ഗൂഗിള്‍പ്ലെയില്‍നിന്ന് ആപ്പ്സ് നമ്മുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം

7:43 AM , 0 Comments



ഇന്ന് ധാരാളം ആപ്പ്സ് ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതു ഫ്രീയായിക്കോട്ടെ പെയ്ഡ് ആയിക്കോട്ടേ.. ആപ്പുകള്‍ ഇല്ലാതെ എന്ത് ആന്‍ഡ്രോയ്ഡ്..

 പക്ഷെ ഇതു മുഴുവന്‍ നമ്മുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് അത്ര പെട്ടന്ന് നടക്കുന്ന കാര്യമല്ല..
 വൈഫൈ നെറ്റവര്‍ക്കിലാണേല്‍ കുഴപ്പമില്ല.. പക്ഷെ 2ജി നെറ്റവര്‍ക്കിലാണേലോ? കാര്യം പറയേ വേണ്ട..

ഗൂഗിളാണേല്‍ ഇത്തരത്തിലുള്ള ആപ്പുകള്‍(. (.apk) കമ്പ്യൂട്ടറിലേക്ക് നേരായ വഴിയിലൂടെ ഡൌണ്‍ലോഡാന്‍ സമ്മതിക്കുന്നുമില്ല..
അപ്പൊ എന്തു ചെയ്യും?

കുറച്ചു വളഞ്ഞവഴി നോക്കാം....


ഇതിനുവേണ്ടി ഉപയോഗിക്കാവുന്ന ഒരു ടൂളാണ് Real APK Leecher..
പേരില്‍തന്നെ എല്ലാം ആയി
സംഗതി കിടിലന്‍ ......... കൂടാതെ സിംപിളും..

ആകെ വേണ്ടത് ഒരു ഗൂഗിള്‍ അക്കൌണ്ട്

എനി ഇത് എങ്ങനെ നടപ്പിലാക്കാമെന്ന് നോക്കാം


 സാധനം ദാ ഇവിടുന്ന് ഡൌണ്ലോഡിക്കോ.. (Real APK Leecher)

#1 ആദ്യം ആ Zipped ഫയല്‍ ഒരു ഫോള്‍ഡറിലേക്ക് Extract ചെയ്യൂ

#2 ഇനി Real APK Leecher.exe റണ്‍ ചെയ്തു നോക്ക്



ഇങ്ങനെ ഒരു വിന്‍റൊ കാണാം

#3 ഇതില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ അക്കൌണ്ടിന്‍റെ ഡീറ്റൈല്‍സ് കൊടുക്ക്


 ഇനി device id !! ഓരോ ഡിവൈസിനും അതിന്‍റേതായ ഒരു id ഉണ്ട്.... അതു കണ്ടുപിടിക്കാന്‍ രണ്ടു വഴികള്‍ ഉണ്ട്...

 ഫോണ്‍ കീപാഡില്‍ *#*#8255#*#* എന്ന് ടൈപ്പ് ചെയ്താല്‍ സംഭവം ദാ ഇങ്ങനെ കെടപ്പുണ്ടാവും



 അല്ലെങ്കില്‍ ദാ ഇതൊന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് നോക്ക്... (Device ID app)


എന്‍റെ ഡിവൈസ് ഐഡി 20013fea6bcc820c 


ഇനി നിങ്ങളുടെ country..


മതി.. ഇനിയാ സേവ് ബട്ടണ്‍ അടിച്ചുനോക്കൂ...



ദാ ഇങ്ങനെ ഒരു വിന്‍റൊ കാണാം.. 

മുകളില്‍ വലതുവശത്തുകാണുന്ന Search box ല്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട ആപ്പ് ടൈപ്പ് ചെയ്ത് എന്‍റര്‍ കീ അടിച്ചോ..

ഇനി ഡൌണ്‍ലോഡ് ചെയ്യേണ്ട ആപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് (download this app) സെലക്ട് ചെയ്തോ...






ഡൌണ്‍ലോഡായില്ലേ??

ഇനി ആ ഫയല്‍ ഉപയോഗിച്ച് സ്വന്തം റിസ്കില്‍ എന്തുവേണേലും ചെയ്യാം...

ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഫയല്‍ ഫോണിലോട്ടു കോപ്പി ചെയ്താ മാത്രം മതി..

ഒരു കാര്യം കൂടെ... ഇങ്ങനെ Free Apps മാത്രമേ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റൂ..... നേരത്തേ പേ ചെയ്ത ആപ്പ്സും റീഡൌണ്‍ലോഡ് ചെയ്യാം...
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്‍റിലോ സൈബര്‍സെക് ഫോറത്തിലോ ചോദിക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ താഴെ എഴുതുക.

SijIn Tee Vee

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: