ടോപ്‌ 10 അനോണിമസ് വി.പി. എന്‍ സര്‍വീസ്കള്‍

10:25 PM , , 0 Comments


വൃച്ചല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് അഥവാ വി.പി. എന്‍  എന്നാല്‍ ഒരു സ്വകാര്യ കമ്പിനി നടത്തുന്ന അനോണിമസ് ഇന്റര്‍നെറ്റ്‌ സര്‍വീസ്കളെയാണ് വി.പി. എന്‍  എന്നത് കൊണ്ട് ഉദേശിക്കുന്നത്. നിങ്ങളുടെ ഐ.പി അഡ്രെസ്സ് ഹൈഡ് ചെയ്യാന്‍ വേണ്ടിയും, സ്വതന്ത്രമായി ഇന്റര്‍നെറ്റില്‍ വിഹരിക്കാനും ഹാക്കര്‍മാരുടെ കൈകളില്‍ പെടാതെ നിങ്ങള്‍ടെ ഫയല്‍ ട്രാന്‍സ്ഫര്‍ നെറ്റ്‌വര്‍ക്കുകള്‍ സുരക്ഷിതമാക്കുവാനും വേണ്ടിയാണ് ഇത്തരം സര്‍വീസ്കള്‍ നടത്തുന്നത്.

ഇനി സാധാരണ കമ്പ്യൂട്ടര്‍ ഉപപോക്തകള്‍ക്കായി കുറച്ചു ഫ്രീ വി.പി. എന്‍ സര്‍വീസുകള്‍ ഉണ്ട് അവ അനോണിമിറ്റിക്ക് അനുസരിച്ച് ഞാന്‍ ഇവിടെ പോസ്റ്റ്‌ചെയ്യാം.

1# അള്‍ട്ര വി.പി. എന്‍ [UltraVPN]

https://www.ultravpn.fr/
ഇതൊരു ഫ്രീ വി.പി. എന്‍ ക്ലയന്‍റെ/സെര്‍വര്‍ ആണ്. ഒരു ഓപ്പണ്‍ വി.പി. എന്‍ സര്‍വീസില്‍ എസ്.എസ്.എല്‍.  (സെകൂര്‍ സോക്കറ്റ് ലെയര്‍) ഉള്ളതുകൊണ്ട് ഉപപോക്തകള്‍ക്ക് കൂടുതല്‍ അനോണിമിറ്റി ലഭിക്കുന്നു.

2# ലോഗ്മേഇന്‍ ഹമാച്ചി [LogMeIn Hamachi]

https://secure.logmein.com/products/hamachi/
ഇതൊരു വളരെ നല്ല വി.പി. എന്‍ സര്‍വീസ് ആണ് ഇതിനു പിന്നില്‍ ലോഗ്മേഇന്‍ സര്‍വീസ് ഓഫ് റിമോട്ട് അപ്ലിക്കേഷന്‍ മാനേജ്മെന്റ് ആണ് ഉള്ളത്. ഈ ലോഗ്മേഇന്‍  വി.പി. എന്‍ നിങ്ങള്‍ക്കു ഫ്രീ ആയും പണംകൊടുത്ത് വാങ്ങുകയും ചെയ്യാം.

3# പാക്കട്ടിക്സ് [PacketiX.NET]

http://www.packetix.net/en/secure/install/
സോഫ്റ്റ്‌ഇതെര്‍ കോര്‍പറേഷന്‍ എന്ന ജപ്പാനിസ് ടീം നിര്‍മിച്ച വി.പി. എന്‍ സൊലൂഷന്‍ ആണ്, ഇതൊരു ഓണ്‍ലൈന്‍ ടെസ്റ്റ്‌ സര്‍വീസിനു വേണ്ടി ഉപയോഗിക്കുന്നതാവും നിങ്ങള്‍ക്കു നല്ലത്.

4# ഓപ്പണ്‍ വി.പി. എന്‍ [OpenVPN]

http://openvpn.net/
ഓപ്പണ്‍ വി.പി. എന്‍ എസ്.എസ്.എല്‍.  (സെകൂര്‍ സോക്കറ്റ് ലെയര്‍) / ടി.എല്‍.എസ്.(ട്രാന്‍സ്പോര്‍ട്ട് ലെയര്‍ സെക്യൂരിറ്റി) ഒക്കെ ഉള്ളതുകൊണ്ട് കൂടുതല്‍ സെക്യൂരിറ്റി കിട്ടുമെങ്കില്ലും.  നെറ്റ്‌വര്‍ക്ക്ന്‍റെ സ്പീഡ് കുറച്ചുകൂടി കുറയും. ഈ ഓപ്പണ്‍ വി.പി. എന്‍ ആൻഡ്രോയ്ഡില്‍ ഉണ്ടെങ്കിലും ഉപയോഗികണമെങ്കില്‍ ഫോണ്‍ റൂട്ട് ചെയ്യണം.


5# യുവര്‍ ഫ്രീഡം [Your Freedom]

https://www.your-freedom.net/
ഇതൊരു വി.പി. എന്‍ സര്‍വീസ് ആണെന്ന് പറയനൊന്നും പറ്റില്ല. പക്ഷെ ഈ സോഫ്റ്റ്‌വെയര്‍ന്‍റെ വര്‍ക്കിംഗ്‌ ഒരു വി.പി. എന്‍ന്‍റെ പോലെയാണ്.

6# മാക്രോ വി.പി. എന്‍ [Macro VPN]

http:/www.macrovpn.com/
ഈ വി.പി. എന്‍ 128ബിറ്റ്ന്‍റെ പി.പി.ടി.പി പോയിന്‍റെ-ടു-പോയിന്‍റെ. ടണലിംഗ്. പ്രോടോകോള്‍ ആണ് നമ്മുടെ നെറ്റ്‌വര്‍ക്ക് ടാറ്റ എന്ക്ര്പിറ്റ് ചെയ്യുന്നത്. വൈഫൈ ഹോട്ട്സ്പോട്ട് നെറ്റ്വര്‍ക്കില്‍ ഉപയോഗിക്കാം. സാധാരണ യു.എസ് ഐ.പി അഡ്രെസ്സ് ആകും നമ്മുടെ നെറ്റ്‌വര്‍ക്ക്നു ലഭിക്കുക.

7# ഹോട്ട്സ്പോട്ട് ഷീല്‍ഡ് [Hotspot Shield]

http://www.hotspotshield.com/
മലയാളികള്‍ക്ക് വളരെയധികം സുപരിചിതമായിരിക്കും ഈ ഹോട്ട്സ്പോട്ട് ഷീല്‍ഡ് വി.പി. എന്‍ സര്‍വീസ് പ്രവാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതു ആൻഡ്രോയ്ഡില്‍ വര്‍ക്ക്‌ ചെയ്യുമെങ്കില്ലും ചില സമയത്ത് ഓട്ടോമാറ്റിക്കായി നെറ്റ്‌വര്‍ക്കില്‍ നിന്നും ലോഗ് ഓഫ്‌ ആകുന്നുണ്ട് അതുകൊണ്ട് ഒന്ന് സൂക്ഷിക്കുക.

8# ഇറ്റ്‌സ് ഹിഡന്‍ [ItsHidden]

http://www.itshidden.eu/
ഇതു പോര്‍ട്ട്‌ 80 http പ്രൊടോകാള്‍ ആണ് നല്‍കുന്നത് ആയതുകൊണ്ട് തന്നെ ജിമെയില്‍, ഫേസ്ബുക്ക് എന്നിവയിലൊന്നും ലോഗ്ഇന്‍ ചെയ്യാന്‍ പറ്റില്ല.

9# സൈബര്‍ ഘോസ്റ്റ് [CyberGhost VPN]

http://cyberghostvpn.com/
ഇതു ജര്‍മ്മന്‍കാരുടെതാ അതുകൊണ്ടുതന്നെ നിങ്ങള്‍ ഇതു ഉപയോഗിച്ചാല്‍ ഗൂഗിള്‍ ജര്‍മ്മന്‍ ആയിരിക്കും നിങ്ങളുടെ ഹോം പേജ്. പിന്നെ സെര്‍ച്ച്‌ റിസള്‍ട്ട്‌ മൊത്തം ജര്‍മ്മന്‍ വെബ്സൈറ്റ് ആകും. അത്രേയുള്ളൂ വേറെ പേടിക്കാനും ഒന്നുമില്ല. പിന്നെ ഇതും ഫ്രീ സര്‍വീസ് തന്നെയാണ് പക്ഷെ 10 GBയാണ് മാസത്തില്‍ ഒരു അക്കൗണ്ട്‌നു ലഭിക്കുക.

10# ജിപാസ്‌ [Global Pass]

http://gpass1.com/gpass/
ചൈനയില്‍ ബ്ലോഗ്ഗര്‍മാര്‍കിടയില്‍ കൂടുതലായി ഉപയോഗിക്കുന്ന വി.പി. എന്‍ സര്‍വീസ്  ആണ്.

ഈ വി.പി. എന്‍ സര്‍വീസ്കള്‍ ഒക്കെ ഒരു അപ്ഡേറ്റ് വന്നാല്‍ ഈ ഓര്‍ഡര്‍ മാറും ട്ടോ..! http://www.vpnsp.com/
പിന്നെ ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് മോണിറ്റര്‍ ചെയ്യാനുള്ള നടപടികള്‍ എതിരെ പോരാടാന്‍ എന്നോടപ്പം ഉണ്ടാകില്ലേ..?

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: