ഹാക്കിംഗ് പഠിക്കുമ്പോള്‍ എവിടെ തുടങ്ങണം

1:53 PM 0 Comments

 ഇന്നു എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് എങ്ങനെയാണ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുന്നത് & ഹാക്കിംഗ് പഠിക്കുമ്പോള്‍ എവിടെ തുടങ്ങണം എന്ന്. സത്യം പറയുകയാണെങ്കില്‍ ഹാക്കിംഗ് പഠിക്കാന്‍ പ്രതേകിച്ച് സമയമോ സന്ദര്‍ഭമോ ആവിശ്യമില്ല. ഒരല്‍പം ബുദ്ധിയും, താല്‍പര്യവും ഉണ്ടായാല്‍ മതി,
ഒരു കാര്യം മുന്‍കൂട്ടി പറയാണ്. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം ഹാക്കിംഗ് പഠിക്കുക അല്ലെങ്കില്‍ ആ വഴിക്ക് പോകരുത്.
ഇനി കുറച്ചു മുന്‍കരുതലുകള്‍ ഞാന്‍’ പറഞ്ഞു തരാം

Pros
# ഇന്നു വളര്‍ന്നു കൊണ്ടിരിക്കുന്ന സൈബര്‍ലോകത്തെ രക്ഷിക്കാനും തകര്‍ക്കാനും ഇവര്‍ക്ക് കഴിയും അതുകൊണ്ട് ഹാക്കിംഗ് എന്നത് സൈബര്‍ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു സംഭവമാണ്.
# ഇന്നു എല്ലാ കമ്പനിയുടെ കിഴില്‍ ഒരു സൈബര്‍ സെക്യൂരിറ്റി ഏക്സ്പേര്‍ട്ട് അത്യാവിശ്യമാണ്.( അതുകൊണ്ട് ഭാവിയില്‍ ഒരു നല്ല ജോബ്‌ കിട്ടാന്‍ ചാന്‍സ് ഉണ്ട്)
#ഫ്രീ ആയി പഠിക്കാം. 
#ഹക്കിംഗ് ടൂള്‍സ് ഇന്‍റര്‍നെറ്റില്‍ സുലഭം.

Cons

# ഭാഗ്യം ഉണ്ടെങ്കില്‍ ജയില്‍വാസം അനുഭവിക്കാം
# 25000 രൂപയാണ് മിനിമം ഫൈന്‍
# ബ്ലാക്ക് ഹാറ്റ് ഹാക്കിംഗ് ആണെങ്കില്‍ ജീവിതം പോയി മക്കളെ.
# പഠിച്ചെടുക്കാന്‍ കുറെ സമയം വേണം
# തല കിടന്നു പുകയും ( ഒരു എക്സ് ഹോസ്റ്റ് ഫാന്‍ തലയില്‍ ഫിറ്റ്‌ ചെയ്യുന്നത് വളരെ നല്ലതാണ് ) 

ഹാക്കിംഗ് പഠിക്കുന്നതിനു മുന്‍പ് സ്വന്തം ass ഹൈഡ് ചെയ്യാന്‍ നോക്കണം. ഞാന്‍ പറഞ്ഞത് മനസിലായില്ലേ ?

ഉദാഹരണം ( ഒരു കള്ളന്‍ ഒരു വിട്ടില്‍ കയറി മോഷ്ട്ടിച്ചു എന്നിരികട്ടെ. പിറ്റേ ദിവസം പോലീസ് വന്നു തെളിവുകള്‍ നോക്കും
കള്ളന്‍റെ വിരലടയാളം, വന്ന വഴി, പിന്നെ ഉപയോഗിച്ച ടൂള്‍സ്
അല്ലെ..?)

ഇതുപോലെത്തന്നെ ഹാക്കന്‍ പോയാല്‍ നിങ്ങളുടെ ഐ.പി അഡ്രെസ്സ്, മോണിറെര്‍ന്‍റെ റിസലുഷന്‍,നിങ്ങള്‍ വന്ന വഴി. ഇവയൊക്കെയാണ് ഒരു ഹാക്കറെ കണ്ടെത്താനുള്ള തെളിവുകള്‍ ആയതുകൊണ്ട് അവ എങ്ങനെയാണ് ഇല്ലാതാക്കുക. എന്ന് ആദ്യം തന്നെ പഠിച്ചതിനു ശേഷം മാത്രമ്മേ സൈബര്‍ ലോകത്തേക്ക് ഹാക്ക് ചെയ്തു പഠിക്കാന്‍ വന്നാ മതി. അല്ലെങ്കില്‍ ഉണ്ടെല്ലോ ഞങ്ങള്‍ നിങ്ങള്‍ടെ കാല്‍തല്ലി ഓടിക്കും ഹും.. പറഞ്ഞെക്കാം.

അപ്പൊ ഇനി തുടങ്ങാം അല്ലെ..?

ആരാണ് ഈ ഹാക്കര്‍ എന്ന് പറയുന്നവര്‍

ഒരു സിസ്റ്റത്തിന്റേയോ കമ്പ്യൂട്ടറിന്റേയോ കമ്പ്യൂട്ടർ നെറ്റ്‌വർക്കിന്റേയോ ആന്തര പ്രവർത്തനങ്ങളേക്കുറിച്ച് താൽപ്പര്യവും ആഴത്തിൽ അതിനേക്കുറിച്ച് അറിവ് നേടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെയാണ് ഹാക്കർ എന്ന് വിളിക്കുന്നത് ". ഇത് കുറ്റവാളികളോ കള്ളൻമാരോ അല്ല. ഇന്റര്‍നെറ്റും വെബും ഹാക്കര്‍മാരുടെ സംഭാവനയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇവരാണ്. എന്നാൽ 1980കൾക്ക് ശേഷം മുഖ്യധാരാ മാധ്യമങ്ങൾ കമ്പ്യൂട്ടർ കുറ്റവാളികളെയാണ് ആ പേരിൽ വിളിക്കുന്നത്. മാധ്യമങ്ങൾ ഇത് ശക്തമായി പ്രചരിപ്പിക്കുന്നതിനാൽ ഹാക്കർ എന്നതിന് വേറൊരർത്ഥം ഉണ്ടെന്നു പോലും കൂടുതലാളുകൾക്കും അറിയില്ല.

ഇനി ഹാക്കര്‍മാര്‍ എത്ര തരത്തില്‍ ഉണ്ടെന്നു നോക്കാം.

വൈറ്റ് ഹാറ്റ്
ബ്ലാക്ക് ഹാറ്റ്
ഗ്രേ ഹാറ്റ്

ഇനിയാണ് തുടക്കം 


 ലിനക്സ്‌ ആണ് ഹാക്കര്‍മാരുടെ ഓപറേറ്റിങ്ങ്‌ സിസ്റ്റം എന്ന് അറിയാല്ലോ അപ്പൊ ലിനക്സ്‌ നന്നായി പഠിക്കണം ഒപ്പം തന്നെ റിയല്‍ ഹാക്കര്‍മാര്‍ അവര്‍ സ്വന്തമായി കോഡ് ചെയ്യ്ത ടൂള്‍സ് ഉപയോഗിച്ച് കൊണ്ടാണ്ണ്‍ പെനിട്രേഷൻ ടെസ്ട്കള്‍ നടത്തുക. ആയതുകൊണ്ട് തന്നെ ഒരു ഹൈലെവൽ പ്രോഗ്രാമിങ് ഭാഷ പഠിക്കുന്നത് വളരെ നല്ലതാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത് പൈത്തൺ പഠിക്കണം എന്നാണ്
കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിപ്പിക്കാനായി ഇന്ന് പൈത്തൺ വളരെയധികം ഉപയോഗിക്കുന്നു. വളരെ ലളിതമായ ഭാഷാഘടനയാണ് പൈത്തണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജാവ, സി തുടങ്ങിയ പ്രോഗ്രാമിങ് ഭാഷകളിൽ ഉള്ളതിലും വളരെ കുറച്ച് ചിഹ്നങ്ങൾ മാത്രമേ പൈത്തണിൽ ഉപയോഗിക്കുന്നുള്ളൂ. ജാവയിലും സി++ ലും ചരങ്ങൾ പ്രോഗ്രാമിൽ ഉപയോഗിക്കുന്നതിനു മുൻപ് കമ്പൈലറിനോട് സൂചിപ്പിക്കേണ്ടതുണ്ട് എന്നാൽ പൈത്തണിൽ ഇതിന്റെ ആവശ്യം ഇല്ല. വളരെ പെട്ടെന്ന് ഉപയോഗപ്രദമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാൻ ഇത് സഹായിക്കുന്നു.

തുടരും..

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: