എന്താണ് ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍ ?

9:41 PM 0 Comments



ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍ എന്ന വൈറസ്നെ കുറിച്ച് കാലം കുറെയായി കേട്ടുതുടങ്ങിയിട്ട്.  ഫേസ്ബുക്ക് തുറന്നാല്‍ ഫ്രണ്ട്സ്ന്‍റെ വക ഡി. എൻ. എസ്. ചേഞ്ചർ വൈറസ്ബാധ അകറ്റുവാനുള്ള ട്രിക്ക്സ്..നിങ്ങള്‍ക്ക് ഞങ്ങള്‍ പരിജയപെടുത്തി തരാം എന്താണ് ഈ ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍..എന്നത്

എന്താണ് ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍

ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിങ്ങളെ കൊണ്ട് ക്ലിക്ക് ചെയ്യിപ്പിച്ചു വ്യാജമാര്‍ഗത്തിലൂടെ പരസ്യവരുമാനം ഉണ്ടാക്കാന്‍ വേണ്ടി ഹാക്കര്‍മാര്‍ നിര്‍മിച്ച ഒരു മാല്‍വെയര്‍ ആണ് ഡി. എൻ. എസ്. ചേഞ്ചർ .

ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍ എത്രതരം.

ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍ എന്നത് ഒരു ട്രോജെന്‍ പ്രോഗ്രാം ആണ്.  ഇതു രണ്ടു തരത്തില്‍ ഉണ്ട്
ഒന്ന് നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ നല്‍കുന്ന നെറ്റ്‌വര്‍ക്കുകളെ ബാധിക്കുന്ന ഡി. എൻ. എസ്. ചേഞ്ചർ 
രണ്ടു നിങ്ങളുടെ കമ്പ്യൂട്ടര്‍നെ ബാധിക്കുന്നതും.
ഇതില്‍ രണ്ടാമത്തെ ഡി. എൻ. എസ്. ചേഞ്ചർ  മാല്‍വെയര്‍ ആണ് നിങ്ങള്‍ക്കിട്ടു പണി തരുന്നത്.

ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയറിന്‍റെ പ്രവര്‍ത്തനം.


നിങ്ങള്‍ അഡ്രസ്‌ ബാറില്‍ ടൈപ്പ് ചെയ്യുന്ന വെബ് സൈറ്റുകളുടെ വിലാസം ശരിയായ സെർവറുകളിലേക്ക് തിരിച്ചു വിടുന്നത് ഡൊമൈൻ നെയിം സിസ്റ്റം (DNS) എന്ന് അറിയപ്പെടുന്ന പ്രോട്ടോക്കോളുകള്‍ ആണ്. ഈ ഡി. എൻ. എസ്. ചേഞ്ചർ  മാല്‍വെയര്‍  ബാധിച്ച കമ്പ്യൂട്ടറുകള്‍ ഈ ഡി. എൻ. എസ്. സെർവറുടെ വിലാസം കൊടുത്തിരിക്കുന്നതിനെ അവഗണിച്ച് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തി വെച്ച ഡി. എൻ. എസ്. സെർവറുകളിലേക്ക് നിങ്ങളെ കൊണ്ടു പോകും.  തന്മുല്ലം നിങ്ങള്‍ക്ക് ലഭിക്കുക ചിലപ്പോള്‍ ആ സൈറ്റിന്‍റെ സാദ്രശ്യം തോന്നുന്ന മറ്റൊരു വെബ്സൈറ്റ് ആയിരിക്കും അല്ലെങ്കില്‍ ആ വെബ്സൈറ്റില്‍ തന്നെ അനാവശ്യമായി പരസ്യങ്ങള്‍ കൊണ്ട് നിറഞ്ഞു കാണും.

എങ്ങനെയാണ് എന്‍റെ കമ്പ്യൂട്ടറില്‍ ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍  ബാധിച്ചുവെന്ന് കണ്ടെത്തുക

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍ ബാധിച്ചാല്‍ ഇതു പോലെ കാണിക്കും.

ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍

ഗൂഗിള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍


ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ എവിടെ വരെയെത്തി.

2007 മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെ നൂറുരാജ്യങ്ങളിലായി ഏതാണ്ട് 40 ലക്ഷം കമ്പ്യൂട്ടറുകളെ ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ മാല്‍വെയര്‍ ബാധിച്ചതായി എഫ്.ബി.ഐ. പറയുന്നു. ഉടമസ്ഥനറിയാതെ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാനും വെബ്ബ് ട്രാഫിക് തിരിച്ചുവിടാനും സൈബര്‍ ക്രിമിനലുകള്‍ക്ക് ഇത്തരം മാല്‍വെയറുകള്‍ അവസരമൊരുക്കുന്നു.

ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍ എങ്ങനെ റീമൂവ് ചെയ്യാം..?

ഈ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ധാരാളം ടൂള്‍സ് കിട്ടും അവ ഉപയോഗിച്ചു നിങ്ങള്‍ക്ക് ഡി. എൻ. എസ്. ചേഞ്ചർ മാല്‍വെയര്‍  മൂവ് റീമൂവ് ചെയ്യാം.
http://www.dcwg.org/fix/

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: