എന്താണ് ഹാക്കിംഗ്? ആരാണ് ഹാക്കർ?
ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണല്ലോ നമ്മളിൽ പലരും. എപ്പോഴെങ്കിലും തന്റെ ശത്രുവിന്റെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കരില്ലേ ചിലര്? ഇന്നത്തെ കാലത്തേ ട്രെൻഡ് അനുസരിച്ച് പ്രണയിക്കുന്നവർ തന്റെ കാമുകിയുടെ/കാമുകന്റെഓണ്‍ലൈൻ "പ്രവർത്തനങ്ങൾ" അറിയുവാൻ വേണ്ടി ഫേസ്ബുക്ക് പാസ്സ്‌വേർഡ് തിരയുന്നവരും ഉണ്ടാവും. അത്പോലെ തന്നെ തന്റെ സുഹൃത്ത് ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധൻ ആണെങ്കിൽ ആരുടെയെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്യാൻ "കൊട്ടേഷൻ" കൊടുക്കുന്ന വിരുതന്മാരെയും നമുക്ക് കാണാം. ഇവരെല്ലാം ഒരു പ്രത്യേക കാര്യത്തിന് വേണ്ടിയാണു എന്നാൽ പോലും മറ്റൊരാളുടെ സ്വകാര്യതയിൽ കടക്കുവാൻ ആഗ്രഹിക്കുന്ന ഇവര്ക്ക് ഒരു ഹാക്കർ മാനസികാവസ്ഥ ഉണ്ടെന്നു ഇതിൽ നിന്നും മനസിലാക്കാം. അഥവാ ആരെങ്കിലും ഇങ്ങെനെ പാസ്സ്‌വേർഡ്‌കൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ പ്രായോഗികമായി അവരെയും നമുക്ക് ഹാക്കർ എന്ന് വിളിക്കാം.
മറ്റൊരു അവസ്ഥ പരിശോധിക്കുമ്പോൾ സോഷ്യൽ നെറ്വോര്കിംഗ് സൈറ്റ്കൾക്കപ്പുറം ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റ്കളും ബാങ്കിംഗ്, വ്യവസായ സൈറ്റ്കളും മറ്റും ഹാക്ക് ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ചില മിടുക്കന്മാരെ നമുക്ക് കാണാം. ഉപഭോക്താവിന്റെ ക്രെഡിറ്റ്////--- കാർഡ്‌കളുടെ സുരക്ഷിത കവചങ്ങൾ തകര്തെരിഞ്ഞു അവ മോഷ്ടിച്ചോ സോഷ്യൽ എഞ്ചിനീയറിംഗ്(ഈ വിഷയത്തെ പറ്റി കൂടുതൽ നമുക്ക് പിന്നീട് മനസിലാക്കാം) വഴി കൈക്കലാക്കിയും ചിലര് പണം ഉണ്ടാക്കുമ്പോൾ മറ്റു ചില കൂട്ടര് അങ്ങേനെയുള്ള സൈറ്റ്കൾ തന്നെ നശിപിച്ചു രസിക്കുന്നുമുണ്ടാവും. ഇവരെ ഹാക്കർ എന്ന പേരില് ഉപരി "ബഹുമാനാർത്ഥം" ക്രാക്കർ എന്നും വിളിക്കാം.
ഇനി വേറൊരു കൂട്ടരെ പരിചയപ്പെടാം. തെറ്റായ ലിങ്കുകളും കപടമായ വെബ് പേജ്കളും നല്കി ഉപയോക്താവിന്റെ രഹസ്യവിവരങ്ങളും മറ്റും ചോർത്തി അത് കൊണ്ട് വ്യക്തിപരമായും വാണിജ്യപരമായും ഉള്ള അവിശ്യങ്ങൾക്ക് അവ ഉപയോഗപ്പെടുത്തി ഉപയോക്താവിന്റെ സ്വകാര്യതയെ നശിപിക്കുന്ന ആളുകളും ഉണ്ട് ഇന്ന്. "Phishing" എന്നാണ് ഇതിനെ സാങ്കേതികവിദഗ്ധർ വിളിക്കുന്നത്. ഈ വിദ്യ വഴി കാഴ്ച്ചയിൽ ഒരേപോലെ തോന്നിക്കുന്ന വെബ് പേജ്കൾ ഉണ്ടാക്കി യുസറിന്റെ പാസ്സ്‌വേർഡ്‌കൾ വരെ എളുപ്പത്തിൽ നേടാൻ കഴിയും. അടുത്ത നോട്ട്കളിൽ ഇതെനെ കുറിച്ച നമുക്ക് ആധികാരികമായ രീതിയിൽ മനസിലാക്കാം.
ഇവയെല്ലാം ഹാക്കിംഗ്ന്റെ ഉദാഹരണങ്ങളിൽ ചിലത് മാത്രമാണ്. ചുരുക്കം പറഞ്ഞാൽ അനുവാദമില്ലാതെ ഒരു വ്യക്തിയുടെ കമ്പ്യൂട്ടർ, ഓണ്‍ലൈൻ അക്കൗണ്ട്, വെബ് സൈറ്റ്, സെർവർ തുടങ്ങിയവയിൽ നുഴഞ്ഞു കയറുകയും അവ നശിപിക്കുകയോ രേഖകളും വിവരങ്ങളും കൈക്കലക്കുകയോ ചെയുന്നതിനെ എല്ലാം ഹാക്കിംഗ് എന്ന് വിളിക്കാം. ഇവ ചെയ്യുന്ന കൂട്ടുകാരെ ഹാക്കർ എന്നും വിളിക്കാം.
ഹാക്കിംഗ് ന്റെ അല്പം ചരിത്രം അറിയാൻ താല്പര്യമുണ്ടോ? എന്നാൽ അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://www.xybersec.in/2013/05/blog-post_16.html
http://www.xybersec.in/2013/05/blog-post_16.html
അടുത്ത ലേഖനത്തിൽ വിവിധ തരം ഹാക്കിംഗ് രീതികളെ കുറിച്ച് മനസിലാക്കാം.
0 comments: