ഫെയ്ക്ക് അക്കൗണ്ട്‌കള്‍ എങ്ങനെയാണ് കണ്ടെത്തുക ?
ഈ പോസ്റ്റിനു ശേഷം എനിക്ക് ഒന്നുരണ്ടു ഇമെയിലുകള്‍ ലഭിച്ചു. അവയില്‍ ഒന്ന് എന്നെ വല്ലാതെയങ്ങ് ആകര്‍ഷിച്ചു
ഒരു പെണ്‍കുട്ടി അച്ഛനും അമ്മയ്ക്കും ഒരോറ്റമകള്‍. ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട് ആ കുട്ടിക്ക്. അതില്‍ അവളുടെ ധാരാളം ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. ഈയിടെയായി കൂറെയേറെ ഫ്രണ്ട്സ് റിക്വസ്റ്റ് വരുകയും. അവര്‍ വളരെ മോശമായി കമന്‍റെ അടിക്കുകയും ചെയ്യുന്നു. അതുകാരണം ആ കുട്ടി ആ അക്കൗണ്ട് റീമൂവ് ചെയ്തു. എന്നാല്‍ അവളുടെ ഫ്രണ്ട്സ് പറയുന്നുണ്ടത്ര അവളുടെ ഫോട്ടോ വെച്ച് വേറെയും അക്കൗണ്ട്‌കള്‍ ഉണ്ടെന്ന്.
ആ ഫെയ്ക്ക് അക്കൗണ്ട്‌കള്‍ എങ്ങനെയാണ് കണ്ടെത്തുക എന്ന് അവള്‍ ചോദിച്ചു.ഈ സംഭവം അവിടെ നില്‍ക്കട്ടെ നിങ്ങളുടെ പലരുടെ പേരിലും ഫെയ്ക്ക് അക്കൗണ്ട്‌കള്‍ നിങ്ങള്‍ അറിയാതെ തന്നെ ഉണ്ടാകും. പക്ഷെ അത് കണ്ടെത്തുക അത്ര എളുപ്പമല്ല, എങ്കിലും നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം !
ആദ്യം തന്നെ നിങ്ങള്‍ ഏതൊക്കെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തു എന്ന് നോക്കണം അതെല്ലാം തിരിച്ചു ഡൌണ്‍ലോഡ് ചെയ്യുക.
ഇനി നമുക്ക് ഗൂഗിള്‍ ഇമേജ് സെര്‍ച്ചിലേക്ക് പോകാം
http://images.google.com/imghp?hl=enഇനി ഈ ചിത്രത്തില്‍ കാണുന്ന സെര്‍ച്ച് ബോക്സിന്‍റെ സൈഡില്‍ ഒരു ക്യാമറ ഐക്കണ്‍ കണ്ടില്ലേ ? അവിടെ ഒന്ന് ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഇങ്ങനെ ഒരു ബോക്സ് പോപ് അപ്പ് ആയിവന്നില്ലേ ? അതില്‍ അപ്‌ലോഡ് ആന്‍ ഇമേജ് എന്ന ഒരു ഓപ്ഷന്‍ കാണം അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങക്ക് നിങ്ങളുടെ ഡൌണ്‍ലോഡ് ചെയ്ത ഇമേജ്സ് ലോകെറ്റ് ചെയ്യാന്‍ പറ്റും. അതില്‍ നിന്നും ഓരോ ഇമേജ് എടുത്തു സേര്‍ച്ച് ചെയ്തുകൊള്ളൂ.
അപ്പോള്‍ നിങ്ങള്‍ക്കു സിമിലര്‍ ഇമേജ്സ് കിട്ടുന്നതാണ്. കൂടുതല്‍ റിസള്‍ട്ട് ലഭിക്കാന്‍ ആ സേര്‍ച്ച് ബോക്സില്‍ facebook.com എന്ന് നല്‍കുക. ഇനി നിങ്ങളുടെ ഫോട്ടോകള്‍ മറ്റു ബ്ലോഗ്‌കളില്‍ അപ്‌ലോഡ് ചെയ്തുവെന്ന് കണ്ടെത്താന്‍ blogspot.com എന്നും നല്‍കുക. ഇച്ചിരി മെനകെട്ട പണിതന്നെയാണ് എങ്കിലും നമ്മുടെ നല്ല ജീവിതത്തിനു വേണ്ടിയല്ലേ ഒന്ന് പരിശ്രമിക്കുക തന്നെ..!
ഇത്തരത്തില്‍ കണ്ടെത്തിയ കുറച്ചു ഫേസ്ബുക്ക് ഫെയ്ക്ക് അക്കൗണ്ട് താഴെ കൊടുക്കുന്നു.
0 comments: