interface) എന്ന ബഫര്‍ ഫില്‍റ്ററിംഗ് സംവിധാനത്തിലെ ഗുരുതരമായ സുരക്ഷാ പാളിച്ചകളെപറ്റിയുള്ളവാ‍യിരുന്നു ഇവ. ഇതു വഴി സിസ്റ്റത്തിനെ റിമോട്ടായി ആക്രമിക്കുവാന്‍ സാധിക്കും എന്നുള്ളതായിരുന്നു ഈ അര്‍ട്ടിക്കിളിലുണ്ടായിരുന്നത്.

ജൂലൈ 13, രണ്ടായിരത്തി ഒന്നിനാണ് കോഡ് റെഡ് വേമുകള്‍ ആദ്യമായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മണിക്കുറുകള്‍ കൊണ്ടു ഇവ ഇന്റര്‍നെറ്റിലെ മൈക്രോസോഫ്റ്റ് ഐ ഐ എസ് സെര്‍‌വറുകള്‍ ഉപയോഗിക്കുന്ന വെബ് സെര്‍വറുകളെ വിനാശകരമായ രീതിയില്‍ ബാധിച്ചു. സിസ്റ്റം ക്ലോക്കിലെ ഡേറ്റ് ഒന്നാം തീയതിക്കും പത്തൊമ്പതാം തീയതിക്കും ഇടയിലുള്ളവയാണെങ്കില്‍ ഇവ റാന്‍ഡം ആയി വെബ്സെര്‍വറുകളിലെ ഐ പി റേഞ്ചിലെ അഡ്രസുകള്‍ തനിയെ ജെനറേട് ചെയ്തു അവയുപയോഗിച്ചു മറ്റു വെബ് സെര്‍വറുകളെ ആക്രമിക്കുകയുമായിരുന്നു ചെയ്തത്. (ഇരുപതാം തീയതി ആക്രമണം അവസാനിക്കുന്ന രീതിയിലായിരുന്നു ഈ വേം പ്രോഗ്രാം ചെയ്തിരുന്നതു). ഇവയില്‍ നിന്നും വീണ്ടും ഐപി അഡ്രസുകളെ ലിസ്റ്റ് ചെയ്യുകയും പിന്നീട് അവയുപയോഗിച്ച് കൂടുതല്‍ വെബ് സെര്‍വറുകളെ അധീനതയില്‍ ആക്കുകയും ചെയ്തു. രണ്ടാമത്തെ കോഡ് റെഡ് വേമിന്റെ വകഭേദത്തെ അപേക്ഷിച്ചു ആദ്യത്തെ കോഡ് റെഡ് വേം വളരെകുറഞ്ഞ ഉപദ്രവമായിരുന്നു വെബ്സെര്‍വറുകള്‍ക്കു ഉണ്ടാക്കിയതു്. ഇവ വെബ് സെര്‍വറുകളെ റീബൂട്ട് ചെയ്യുകമാത്രമാണുണ്ടായതു്. എന്നാല്‍ റീബൂട്ട് ചെയ്യപ്പെട്ടതിനു ശേഷവും അവ കോഡ് റെഡ് വേമിനാല്‍ (CRv1) തുടരെ തുടരെ ഇന്‍ഫെക്റ്റ് ചെയ്യപ്പെടുകയുണ്ടായി. വളരെ ഉയര്‍ന്ന തലത്തിലുള്ള അപകടമായിരുന്നു കോഡ് റെഡ് വേമിന്റേതു്.


കോഡ് റെഡ് വേമുകള്‍ ആക്രമിച്ച വെബ്‌ സെര്‍വറുകള്‍ കാണിക്കുന്ന     ഡീഫെയിസ് പേജ്

ഏകദേശംപന്ത്രണ്ടായിരത്തോളം വെബ് സെര്‍വറുകളായിരുന്നു കോഡ് റെഡ് വേമിന്റെ ( CRv1) ആക്രമണത്തിനിരയായതു്. GET എന്ന കമാന്റുപയോഗിച്ചു വെബ് സര്‍വറുകളുമായി ഒരു കണക്ഷന്‍ സ്ഥാപിക്കുകയും പിന്നീട് അവയെ ബഫര്‍ ഓവര്‍ഫ്ലോ എന്നറിയപ്പെടുന്ന ആക്രമണം വഴി അധീനതയിലാക്കുകയുമാണ് കോഡ് റെഡ് വേം ചെയ്തതു്. സിസ്റ്റം മെമ്മറിയില്‍ ഇന്‍‌ഫെക്റ്റ് ചെയ്യുന്ന കോഡിംഗ് രീതിയായിരുന്നു കോഡ് റെഡ് വേമില്‍ ( CRv1) ഉപയോഗിച്ചിരുന്നതു്. അതു കൊണ്ട് തന്നെ സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഇതിന്റെ യാതൊരു ലക്ഷണവും കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല ഒരേ സമയം കോഡ് റെഡിന്റെ തന്നെ ഏകദേശം 100 വേമുകളുടെ പകര്‍പ്പുകള്‍ ഉപയോഗിച്ച് ആക്രമിച്ച ഇവ ആദ്യം സിസ്റ്റം ക്ലോക്കിന്റെ സമയം പിന്നാക്കം മാറ്റുകയും പിന്നീട് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ആദ്യം അധീനതയിലാക്കിയ വെബ് സെര്‍വറുകളിലെ ഐപി അഡ്രസുകള്‍ റാന്‍‌ഡം ആയി ഉപയോഗിച്ചു പോര്‍ട്ട് നമ്പര്‍ 80 വഴി മറ്റു വെബ്സെര്‍വറുകളിലേക്കു എച്ച് റ്റി റ്റി പി ഫ്ലഡ് എന്ന ആക്രമണ രീതിയായിരുന്നു അവലംബിച്ചിരുന്നതു്. ഇംഗ്ലീഷ് ഭാഷയിലുണ്ടായിരുന്ന വെബ് സെര്‍വറുകളായിരുന്നു കോഡ് റെഡ് വേമിന്റെ പ്രധാന ലക്ഷ്യം. തുടര്‍ന്ന് ഇവയുപയോഗിച്ച് www.whitehouse.gov എന്ന വെബ്സൈറ്റിനെ ആക്രമിക്കുകയുണ്ടായി. ഒരേ സമയം ഒരു ലക്ഷത്തോളം പാക്കറ്റുകളായിരുന്നു www.whitehouse.gov എന്ന വെബ്സൈറ്റിനു നേരെ കോഡ് റെഡ് വേം 1 പ്രയോഗിച്ചതു്. തുടര്‍ന്നു ഏകദേശം നാലര മണിക്കൂര്‍ നേരം ഈ വേം സ്ലീപ്പിംഗ് മോഡിലാകുകയും വീണ്ടും ആക്രമണം ആരംഭിക്കുകയും ചെയ്തു. നൂറോളം വേമുകള്‍ ഓരോ തവണയും മുകളില്‍ പറഞ്ഞ പാക്കറ്റുകള്‍ ഒരു സിസ്റ്റത്തില്‍ നിന്നു മാത്രം പ്രയോഗിച്ച് അതിനെ റിബൂട്ട് ചെയ്യുകയും തുടര്‍ന്നു www.whitehouse.gov നിന്നുള്ള സര്‍വീസ് തടഞ്ഞു. കൂടാതെ ഈ വെബ്സൈറ്റ് ഡീഫെയിസ് ചെയ്യപ്പെടുകയും ചെയ്തു.



കോഡ് റെഡ് വേമിന്‍റെ സോര്‍സ് കോഡ് ലഭിക്കാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുകhttp://indianrenegade.blogspot.in/2007/02/code-red-worm-source-code.html

പിഷിംഗ് (Phishing) ഓണ്‍ലൈന്‍വഴി പണം തട്ടുന്ന വഴി

ഓണ്‍ലൈന്‍വഴി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അല്ലെങ്കില് വ്യക്തിപരമായ വിവരങ്ങള് മോഷ്ടിക്കാനൊ തട്ടിപ്പു സംഘങ്ങളുപയോഗിക്കുന്ന ഒരു വഴിയാണ് പിഷിംഗ്. ഇതിനായ് യഥാര്‍ഥ ബാങ്കിംഗ് സൈറ്റുകളുടെ അതെ രൂപത്തിലും ഭാവത്തിലുമുള്ള വ്യാജസൈറ്റുകള് തയ്യാറാക്കുന്നു. അതിനു ശേഷം യഥാര്‍ത്ഥമെന്നു തോന്നിക്കുന്ന രീതിയിലുള്ള ഇമെയിലുകള്, അക്കൌണ്ട് ഹോള്‍ഡറുടെ മെയില് ബോക്സിലേക്ക് അയക്ക്കുന്നു. ഇതില് അവര് എന്തൊക്കെ ചെയ്യണമെന്നു വ്യക്തമായി നിര്‍ദ്ദേശിച്ചിരിക്കും. ഇതില് അവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്, പാസ് വേഡുകള്, സോഷ്യല് സെക്യൂരിറ്റി നമ്പരുകള്, ബാങ്ക് അക്കൌണ്ട് വിവരങ്ങള് മുതലായവ ആവശ്യപ്പെടുന്നു. ഇതെല്ലാം നിലവിലുള്ള ഒരു ബാങ്കിന്‍റെയൊ മറ്റൊ പേരിലായിരിക്കും ആവശ്യപ്പെടുന്നത്.

അവര്‍(ഹാക്കര്‍മാര്‍) ആവശ്യപ്പെട്ട വിവരങ്ങളെല്ലാം ലഭിച്ചാലുടനെ തന്നെ ഹാക്കര്‍മാര്‍ ഈ അക്കൌണ്ടുകളില് പ്രവേശിച്ച് അവിടെ നിന്നും പണം പിന്‍വലിക്കുകയും, ക്രെഡിറ്റ് കാര്‍ഡിന്‍റെ വിവരങ്ങള്‍ ഉപയോഗിച്ച് ഷോപ്പിംഗും മറ്റും നടത്തുകയും ചെയ്യും.

എന്നാ‍ല് ബാങ്കിംഗ് സര്‍വീസ് ദാതാക്കള് ഒരിക്കലും തന്നെ ഒരു അക്കൌണ്ട് ഹോള്‍ഡറുടെ അക്കൌണ്ട് വിവരങ്ങളൊ മറ്റൊന്നുമൊ ചോദിച്ചു കൊണ്ട് ഇമെയില് ചെയ്യാറില്ല. ഈ ബാങ്കുകളുടെയൊക്കെ ഹോം പേജില് തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും. അറിയപ്പെടുന്ന ഒട്ടുമിക്ക ബാങ്കുകളുടെയും, വെബ് സൈറ്റുകളുടെയും ( ആമസോണ്,പേ പാല്,ഇ ബെ, യാഹു, ജി മെയില്, ഐ സി ഐ സി ഐ, സിറ്റി ബാങ്ക് (Amazone, Pay pal, E-Bay, ICICI Bank, City Bank..മുതലായ സൈറ്റുകള് ) പേരിലുള്ള ഫിഷിംഗ് സൈറ്റുകള് ഇന്നു നിലവിലുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം ഫിഷിംഗ് സൈറ്റുക്ളെ തിരിച്ചറിയലാണ് ഇതില് ഏറ്റവും പ്രധാനം.

സൈബര്‍ സെക് നിങ്ങള്‍ക്കു നല്‍കുന്ന മുന്‍കരുതലുകള്‍:

ഒരു ബാങ്കിംഗ് സ്ഥാപനവും നിങ്ങളുടെ വ്യക്തിപരമായ അക്കൌണ്ട് വിവരങ്ങള് ആവശ്യപ്പെട്ട് കൊണ്ട് മെയില് ചെയ്യാറില്ല. അതു ഈ ബാങ്കിംഗ് സൈറ്റുകളുടെ ഹോം പേജില് തന്നെ അവര് വ്യക്തമാക്കിയിരിക്കും.
ഒരു പിഷ് മെയില്‍ന്‍റെ  രൂപം
ഒരു ബാങ്കിന്‍റെയൊ സൈറ്റിന്‍റെയൊ പേരില് നിങ്ങളുടെ അക്കൌണ്ട് വിവരങ്ങള് വെളിപ്പെടുത്തണമെന്നാ‍വശ്യപ്പെട്ടു കൊണ്ട് വരുന്ന ലിങ്കുകളില് ക്ലിക്ക് ചെയ്തു പോയി അവിടങ്ങളില് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍, ഉദാഹരണമായി ബാങ്ക് അക്കൌണ്ട് വിവരങ്ങള്, ക്രേഡിറ്റ് കാര്‍ഡ് വിവരങ്ങള്, പെഴസണല് സെക്യൂരിറ്റി നമ്പരുകള്‍, ഇമെയില് വിലാസങ്ങളും അവയുടെ പാസ് വേഡുകളും, ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൌണ്ട് വിവരങ്ങള് ഒന്നും തന്നെ നല്‍കാതിരികുക.
ഒരു ബാങ്ക്ന്‍റെ പിഷ് പേജ് 
ഇങ്ങനെ എന്തെങ്കിലും മെയിലുകളൊ മറ്റൊ ലഭിച്ചാല് അവയെ അവഗണിക്കുക. കഴിയുമെങ്കില് ഉടനെ തന്നെ നിങ്ങളുടെ ബാങ്കിംഗ് സേവനദാതാവുമായി ബന്ധപ്പെട്ട് ഇത്തരം മെയിലുകളുടെ നിജസ്ഥിതി അറിയുക.

ഇമെയില് വഴി വരുന്ന ലിങ്കുകളില് ക്ലിക്ക് ചെയ്തു പോകാതെ, ബാങ്കിംഗ് സൈറ്റുകളുടെ യു ആര് എല്(URL) നേരിട്ട് ബ്രൌസറുകളില് ടൈപ്പ് ചെയ്തു മാത്രം നിങ്ങളുടെ ഹോം പേജിലേക്കു പോകുക. അവിടെ നിന്നു മാത്രം നിങ്ങളുടെ പാ‍സ് വേഡുകളും മറ്റു വിവരങ്ങളും മാറ്റുക.

 ബാങ്കിംഗ് സ്ഥാപനങ്ങളുടെയും സൈറ്റുകളുടെ യു ആര് എല് ശ്രദ്ധിക്കുക. അവ സെകുര്‍ സൈറ്റുകളായിരിക്കും(https://www.bank.com). യഥാര്‍ത്ഥ സൈറ്റുകളില് പാഡ് ലോക്ക് ഉണ്ടായിരികും. ഈ പാഡ് ലോക്കുകളില് ഡബിള് ക്ലിക്ക് ചെയ്തു കഴിഞ്ഞാല് അവ യഥാര്‍ത്ഥ സൈറ്റുകളാണൊ, ഫിഷിംഗ് സൈറ്റുകളാണൊ എന്നു മനസ്സിലാക്കാന് കഴിയുന്ന സര്‍ട്ടിഫിക്കറ്റുകള് കാണാന് സാധിക്കും. അതു പോലെ തന്നെ ലോഗിന് പേജ് തുടങ്ങുന്നതു https: എന്നായിരിക്കും. ശ്രദ്ധിക്കേണ്ടതു ഫിഷിംഗ് സൈറ്റുകളില് ഒരിക്കലും https: എന്നായിരിക്കില്ല കാണുന്നതു . പകരം http: എന്നാ‍യിരിക്കും തുടങ്ങുന്നത്.
 
നിങ്ങളുടെ അക്കൌണ്ട് വിവരങ്ങള് നഷ്ടപെട്ടു എന്നു തോന്നിയാലുടനെ എത്രയും പെട്ടെന്നു തന്നെ നിങ്ങളുടെ സേവനദാതാക്കളുമായി ബന്ധപ്പെടുക. അവരോടു നിങ്ങളുടെ അക്കൌണ്ട് ഇന് ആക്റ്റീവ് ആക്കാനായി ആവശ്യപ്പെടുക, വൈകുന്ന ഓരോ നിമിഷവും നിങ്ങളുടെ വിലപ്പെട്ട വിവരങ്ങളും പണവുമായിരിക്കും നഷ്ടപെടുത്തുന്നത്.

ജിമെയില്‍ ഉപഭോക്താകളെ പറ്റിച്ചു കൊണ്ട് പണം തട്ടുന്ന ഒരു ജിമെയില്‍ പിഷ് പേജ്


പാ‍ഡ് ലോക്കും, https: എന്നെഴുതിയിരിക്കുന്നതും കാണാം


വിവിധതരം ഇന്റര്‍നെറ്റ്‌ ബ്രൌസറുകളില്‍ കാണുന്ന HTTPS/SSL ലോക്കിന്‍റെ  സ്ഥാനം

സൈബര്‍ സെക് ഉപഭോക്താകള്‍ക്ക്‌  ഇന്റര്‍നെറ്റ്‌ വിശ്വസിച്ചു ഉപയോഗിക്കാന്‍ ഞങ്ങള്‍ ഒരു ടൂള്‍ പരിജയപെടുത്താം വോട്ട് (WOT) എന്നാണ് ഈ ബ്രൌസര്‍ ടൂള്‍ന്‍റെ പേര്, ഈ ടൂള്‍ മോസില്ല ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം എന്നിവയില്‍ വര്‍ക്ക്‌ ചെയ്യുന്നതാണ്‌

ഇതു ഡൌണ്‍ലോഡ് ചെയ്യാന്‍ http://www.mywot.com/  സന്ദര്‍ശിക്കുക

പിഷിംഗ് സൈറ്റ്കളെ കുറിച്ച് കൂടുതല്‍ അറിയാനും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു  എന്ന് കണ്ടെത്താനും നിങ്ങളെ ഈ വെബ്സൈറ്റ് സഹായിക്കും  http://www.phishtank.com/

ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക്‌


ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റ്കള്‍ക്കു നേരെയുള്ള ഒരു പ്രത്യേകത്തരം ആക്രമണം അല്ലെങ്കില്‍ ആക്രമണ ശ്രമമാണ് ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക്‌. ശരിക്കും പറഞ്ഞാല്‍  ലൈവ് വെബ്സൈറ്റ്‌കള്‍ കുറച്ചു സമയത്തിനു ഉപഭോക്താവ് ലഭ്യമാകാത്തിരികാനുള്ള ഒരു ആക്രമണം .
ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക്‌ പ്രവര്‍ത്തനം

നിങ്ങള്‍ക്കു അറിയാമല്ലോ പല കമ്പ്യൂട്ടറുകളാല്‍ ചേര്‍ന്ന ഒരു ചങ്ങലയാണ് ഇന്റെര്‍നെറ്റ് എന്ന്‍ അത് പോലെയാണ് ഒരു വെബ്സൈറ്റ് പക്ഷെ ഒരു ലോക്കല്‍ വെബ്സൈറ്റ് എന്നാല്‍ അത്  ഇന്റെര്‍നെറ്റ് കണക്ട് ചെയ്ത ഒരു കമ്പ്യൂട്ടര്‍ ആണ് അതിനു ഒരു പ്രതേകം വിലാസം കാണും അതാണ് ഐ.പി-അഡ്രസ്‌ എന്ന് പറയുന്നത് 101.21.14.14 എന്നത് ഗൂഗിള്‍ എന്ന സെര്‍ച്ച്‌ എന്‍ജിന്‍റ്റെ ഐ.പി ആണ്....


ലോ ഓര്‍ബിറ്റ് ഐഓണ്‍ കാന്നോന്‍ ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക്‌ ചെയ്യാന്‍ വേണ്ടി ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന ടൂള്‍


2മത് ആ ലോക്കല്‍ വെബ്സൈറ്റിനു നേരെ വരുന്ന കണക്ഷന്‍നു ഒരു പ്രതേക ലിമിറ്റ് ഉണ്ടായിരിക്കും അതിനു അപ്പുറം റീകുഎസ്റ്റ് വന്നാല്‍ ആ വെബ്സൈറ്റ് പ്രവര്‍ത്തനരഹിധമാകും ഇതാണ് ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാകിന്റ്റെ ആശയം


ബാങ്ക്കള്‍,സേര്‍ച്ച്‌ എന്‍ജിന്‍കള്‍,സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കള്‍,എങ്ങിനെ സകല വെബ്സൈറ്റ്കളും ഇ ഡോസ് അറ്റാക്ക്ല്‍ ടേക്ക് ഡൌണ്‍ ചെയ്യാന്‍ സാധിയ്ക്കും. എന്നത് ഡോസ്  അറ്റാക്കിനു നിലവാരം കുട്ടുന്നു. ട്വിറ്റര്‍ ദിവസവും 12-15 ഡോസ്  അറ്റാക്കിനു വിധേയമാകുന്നുണ്ട് കാരണം ലോകത്തിലെ സകല വൃവസായ പ്രമുഖരം, സിനിമാ സ്റ്റാര്‍റുകളും ട്വിറ്റര്‍ലാന്നല്ലോ വിഹരിക്കുന്നത്.

സ്പൈ വെയറുകള്‍



ഉപയോക്താക്കളുടെ അറിവൊ സമ്മതമൊ കൂടാതെ കമ്പ്യൂട്ടറുകളിലൊ വെബ്സൈറ്റുകളിലൊ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന അഡ്വര്‍ടൈസിംഗ് സോഫ്റ്റ് വെയറുകളെ ( malicious software (malware)) സൂചിപ്പിക്കാനുപയൊഗിക്കുന്നവയാണ് സ്പൈവെയറുകള്‍. ഇത്തരം സ്പൈവെയറുകള്‍ ഉപയോക്താവിന്റെ വിലപ്പെട്ട വിവരങ്ങള്‍ കീ സ്ട്രോക്കുകള്‍, സ്ക്രീന്‍ ഷോടുകള്‍, വ്യക്തിഗത വിവരങ്ങള്‍( ഇമെയില്‍ വിലാസങ്ങള്‍), ഉപയോക്താവിന്റെ ബ്രൌസിംഗ് ശീലങ്ങള്‍ എന്നിവ ശേഖരിക്കുകയൂം അവയുപയോഗിച്ചു സാമ്പത്തികമൊ അല്ലാതെയൊ ഉള്ള നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ അറ്റാക്കേഴ്സിനോ( ബ്ലാക് ഹാറ്റ് ഹാക്കേഴ്സ്), സ്പാമുകള്‍ അയക്കുന്നതിനൊ അതുമല്ലെങ്കില്‍ ഐഡന്റിറ്റി തെഫ്റ്റ് പോലുള്ള ഫൈനാന്‍ഷ്യല്‍ കുറ്റകൃത്യങ്ങള്‍ക്കോ വേണ്ടിയാണ് സാധാരണഗതിയില്‍ ഉപയോഗിക്കുന്നത്. പ്രധാനമായും ഓണ്‍ലൈന്‍ അറ്റാക്കേഴ്സ്, മാര്‍കറ്റിംഗ് സ്ഥാപനങ്ങള്‍, എന്നീ വിഭാഗങ്ങളാണ് സ്പൈ വെയറുകള്‍ സാധാരണയായി ഇത്തരത്തില്‍ ഉപയോഗിച്ചു വരുന്നത്. ഇതില്‍ ഓണ്‍ലൈന്‍ ആക്രമണകാരികളുടെ പ്രധാന ഉന്നം വ്യക്തി ഗത വിവരങ്ങള്‍ (ഉദാഹരണമായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്, വ്യക്തി ഗതവിവരങ്ങള്‍) ആയിരിക്കും. ഇതു വഴി ലഭിക്കുന്ന വിവരങ്ങള്‍ വില്‍ക്കുകയൊ അതുമല്ലെങ്കില്‍ സ്വന്തമായി തന്നെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കൊ ആണു അവരുപയോഗിച്ചു വരുന്നത്. മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നതു ഇമെയില്‍ അഡ്രസുകളൊ, ഉപയോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങളൊ അല്ലെങ്കില്‍ ബ്രൌസിംഗ് ശീലങ്ങളുമൊക്കെ പോലുള്ള വ്യക്തിഗത വിവരങ്ങളൊ ആയിരിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത അഭിരുചികള്‍ക്കനുസരിച്ചു ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയൊ സ്പാമുകള്‍ അയക്കുകയൊ ചെയ്യുന്നു. സിസ്റ്റത്തില്‍ ഉപയോക്താവ് അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരസ്യങ്ങളുടെ പോപ്പ് അപ്പ് വിന്‍ഡോകള്‍ ഓപ്പണ്‍ ചെയ്യിക്കുകയും ഹോം പേജില്‍ നല്‍കിയിരിക്കുന്ന വെബ് അഡ്രസുകള്‍ മാറ്റുകയും ചെയ്യുന്നു. ഒരു സപൈ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിസ്റ്റത്തില്‍ നിന്നുമുള്ള ഒട്ടു മിക്ക വിവരവും അവ എഴുതിയിരിക്കുന്ന വ്യക്തികള്‍ അറിയാതെ പോകാന്‍ കഴിയില്ല.

എങ്ങനെയൊക്കെയാണ് സ്പൈ വെയറുകള്‍ സിസ്റ്റത്തിലൊ വെബ് സൈറ്റുകളിലൊ ഇന്ഫെക് ചെയ്യുന്നതു?


(യുട്യൂബ് വീഡിയോ ഓണ്‍ലൈന്‍വഴി ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്പൈ വെയറുകള്‍ )

ഇന്റര്‍നെറ്റില്‍ നിന്നും ഫ്രീയായി ലഭിക്കുന്ന സോഫ്റ്റ് വെയറുകളില്‍ ( ഇവയെ കോമണ്‍ ആയി ഫ്രീ വെയറുകള്‍ എന്നു വിളിക്കുന്നു) സ്പൈ വെയറുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെകൂടുതലാണ്. ഫ്രീ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന 90 ശതമാനം കമ്പ്യൂട്ടറുകളിലും സ്പൈ വെയറുകള്‍ ഉണ്ടായിരിക്കും. ഇത്തരം സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വരുന്ന എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റുകളില്‍ ഇവയെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചിരിക്കും. ഫ്രീയായി നല്‍കുന്ന ഇത്തരം സോഫ്റ്റ് വെയറുകളുടെ ഉദ്ദേശ്യവും മാല്‍ വെയറുകളുടെ ഇന്‍സ്റ്റലേഷന്‍ ആയിരിക്കും. നമുക്കറിയാത്ത ഒരു സോഫ്റ്റ് വെയറോ അതുമല്ലെങ്കില്‍ വ്യക്തമായ ധാരണയോടു കൂടി എന്തിനാണ് ഒരു സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു എന്നറിഞ്ഞാല്‍ കൂടി അവയിലുടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന അപകടകാരികളായ സോഫ്റ്റ് വെയറുകളെക്കുറിച്ച് യാതൊരു വിധത്തിലുള്ള ധാരണയും ഉപയോക്താവിനു ഉണ്ടായിരിക്കുകയില്ല. ഇതു പോലെ തന്നെയാണ് ഫ്രീയായി വെബ്സൈറ്റുകളുടെ സ്റ്റാറ്റിസ്റ്റിക്സുകളും ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ വിവരങ്ങളും അറീയാന്‍ കഴിയുന്ന വിധത്തിലുള്ള വിഡ്ജറ്റുകള്‍ ലഭ്യമാക്കുന്ന സൈറ്റുകളും ചെയ്യുന്നത്. ഫോര്‍വേഡ് ചെയ്യപ്പെട്ടു വരുന്ന ഇമെയില്‍ അറ്റാച്ച് മെന്റുകള്‍ വഴിയും (പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, മാക്രോ എഴുതപ്പെട്ട വേഡ് ഫയലുകള്‍,എക്സല്‍ ഫയലുകള്‍) ഇവ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാം.