എന്താണ് ഹാക്കിംഗ്

6:58 PM , 2 Comments


എല്ലാവരും കേട്ടിട്ടുള്ള ഒരു വക്കായിരിക്കും ഹാക്കിംഗ്.1960 കളില്‍ ആണ് ഹാക്കിംഗ് എന്ന വാക്ക് ഉത്ഭവിച്ചത്‌. മസാച്ചുസെറ്റ്സ് യൂനിവേഴ്സിറ്റിയുടെ ഇടനാഴികളാണ് ഈ വാക്കിന്റെ ഈറ്റില്ലം. അക്കാലത്തു കമ്പ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തിയെയാണു ഹാക്കിംഗ് എന്ന് വിളിച്ചിരുന്നത്.
എന്നാല്‍ ഇന്നു അത് സൈബര്‍ ലോകത്തെ കിടിലം കൊള്ളിക്കുന്ന ഒരു വാക്കായി മാറിയിരിക്കുന്നു...

സാധാരണ ഹാക്കിംഗ് എന്ന വാക്കിന്‍റെ അര്‍ത്ഥം തുണ്ടം തുണ്ടം മായി മുറിക്കുക എന്നാണ്.  എന്നാല്‍ ഇതില്‍ നിന്നും കൂറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് ഇന്നത്തെ ഹാക്കിംഗ്..


 ഇന്ത്യന്‍ അണ്ടര്‍ഗ്രൗണ്ട് ഹാക്കിംഗ് ഗ്രുപ്പ് ഇന്‍ഡിഷെല്‍ വെബ്സൈറ്റ്,  പാകിസ്ഥന്‍ ഹാക്കിംഗ്  ഗ്രുപ്പ് ആയ പാക്‌ ലീറ്റ്സ് ഡിഫേസ് ചെയ്യതിരിക്കുന്നു

കമ്പ്യൂട്ടര്‍ ഉപപോക്തകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയും അവ ദുരുപയോഗം ചെയുകയും, വെബ്സൈറ്റുകള്‍ തകര്‍കുകയും, "ചില്ല രാജ്യങ്ങള്‍ക്കു" വേണ്ടിയും ഹാക്കര്‍മാര്‍ ഹാക്കിംഗ് ചെയ്തു കൊടുക്കുന്നുണ്ട്.  കമ്പ്യൂട്ടര്‍പരമായ എല്ലാ വിധ കുതന്ത്രങ്ങള്‍ ചെയ്യുന്ന. ഇത്തരക്കാരെയാണു ഹാക്കര്‍മാര്‍ എന്ന് അഭിസംബോധനചെയ്യുന്നത്.


പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മിയുടെ വെബ്സൈറ്റ്, ഇന്ത്യന്‍ ഹാക്കിംഗ് ഗ്രൂപ്പ്‌ ഇന്‍ഡിഷെല്‍   ഡിഫേസ് ചെയ്യതിരിക്കുന്നു

തങ്ങളുടെ ആദരശങ്ങൾക്കു വേണ്ടിയൊ, രാജ്യങ്ങൾക്കു വേണ്ടിയൊ, തങ്ങളുടെ പൊളിറ്റിക്കലായിട്ടുള്ള ആവശ്യങ്ങൾ നേടുവാൻ വേണ്ടിയൊ അതുമല്ലെങ്കിൽ തങ്ങൾക്കു സാമ്പത്തിക ലാഭം കൈവരുത്തുന്നതിനു വേണ്ടിയൊ ഒക്കെയാണു ഒരു വിധപ്പെട്ട ഹാക്കർമാരെല്ലാം പ്രവർത്തിക്കുന്നതു. അതുമല്ലെങ്കിൽ റഷ്യൻ ബിസിനസ് നെറ്റ്‌വര്‍ക്ക് പോലെയുള്ള ക്രിമിനൽ മാഫിയ സംഘാംഗങ്ങളെ വാടകക്കെടുത്തും അവരുമായി ഒത്തു ചേർന്നും പ്രവർത്തിക്കുന്ന ഹാക്കർമാരുടെ ഗ്രുപ്പുകളും ഇന്റർനെറ്റിൽ സുലഭമാണു. വളരെ ഒറ്റപ്പെട്ട് നടക്കുന്ന ഹാക്കർമാരും ഇക്കൂട്ടത്തിലുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ബ്ലാക്ക് ഹാറ്റ് ഹാക്കർമാരായിരുന്ന കെവിൻ മിറ്റ്നിക്കും, റോബർട്ട് മോറിസും, വ്ലാഡ്മിർ ലെവിനുമൊക്കെ സെല്‍ഫ്‌ പ്രോ ക്ലൈമഡ് ഹാക്കര്‍ എന്ന വിഭാഗത്തില്‍ പെട്ടവരാണു.


പ്രമുഖ പാകിസ്ഥാനി ഹാക്കര്‍ ഖാന്‍സ്ഥാറ്റിക്

ഇനി ഹാക്കര്‍മാരുടെ ഇടയിലേക്കു നമുക്ക് ഒന്ന് കടന്നു നോക്കാം ജീവിതത്തില്‍നിന്ന്‌ ഒറ്റപെട്ടു നില്‍കുന്ന ആളുകള്‍ ആണ് ഹാക്കര്‍മാര്‍. കൂടുതലായും 15  മുതല്‍  27  വയസുള്ള ആളുകള്‍ക്കിടയിലാണ് ഹാക്ക്‌ ചെയ്യുന്ന ഒരു സ്വഭാവം കാണപെടുന്നത്. കൂടുതല്‍ സമയവും ഇവര്‍ കമ്പ്യൂട്ടര്‍കളിടയ്ല്‍ ചിലവഴിക്കുന്നു. ഒരു കണക്കിനു അവര്‍ മറ്റുള്ള പ്രോഗാമറെകള്‍ വിവരമുള്ളവരും പെട്ടന്നുത്തനെ കാര്യങ്ങള്‍ ചെയ്യുന്നവരായിരികും. ഇവര്‍ എപ്പോഴും ഒറ്റപെട്ടു ജീവിക്കാന്‍ താല്പര്യപ്പെടുന്നു.  സ്വന്തം കമ്പ്യൂട്ടര്‍ സ്വന്തം ജിവനെക്കാള്‍ വിലകല്‍പിക്കുന്നു അവര്‍.

സത്യം പറഞ്ഞാല്‍  കമ്പ്യൂട്ടര്‍ ലോകത്തെ രാജാക്കന്‍മാര്‍ തന്നെയാണ് അവര്‍.  ഒരു റിയല്‍ ഹാക്കര്‍നു സൈബര്‍ ലോകത്തിന്‍റെ ഏതു കോണില്‍ വേണമെങ്കിലും കടന്നു ചെല്ലാം ഒരാളോടും ഒരു അനുവാദവും ചോദിക്കാതെ തന്നെ..എന്തും നശിപിക്കാം, വെട്ടിപിടിക്കാം, പടുത്തുയര്‍ത്താം ആരും അറിയാതെ.  എന്നാല്‍ ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ പിന്തുണ  ലഭിച്ച മില്‍വേം എന്ന ഹാക്കര്‍ വിഭാഗവും ഇവരുടെ കൂട്ടത്തിലുണ്ട്‌. വിന്‍ഡോസ്‌ അടക്കമുള്ള കുത്തക സോഫ്‌റ്റ്‌ വെയറുകളുടെ സീരിയല്‍ നമ്പറുകള്‍ കണ്ടുപിടിച്ച്‌ പൊതുമാര്‍ക്കറ്റില്‍ എത്തിക്കുന്നവരെ (പൈറേറ്റഡ്‌ കോപ്പികള്‍) സ്വതന്ത്രസോഫ്‌റ്റ്വെര്‍ വാദികള്‍ സാമൂഹ്യപ്രവര്‍ത്തകരായ 'ക്രാക്കര്‍മാര്‍` എന്നാണ്‌ വിളിക്കുന്നത്‌.“

സാധാരണയായി 4-ലോ 7-ഓ ഹാക്കര്‍മാര്‍ ചേര്‍ന്നതാണ് ഒരു ഹാക്കിംഗ് ഗ്രൂപ്പ്‌ അവര്‍ക്കു സ്വന്തമായി ഒരു പേര് ഉണ്ടായിരിക്കും, ഹാക്കര്‍മാരുടെ ലിബിയായ ലീറ്റ് അഥവാ 1337 ലുടെ ആണ് അവര്‍ പരസ്പരം സംസാരികുന്നതും എഴുത്തുന്നതും..

പിന്നെ ഒരു കാര്യംകൂടി എല്ലാ ഹാക്കര്‍മാരും കുറ്റവാളികള്‍ അല്ലാട്ടോ, ഇന്ന് അറിയപ്പെടുന്ന ഒരു വിധപ്പെട്ട എല്ലാ കമ്പനികളിലും സെക്യൂരിറ്റി എക്പ്സർട്ടുകൾ നിലവിലുണ്ട്, അവരെല്ലാം എത്തിക്കൽ ഹാക്കേഴ്സ് എന്നറിയപ്പെടുന്നവരാണു. പെനിട്രേഷൻ ടെസ്റ്റിംഗ് വഴിയും, പോർട്ട് സ്കാനിംഗ് വഴിയുമൊക്കെ തങ്ങളുടെ അധീനതയിലുള്ള നെറ്റ്വർക്കുകൾ നിരന്തരം ഇക്കൂട്ടർ നിരീക്ഷിച്ച് കൊണ്ടിരിക്കും, അതു കൊണ്ടെക്കെ തന്നെയാണു ഒരു വിധപ്പെട്ട കമ്പനികളെല്ലാം തന്നെ അവരുടെ നെറ്റ് വർക്കുകൾ ആക്രമിക്കപ്പെടാതെ അവ മെയിന്റയിൻ ചെയ്തു കൊണ്ട് പോകുന്നതു.

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

2 comments:

Anonymous said...

1980 കളില്‍ അല്ല 1960 കളില്‍ ആണ് ഹാക്കിംഗ് എന്ന വാക്ക് ഉത്ഭവിച്ചത്‌. മസാച്ചുസെറ്റ്സ് യൂനിവേഴ്സിറ്റിയുടെ ഇടനാഴികളാണ് ഈ വാക്കിന്റെ ഈറ്റില്ലം [ http://en.wikipedia.org/wiki/Hacker_(computer_security) ]
ഹാക്കിംഗ് എന്നത് തികച്ചും പോസിറ്റീവ് ആയ വാക്കാണ്‌.
ഹാക്കേഴ്സ് ക്രിമിനലുകള്‍ അല്ല. ജാര്‍ഗണ്‍ ഫയല്‍ ഹാക്കിങ്ങിനെ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെ: A person who enjoys exploring the details of programmable systems and stretching their capabilities, as opposed to most users, who prefer to learn only the minimum necessary." വിക്കിപീഡിയ ഹാക്കിങ്ങിനെ ഇങ്ങനെ നിര്‍വ്വചിക്കുന്നു : "Hacking means finding out weaknesses in a computer or computer network and exploiting them, though the term can also refer to someone with an advanced understanding of computers and computer networks" ക്രിമിനല്‍ സ്വഭാവം ഉള്ളവരും ഹാക്കെര്‍മാരില്‍ ഉണ്ട്. അവരെയാണ് ബ്ലാക്ക്‌ ഹാറ്റ്‌ ഹാക്കേഴ്സ് എന്നും ക്രാക്കേഴ്സ് എന്നും ഒക്കെ വിളിക്കുന്നത്‌.

>> ഇനി ഹാക്കര്‍മാരുടെ ഇടയിലേക്കു നമുക്ക് ഒന്ന് കടന്നു നോക്കാം ജീവിതത്തില്‍നിന്ന്‌ ഒറ്റപെട്ടു നില്‍കുന്ന ആളുകള്‍ ആണ് ഹാക്കര്‍മാര്‍ അവര്‍ക്ക് ഈ ഭൂലോകത്തില്‍ വിലയില്ലതകുമ്പോള്‍ അവര്‍ സൈബര്‍ ലോകത്തേക്ക് കടന്നു ചെല്ലുന്നു. << ഇത്തരം generalisations ഒരു ലേഖനത്തിന്റെ വില നശിപ്പിക്കും.

So what did you understand? Hacking must be understood as a good business in general.

Admin said...

@Anonymous
തെറ്റുകള്‍ തിരുത്താന്‍ സഹായിച്ചതില്‍ വളരെയധികം നന്ദിയുണ്ട്..