എങ്ങനെ പല അക്കൗണ്ടുകൾ ഒരേ സമയം ഒരേബ്രൗസറിൽ ഉപയോഗിക്കാം ?

9:34 PM 0 Comments



ഫെയിക് അക്കൗണ്ടുകൾ മാനേജ് ചെയ്യാനായി 4 ബ്രൗസറുകൾ ഒരേ സമയം ഇൻസ്റ്റാൾ ചെയ്തു വെച്ചിരുന്ന ഒരു സുഹ്രുത്തു ഉണ്ടായിരുന്നു എനിക്ക്. ഒരേ സമയം 4 അക്കൗണ്ട് മാനേജ് ചെയ്യാനുള്ള പഹയന്റെ ബദ്ധപ്പാട് ഞാൻ കുറേ കണ്ടിട്ടുള്ളതാ. ആളിപ്പോ ഒരു ലാപ് കൂടി എടുത്ത് മൊത്തം 6-7 അക്കൗണ്ടുകൾ ഒരേ സമയം ഉപയോഗിക്കുന്നുണ്ടു. ജീവിച്ച് പോകണവെങ്കിലത്തെ ഒരോരോ ബുദ്ധിമുട്ടുകളേ. 

ആ അപ്പോ കാര്യത്തിലേക്ക്‌ കടക്കാം. എങ്ങനെ പല ഫെയിസ്ബുക്‌ / മറ്റു സോഷ്യൽ നെറ്റ്വർക്കിങ്ങ്‌ സൈറ്റുകൾ / ഇ-മെയിൽ അക്കൗണ്ടുകൾ ഒരേ സമയം ഒരേ ബ്രൗസറിൽ (Mozilla Firefox) ഉപയോഗിക്കാം എന്നതാണു ടീം XSഇനു വേണ്ടി ഞാൻ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.


STEP 1:
മൊസില്ല ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്യുക.

LINK: http://www.mozilla.org/en-US/firefox/new/


STEP 2:

ഫയര്‍ഫോക്സിന്റെ ഓപണ്‍ ആയുള്ള എല്ലാ ടാബുകളും ക്ലോസ് ചെയ്യുക. എന്നിട്ട് ഡെസ്ക്ടോപിൽ ചെന്ന്‌ ഫയർഫൊക്സിന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പർട്ടീസ് എടുക്കുക.


STEP 3:

ഇനി ടാർഗെറ്റ്‌ ഫീൽഡ്‌ താഴെ പറയുന്ന വിധം എഡിറ്റ്‌ ചെയ്യുക:

“C:\Program Files\Mozilla Firefox\firefox.exe”
           OR
“C:\Program Files(x86)\Mozilla Firefox\firefox.exe”

എന്നുള്ളത് ഇപ്രകാരം ആക്കുക:

“C:\Program Files\Mozilla Firefox\firefox.exe” -profilemanager -no-remote
          OR
“C:\Program Files(x86)\Mozilla Firefox\firefox.exe” -profilemanager -no-remote

ഇടക്കുള്ള സ്പേസ് ഒക്കെ കറക്റ്റ് ആയി ഇടണേ



STEP 4:

ഇനി OK അടിക്കുക. ഇനി ഫയര്‍ഫോക്സ് ഓപണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത് പോലൊരു വിന്‍ഡോ തുറന്നു വരും:


STEP 5:

ഇവിടെ നിങ്ങള്‍ക്ക് പല പ്രൊഫൈലുകള്‍ ഉണ്ടാക്കുവാനുള്ള option കിട്ടും. Create Profile ക്ലിക്ക് ചെയ്ത് താഴെ പറയും വിധം പല പ്രൊഫൈലുകള്‍ ഉണ്ടാക്കാവുന്നതാണ്. ഓരോ പ്രൊഫൈല്‍ വഴിയും ഓരോ അക്കൌണ്ട് ആക്സസ് ചെയ്യാം.





ഇവിടെ ഞാന്‍ default കൂടാതെ Jikku1,Jikku2 എന്നങ്ങനെ രണ്ടു പ്രൊഫൈലുകള്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്.


STEP 6:

ഇനി Don't ask at startup എന്ന  ഒപ്ഷന്‍ uncheck ചെയ്യുക. എന്നിട്ട്  start FireFox  ക്ലിക്ക് ചെയ്യുക.

ഇത്രേ ഉള്ളൂ കാര്യം. ഇനി ഓരോ തവണ മോസില്ല തുറക്കുമ്പഴും ഏത് പ്രൊഫൈൽ സെലെക്റ്റ് ചെയ്യണം എന്ന് ചോദിച്ച് ദാ ഇതു പോലൊരു വിൻഡോ വരും. 


നിങ്ങൾക്ക് ഇഷ്ടമുള്ള അക്കൗണ്ടിൽ ഇതുവഴി ലോഗിൻ ചെയ്യാം. ഇനി പല അക്കൗണ്ടുകൾ വേണമെങ്കിൽ വേറൊരു ബ്രൗസർ വിൻഡോ തുറന്നു മറ്റൊരു പ്രൊഫൈൽ സെലക്റ്റ് ചെയ്ത് അക്കൗണ്ടിൽ ലോഗിൻ ചെയ്യാവുന്നതാണു.


അപ്പോ മോസില്ല ഒഴികെ ബാക്കിയുള്ള ബ്രൗസറുകൾ ഒക്കെ അങ്ങ് കളഞ്ഞേക്കുവല്ലേ...?

Jikku Joyce

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: