വൈഫൈ നെറ്റ്‌വര്‍ക്ക്‌

3:53 PM 0 Comments



നിശ്ചിത പരിധിയിലുള്ള ഒന്നിലധികം കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വയര്‍ലെസ് ആയി ഒരേ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് വൈഫൈ.. വൈഫൈ അലൈന്‍സ'്  എന്ന സംഘടന പരിപാലിക്കുന്ന വയര്‍ലെസ്
സാങ്കേതികവിദ്യയാണ് വൈഫൈ. 1999ലാണ് ഈ അലൈന്‍സ് രൂപവത്ക്കരിച്ചത്.

ഒരു 'ഡിജിറ്റല്‍ സബ്‌സ്‌ക്രൈബര്‍ ലൈന്‍' (DSL) മോഡവും വൈഫൈ ആക്‌സസ്‌പോയന്റും ഉള്ള റൂട്ടറുകളാണ്  വൈഫൈ
സൗകര്യം നല്‍കാനായി ഉപയോഗിക്കുന്നത്. ഇത്തരം വയര്‍ലെസ്സ് ആക്‌സസ് പോയന്റുകളാണ്  ഹോട്ട്‌സ്‌പോട്ടുകള്‍. എന്ന് അറിയപെടുന്നത്തു.

വെഫൈ സൗകര്യമുള്ള ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഈ ആക്‌സസ് പോയന്റില്‍ നിന്നുള്ള സിഗ്‌നലുകള്‍ സ്വീകരിച്ച് ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കാം. ഒന്നിലധികം ഉപകരണങ്ങള്‍ക്ക് ഓരേ സമയം ഇപ്രകാരം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാവുന്നതാണ്. ഇപ്പോള്‍ വീടുകള്‍ക്ക് പുറമെ ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, എന്തിനേറെ ബസ്‌സ്റ്റോപ്പില്‍ വരെ സൗജന്യമായും അല്ലാതെയും വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ട്.
വൈഫൈ വഴി ഇന്റര്‍നെറ്റിലെത്തണമെങ്കില്‍  കമ്പ്യൂട്ടറില്‍വയര്‍ലെസ് ലാന്‍ കാര്‍ഡ് (Wireless Lan Card) ആവശ്യമാണ്.സാധാരണഗതിയില്‍ ലാപ്‌ടോപ്പുകളില്‍ ഈ കാര്‍ഡ് ഉണ്ടാവും. എന്നാല്‍ ഡെസ്‌ക്ടോപ്പുകളില്‍ കാര്‍ഡ് പ്രത്യേകം ഉപയോഗിക്കേണ്ടി വരും.

ഏത് സാങ്കേതിക സംവിധാനത്തിന്റെയും കാര്യത്തിലെന്നപോലെ ഏറെ ഗുണങ്ങളുള്ള വൈഫൈ, തലവേദനയും ഉണ്ടാക്കാറുണ്ട്.
ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ അതിക്രമിച്ച് കടന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും. ഇന്റര്‍നെറ്റില്‍ നടക്കുന്ന ഏതു ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെയും ഉത്ഭവസ്ഥാനം സാങ്കേതിക വിദഗ്ദര്‍ക്ക് എളുപ്പം കണ്ടുപിടിക്കാനാകും. അതിനാല്‍ മറ്റുള്ളവരുടെ വൈഫൈ നെറ്റ്‌വര്‍ക്കില്‍ അതിക്രമിച്ചുകയറിയാണ് സൈബര്‍ ക്രിമിനലുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താറ്. ഇങ്ങനെ ചെയ്യുമ്പോള്‍ ആരുടെ നെറ്റ്‌വര്‍ക്കില്‍ നിന്നാണോ ഇന്റര്‍നെറ്റ് ഉപയോഗിച്ചത് അവര്‍ പ്രതികളാക്കപ്പെടും. ഇന്ത്യയില്‍ തന്നെ പല സൈബര്‍ അതിക്രമങ്ങളും നടന്നത് ഇപ്രകാരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആക്‌സസ് പോയിന്റുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് മിക്കവാറും ഇപ്രകാരം അതിക്രമങ്ങള്‍ നടക്കുന്നത്. ആയതിനാല്‍ വൈഫൈ സംവിധാനം ഉപയോഗിക്കുന്നവര്‍ അത് എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നുകൂടി അറിഞ്ഞിരിക്കേണ്ടതാണ്.

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: