BarCamp Kerala Winter 2014

8:04 PM , 0 Comments


സുഹ‌ൃത്തുക്കളേ, ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും BarCamp Kerala വരുന്നു. ഈ പ്രാവശ്യം കൊച്ചി, കളമശേരി SCMS School of Technology & Management ല്‍ വെച്ചാണ് നടത്തുന്നത്. തുറന്ന മനസ്സോടെ ഏത് മേഖലയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും പ്രായഭേദമന്യേ ആര്‍ക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഒരു "Open Unconference" ആണ് ബാര്‍ക്യാമ്പുകള്‍. ലോകമെമ്പാടും പല നഗരങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വീതമാണ് സാധാരണ ബാര്‍ക്യാമ്പുകള്‍ നടത്തുന്നത്. കൂടുതലായും ‌സാങ്കേതികവിദ്യ, സംരംഭകത്വം എന്നീ മേഖലകളെയാണ് സാധാരണ ബാര്‍ക്യാംബുകള്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ കേരള ബാര്‍ക്യാമ്പ് തികച്ചും വ്യത്യസ്തമായി രസകരമായ വിനോദ വിഷയങ്ങള്‍ മുതല്‍ സാമൂഹികമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ വരെ ഒരൊറ്റ ഹാളിനുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. 
വിഷയവൈവിധ്യമായിരുന്ന Winter 2014 എഡിഷന്‍റെ വിജയത്തില്‍ നിന്ന് വീണ്ടും ഒരു ബാര്‍ക്യാമ്പ് അടുത്ത മാസം (ജുലായ്) 12ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് 6 മണി വരെ നടത്തപ്പെടുന്നു. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണെന്നത് പോലെ ബാര്‍ക്യാമ്പില്‍ അല്‍പനേരം നിങ്ങള്‍ക്കറിയാവുന്ന വിഷയത്തില്‍ അല്‍പനേരം സംസാരിക്കുകയുമാവാം. 10 മിനുട്ട് മുതല്‍ അര മണിക്കൂര്‍ വരെ ദൈര്‍ഘ്യത്തില്‍ സാങ്കേതികവിദ്യ, പ്രോഗ്രാമിംഗ്, കല, ഡിസൈന്‍, സംരംഭകത്വം, ബിസിനസ്, മാര്‍ക്കറ്റിംഗ്, കേരളീയ ലൈഫ്സ്റ്റൈല്‍, സോഷ്യല്‍ മീഡിയ, വെബ്, മൊബൈല്‍ തുടങ്ങി ഏത് വിഷയവും സംസാരിക്കാം.
പൂര്‍ണ്ണമായും സദസ്യരുടെ സമ്പര്‍ക്കത്തിലൂടെയാവും ബാര്‍ക്യാമ്പിലെ ഓരോ സെഷനും മുന്‍പോട്ട് പോവുക. സാധാരണ സെമിനാറുകളിലും കോണ്‍ഫറന്‍സ്കളിലും കാണുന്ന തരത്തില്‍ ഒരു പ്രത്യേക ചട്ടപ്രകാരം പരിപാടികള്‍ നടത്തുന്നതിന് പകരം പങ്കെടുക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ചാവും സെഷനുകളും മറ്റും തീരുമാനിക്കുന്നത്. ആര്‍ക്കും ഏത് സമയവും വരുവാനും പോകുവാനും സാധിക്കും എന്നത് പോലെ തന്നെ പ്രത്യേകിച്ച് ഡ്രെസ് കോഡുകളോ ഒന്നും ഈ അണ്‍കോണ്‍ഫറന്‍സുകളില്‍ ഉണ്ടാവില്ല. പങ്കെടുക്കവാനായി ബാര്‍ക്യാമ്പ് കേരളയുടെ വെബ്സൈറ്റിലുടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം, അതിനായി www.barcampkerala.org/register എന്ന ലിങ്ക് സന്ദര്‍ശിക്കാം. ഒരു സെഷന്‍ എടുക്കുവാനായി സെഷന്‍റെ വിഷയവും തലക്കെട്ടും വിവരണവും അടക്കം session@barcampkerala.org എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാം. കൂടാതെ ബാര്‍ക്യാമ്പ് പ്ലാനിംഗ് ക്രൂവിനൊപ്പം ക്യാമ്പിന്‍റെ നടത്തിപ്പിനെ സഹായിക്കവാനും നിങ്ങള്‍ക്ക് സാധിക്കും അതിനായി ഒരു ക്യാമ്പ് വാളന്‍റിയറായി രജിസ്റ്റര്‍ ചെയ്യുന്നതിന് volunteer@barcampkerala.org എന്ന ഐഡിയിലേക്ക് നിങ്ങളുടെ പേരും താല്‍പര്യവും ഉള്‍പ്പെടുത്തി മെയില്‍ ചെയ്യുക. ബാര്‍ക്യാമ്പിന്‍റെ വിജയത്തിന് സ്പോണ്‍സറുമാരുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ക്യാമ്പ് സ്പോണ്‍സര്‍ ചെയ്ത Young Indians Trivandrum തന്നെയാണ് ഈ ക്യാമ്പിന്‍റെയും പ്രധാന സ്പോണ്‍സര്‍ എന്നതില്‍ സന്തോഷിക്കുന്നു. ഭക്ഷണം കൂടി സൗജന്യമാക്കുവാനായി കൂടുതല്‍ സ്പോണ്‍സര്‍മാരെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് sponsor@barcampkerala.org എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. ഫേസ്ബുക്ക് ഇവന്‍റ് പേജ്: https://www.facebook.com/events/303400519783887/ ബാര്‍ക്യാമ്പിനെ കുറിച്ച് കൂടുതല്‍ അറിയുവാനും സഹായത്തിനുമായി പ്ലാനിംഗ് ക്രൂ വുമായി ബന്ധപ്പെടാം. 
Usama Shihabudeen - 9544077711 
Jyothis Joy - 9539877711

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: