ഐഡിയ 3G നമ്മളെല്ലാം പറ്റികുകയാണോ?

9:31 AM , , 0 Comments

സ്വകാര്യ, പൊതുമേഖലാ മൊബൈല്‍ കമ്പനികളാണെങ്കിലും രണ്ടും നല്‍കുന്നത് ഒരേ സര്‍വീസാണെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് BSNL ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ആദിത്യ ബിര്‍ള എത്ര വലിയ ഉഡായിപ്പുകാരനാണെന്ന് മനസ്സിലാകുന്നത്.


നാട്ടില്‍ അത്യാവശ്യം വേഗശേഷിയുള്ള ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ 3G തന്നെ വേണമല്ലോ. 1 GB ത്രീജി ഇന്റര്‍നെറ്റിന് IDEA ഈടാക്കുന്നത് 249 രൂപയാണ്. BSNL ആകട്ടെ അതിന്റെ പകുതിയോളം മാത്രമുള്ള 139 രൂപയും. കാശെത്രയായാലും രണ്ടും 1 GB തന്നെയല്ലേ എന്നാണ് വിചാരമെങ്കില്‍ അതങ്ങനെ അല്ല. BSNL ന്റെ വണ്‍ ജിബി അല്ല ഐഡിയയുടേത്. DATA എന്നാല്‍ Upload, Download, Borwsing -ന് ഒക്കെ ഉപയോഗിക്കുന്നാണെന്നാണല്ലോ നമ്മുടെയെല്ലാം വയ്പ്പ്. അപ്പോള്‍ ഉപയോഗത്തിനനുസരിച്ചായിരിക്കണം നമ്മള്‍ വാങ്ങിയ പാക്കേജിലെ DATA തീര്‍ന്നു പോകേണ്ടത്. BSNL -ല്‍ സംഗതി അങ്ങനെ തന്നെയാണ്. ഉപയോഗിച്ചു നിര്‍ത്തുംതോറും എത്ര ഉപയോഗിച്ചു എന്നറയിക്കുന്ന സന്ദേശം അവര്‍ അയച്ചുകൊണ്ടിരിക്കും. IDEA അങ്ങനെയല്ല, അവര്‍ നമ്മള്‍ ഉപയോഗിച്ച സമയം മാത്രമേ കാണിച്ചുതരൂ - എന്നിട്ട്, അക്കൗണ്ടില്‍ അവര്‍ ഔദാര്യപൂര്‍വം ബാക്കിവെക്കുന്ന ഡാറ്റയുടെ കണക്കും വിസ്തരിക്കും.


WIFI Tethering വഴി കമ്പ്യൂട്ടറില്‍ ഇരു കമ്പനികളുടെയം ഇന്റര്‍നെറ്റ് ഉപയോഗിച്ചപ്പോഴാണ് രണ്ടും തമ്മിലുള്ള ആനയാട് വ്യത്യാസം മനസ്സിലായത്. 5 MB വരുന്ന ഫയല്‍ Upload അല്ലെങ്കില്‍ Download ചെയ്യുമ്പോഴേക്ക് IDEA യുടെ കണക്കില്‍ നിന്ന് പോകുന്നത് 20-ഉം 30-ഉം MBയാണ്. വെറുതെ ബ്രൗസ് ചെയ്താലും സെക്കന്റ് സെക്കന്റ് കണക്കിന് ഡാറ്റ തീര്‍ന്നുകൊണ്ടിരിക്കും. അതെങ്ങനെ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ ഇത്രയിത്ര സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചല്ലോ എന്ന വിചിത്ര മറുപടിയം ലഭിക്കും. അതാണതിന്റെ വ്യവസ്ഥയും വെള്ളിയാഴ്ചയും. 


ഏതായാലും, സ്ഥിരോപയോഗത്തിന് IDEA ഉപയോഗിച്ച് നെറ്റെടുക്കുന്ന ഏര്‍പ്പാട് ഞാന്‍ ഇന്നത്തോടെ നിര്‍ത്തി. ഒരു മാസം 949 രൂപയാണ് ഇതിനായി ഞാന്‍ മുടക്കിക്കൊണ്ടിരുന്നത്. 

TUT :- ഐഡിയ നെറ്റ് സെറ്റെര്‍ അണ്‍ലോക്ക് ചെയ്യാം

BSNL -ല്‍ 561 രൂപയുണ്ടെങ്കില്‍ അത് കുറച്ചുകൂടി ലാഭകരമായി കണ്ടെത്തിയതോടെ ഇക്കാര്യം മാലോകരെ അറിയിക്കാമെന്നും കരുതി. BSNL പരസ്യം ചെയ്ത് ഇക്കാര്യമൊന്നും നിങ്ങളെ അറിയിക്കാന്‍ പോകുന്നില്ലല്ലോ...

ഇനി നിങ്ങള്‍ തുറന്നു പറയു ഇതില്‍ ഏതാണ് നല്ലത്. കൊടുക്കുന്ന കാശ് മുതലാക്കാന്‍ പറ്റുന്ന നെറ്റ്‌വര്‍ക്ക്?

article courtesy:- facebook

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: