ഇന്റര്‍നെറ്റില്‍ ആരെല്ലാം നിങ്ങളെ നിരിക്ഷിക്കുന്നുണ്ട്
ഞാന്‍ ഒന്ന് ചോദിച്ചു കൊള്ളട്ടെ നിങ്ങള്‍ ഫേസ്ബുക്ക് ചാറ്റ് വഴി എന്തൊക്കെ ഫയല്‍സ് ആണ് സ്വന്തം കാമുകിക്കോ കാമുകനോ അയച്ചു കൊടുത്തിട്ടുള്ളത്..?
പറയാന്‍ പറ്റാത്ത പല കാര്യങ്ങളും നിങ്ങള്‍ പരസ്പരം ചോദിച്ചു കാണും, എന്നാല്‍ വിവരിച്ചു കൊടുക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ നിങ്ങള്‍ ഫോട്ടോ ആയോ, വീഡിയോ ആയോ അയച്ചു കൊടുത്തിട്ടുണ്ടാകും അല്ലെ..?
ഇതെല്ലം 3മത് ഒരാള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു അയാളോട് ഇഷ്ട്ടം തോന്നും അല്ലെ..? ആ പുന്നാര മോനെ കൈയില്‍ കിട്ടിയാല്‍ അവന്‍റെ ചെവികുറ്റി നോക്കി ഒന്ന് പൊട്ടിക്കാന്‍ തോന്നിലെ..? ഉണ്ടാകും അന്തസായി ജിവിക്കുന്നവര്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ തോന്നുകയോള്ള്. അല്ലാത്തവരുടെ കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലാലോ..! ഇനി ഒരു സന്തോഷ വാര്‍ത്ത ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.
ഇന്ത്യയില്‍ സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റംസ് എന്നൊരു സംഭവം വരുന്നു.. ഇത് എന്താണെന്ന്‍ വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ അറിയൂ.
കോടതിയുടെയോ പാർലമെന്റിന്റെയോ അനുമതിയില്ലാതെ ആളുകളുടെ ഫോൺ, ഇ-മെയിൽ സന്ദേശങ്ങൾ ചോർത്താനുള്ള നിരീക്ഷണ സംവിധാനത്തെ ആണ് സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റംസ് (സി.എം.എസ്) എന്ന് പറയുന്നത്.
ഇതില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഒരു തെണ്ടിയുടെയും അനുവാദം ചോദികതെ നിങ്ങളുടെ ഫോൺ സംഭാഷണങ്ങളും ഇ-മെയിലും എസ്.എം.എസും ഫേസ് ബുക്ക്, ട്വിറ്റർ സന്ദേശങ്ങളുമെല്ലാം ഈ പദ്ധതിയിലൂടെ ഗവൺമെന്റിന് ചോർത്തിയെടുക്കാനാകും. എന്താലെ നമ്മുടെ ഗവൺമെന്‍റ് നമ്മളെ കാത്ത് രക്ഷിക്കാന്‍ വേണ്ടി കണ്ടെത്തുന്ന ഓരോരോ നിയമങ്ങളെ ഉണ്ടാക്കിയെടുക്കുന്നത് .
"രാജ്യരക്ഷയ്ക്കായാണ് ഫോൺ-സൈബർ വിവരങ്ങൾ ചോർത്തുന്നതെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. സുരക്ഷാ ഏജൻസികൾക്കും ആദായ നികുതി ഉദ്യോഗസ്ഥർക്കും ഇത്തരത്തിൽ ഫോൺ ചോർത്താൻ സാദ്ധ്യമാകും. "
ഇതെന്താ വെള്ളരിക്കാ പട്ടണമോ നമ്മുടെ സ്വകാര്യകാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കാണിച്ചു കൊടുക്കാന്‍. ഇത് ഒരു സ്വതന്ത്ര ജനാതിപത്യ രാജ്യമാണ് ഇവിടെ ഓരോ വക്തികള്‍ക്കും അവരവരുടെതായ സ്വകാര്യതാനയം ഉണ്ട്. നിങ്ങള്‍ക്കു തോന്നുണ്ടോ ഇതെല്ലം നമ്മുടെ നന്മക്ക് വേണ്ടിയാണെന്ന്, ഈ നിയമങ്ങള്‍ എല്ലാം പവപെട്ടവന്‍റെ തലക്കുമിതെ പറക്കാന്‍ വേണ്ടിയാണ് അല്ലാതെ സമ്പനരേ ഒരിക്കുലും ഇത്തരം നിയമങ്ങള്‍ തൊടില്ല. അതെല്ലേ സത്യം ഇന്ന് ഇന്ത്യയില്‍ നടക്കുന്ന എത്രയോ കേസ്കള്‍ ഒരു തുമ്പും ഇല്ലാതെ ക്ലോസ് ചെയ്യപെട്ടിട്ടുണ്ട്. അത് അങ്ങനെയാണ് ഇന്ത്യ ഒരു ജനാതിപത്യ രാജ്യമല്ല. അങ്ങനെയുള്ള രാജ്യത്തിനെന്‍ത്തിനാ പൗരന്മാരുടെ സ്വകാര്യതയും അവകാശവും ഹനിക്കുന്ന തരത്തില്ലുള്ള ഇത്തരം വൃത്തികെട്ട നിയമങ്ങള്‍..?
0 comments: