എൻക്രിപ്ഷൻ എന്തിന് ഉപയോഗിക്കുന്നു
എൻക്രിപ്ഷൻ എന്തിന് ഉപയോഗിക്കുന്നു
എൻക്രിപ്ഷൻ എന്തിന് ഉപയോഗിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കണം. അതായത് രണ്ടുപേർക്കിടയിലുള്ള ആശയ വിനിമയം ഇടയ്ക്ക് ഇരിയ്ക്കുന്ന ഒരാൾക്ക് മനസ്സിലാകരുത്. അതായത് രണ്ടു മലയാളികൾ മലയാളത്തിൽ സംസാരിയ്ക്കുമ്പോൾ ഇടയിൽ നിൽക്കുന്ന അല്ലെങ്കിൽ അത് കേട്ട്കൊണ്ടിരിയ്ക്കുന്ന ഒരു ബംഗാളിയ്ക്ക് അത് മനസ്സിലാക്കാൻ കഴിയില്ലല്ലോ. അതും ഒരു തരത്തിൽ പറഞ്ഞാൽ ഒരു തരം എൻക്റിപ്പ്ഷൻ തന്നെ. പക്ഷേ ഇപ്പറഞ്ഞ സംഭാഷണം പ്രസ്തുത ബംഗാളി റെക്കോഡ് ചെയ്യുകയും മലയാളം പഠിച്ചതിനു ശേഷം അത് വീണ്ടും കേട്ട് എന്താണെന്ന് മനസ്സിലാക്കുകയും ചെയ്താലോ? മാത്രവുമല്ല ബംഗാളിയ്ക്ക് മലയാളം അറിയുമോ എന്ന്...