റിയാലിറ്റി ക്യാമ്പ്ന് നിങ്ങള്‍ വരുന്നില്ലെ?
DesktopReality.com എന്ന വെബ് സൈറ്റ് സങ്ങേതിക രംഗത്തെ അടിസ്ഥാന അറിവുകളെ ആഴത്തിൽ പരിചയപെടാൻ ഉള്ള ഒരു സംരംഭം ആണ് . ഈ വെബ് സൈറ്റ് ഇന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ കൂടെ ഒത്തു കൂടിയ വ്യക്തികളുടെ സംവാദത്തിലൂടെ ഉയർന്നു വന്ന ആശയം ആയിരുന്നു റിയാലിറ്റി ക്യാമ്പ് എന്നത് . DesktopReality.com എന്ന വെബ്സൈറ്റ് ലൂടെ നിങ്ങള്ക്ക് ലഭിക്കുന്ന അറിവിന്റെ പ്രായോഗിക തലത്തിലുള്ള പരിശീലനം ആണ് ഇത്തരം ക്യാമ്പുകള്‍ ലക്‌ഷ്യം ഇടുന്നത് . IT മേഖലയിലെ അറിവുകള്‍ സൌജന്യമായി നല്‍കുന്ന ഒരു പ്രൊജക്റ്റ് ആണിത് .. ഒരു പ്രത്യേക വിഷയത്തിൽ കേന്ദ്രീകരിക്കുന്ന സെമിനാർ എന്നതിൽ ഉപരി ഐ റ്റി രംഗത്തെ സാങ്കേതിക വിഷയങ്ങളുടെ ഒരു പൊതു ചര്ച്ച ആണിത് , വിഷയങ്ങൾ ആര്ക്കും അവതരിപ്പിക്കാം , ആര്ക്കും ഈ ചർച്ചയിൽ ഓണ്‍ലൈൻ ആയോ നേരിട്ടോ ഭാഗമാകാം
റിയാലിറ്റി ക്യാമ്പിൽ നിങ്ങൾ എന്തെങ്കിലും വിഷയം അവതരിപ്പിക്കാൻ പ്ലാൻ ഉണ്ടോ ? ഇവിടെ പോസ്റ്റ് ചെയ്യാം http://realitycamp.in/add-your-topic-to-reality-camp-event/

0 comments: