P.H.P പ്രോഗ്രമ്മിംഗ് ലാങ്ഗ്വേജ് പഠിക്കാം

7:52 PM 0 Comments


ഒരു സെര്‍വര്‍ സൈഡ് പ്രോഗ്രമ്മിംഗ് ലാങ്ഗ്വേജ് ആണ് പി.എച്ച്.പി. പ്രധാനമായും വെബ്‌ ഡെവലപ്പ്മെന്‍റ് നു ആണ് പി.എച്ച്.പി ഉപയോഗിക്കുന്നത്. ഏതാണ്ട് ഇരുപത്തി നാല് കോടി വെബ്‌ സൈറ്റുകള്‍ ഇന്ന് പി.എച്ച്.പിയില്‍ റണ്‍ ചെയ്യുന്നുണ്ട് എന്നാണു കണക്ക്. പി.എച്ച്.പി ഉപയോഗിക്കുന്ന പ്രധാന സൈറ്റുകള്‍ ഫേസ്‌ബുക്ക്‌, യാഹൂ, വിക്കിപീഡിയ എന്നിവയാണ്.

പി.എച്ച്.പി ഒരു ഓപ്പണ്‍ സോഴ്സ് ലാങ്ഗ്വേജ് ആണ്. അത് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം. ഇഷ്ടാനുസാരം ഉപയോഗിക്കാം. Mysql പോലെ മറ്റു ഓപ്പണ്‍ സോഴ്സ് ഡാറ്റാബേസ്കള്‍ , Linux OS എന്നിവയ്ക്ക് ഒപ്പം പി.എച്ച്.പി ഉപയോഗിക്കുമ്പോള്‍ അതൊരു പണച്ചിലവു കുറഞ്ഞ, സ്വതന്ത്ര, ആശയ വിനിമയ- വിവര സാങ്കേതിക മേഖല സാധ്യമാക്കുന്നു.


ഇൻസ്റ്റോൾ ചെയ്യുന്ന വിധം

പി.എച്ച്.പി നമുക്ക് നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. ഇഷ്ടാനുസാരം വെബ്‌ പേജുകള്‍ ഉണ്ടാക്കുകയും അവ കസ്റ്റമൈസ് ചെയ്യുകയും ആകാം. അതിനു വേണ്ടി നമുക്ക് ഒരു സെര്‍വര്‍ ഉം, ഡാറ്റാബേസും കൂടി ആവശ്യമാണ്‌..
അതിനു ഏറ്റവും അനുയോജ്യമായ വഴി, ഇവ മൂന്നും അടങ്ങുന്ന ഒരു  പാക്കേജ്‌ ഇന്‍സ്റ്റോള്‍ ചെയ്യുക എന്നതാണ്.


പി.എച്ച്.പി, മൈ എസ്.ക്യു.എല്‍ ഡാറ്റാബേസ്, അപ്പാച്ചെ സെര്‍വര്‍ എന്നിവ അടങ്ങുന്ന വിന്‍ഡോസ്‌ ഒപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പാക്കേജ് ആണ് വാംപ്‌ (WAMP) എന്ന് അറിയപ്പെടുന്നത്. അത് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെയും ലഭ്യമാണ്.

അതുപോലെ ലിനക്സിന് വേണ്ടി lamp മക്‌ ഓ.എസ്സിനായി mamp എന്നി പക്കെജ്കള്‍ ലഭ്യമാണ്.

ഇവ മൂന്നിലും ഉപയോഗിക്കാവുന്ന ക്രോസ് പ്ലാറ്റ് ഫോം പാക്കേജ് ആണ് xampp. അത് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം.


article source :RandomFeeds

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: