ബ്ലൂടൂത്ത് ഹാക്കിംഗ് സോഫ്റ്റ്‌വെയറുകള്‍

11:35 AM 0 Comments




ശ്രദ്ധിക്കുക. ഇത് ജനങ്ങള്‍ക്ക് ഹാക്കിംഗ് എന്ത് എന്നതിനെക്കുറിച്ച് ഒരു അവബോധം സ്രഷ്ടിച്ചെടുക്കുന്നതിനുള്ള ഒരു പോസ്റ്റാണ്. തികച്ചും വിദ്യാഭ്യാസപരം. ചെയ്ത് നോക്കി ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് ഞങ്ങള്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.

സൈബര്‍ സെക്കിന്‍റെ വായനക്കാരെ..ഇന്നു ഞാന്‍ നിങ്ങള്‍ക്ക് പരിജയപെടുത്തുന്നത് ബ്ലൂടൂത്ത് ഹാക്കിംഗ് സോഫ്റ്റ്‌വെയറുകളെ കുറിച്ചാണ്. നിങ്ങള്‍ ദയവ് ചെയ്തു ഇതൊരു എത്തിക്കല്‍ ഹാക്കിംഗ് കോഴ്സ്‌ ആയി മാത്രം കാണുക.  കാരണം ഇങ്ങനെയാണ് ഹാക്കര്‍മാര്‍ സാധാരണ നിങ്ങളുടെ ഫോണ്‍ ഹാക്ക്‌ ചെയ്യുന്നത്. എന്ന് പരിജയപെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇത്തരമൊരു പോസ്റ്റ്‌ ഇടുന്നത്. സ്ത്രീകള്‍ തീര്‍ച്ചയായും ഈ പോസ്റ്റ്‌ വായിച്ചിരിക്കുക...

ഇത്തരം ബ്ലൂടൂത്ത് ഹാക്കിംഗ് സോഫ്റ്റ്‌വെയറുകള്‍ വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് നിര്‍മ്മിക്കുന്നത്, ഇതിലെ ഏറ്റവും അപകടകരമായ BT Info എന്ന സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത് യുറോപിലെ സ്ലോവാക്യ എന്ന പ്രദേശത്തെ മാര്‍ക്ക്‌ സെഡിവി എന്ന 16കാരനാണ്. ഈ സോഫ്റ്റ്‌വെയര്‍ സോണി എറിക്സണ്‍ ഫോണുകളിലാണ് കൂടുതല്‍ അപകടകാരിയാകുന്നത്. അതുപോലെത്തന്നെ ബ്ലൂടൂത്തിലെ സുരക്ഷാപ്രശ്നങ്ങള്‍ തുറന്നു കാണിക്കുവാനും വേണ്ടി ഇത്തരം സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്നുണ്ട്,


ഒരു കണക്കിനു ബ്ലൂടൂത്ത് നെറ്റ്‌വര്‍ക്കുകള്‍ മറ്റുള്ള നെറ്റ്‌വര്‍ക്കുകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെന്ന് പറയാം. കാരണം നിങ്ങള്‍ ബ്ലൂടൂത്ത് വഴി മറ്റൊരാള്‍ക്ക്‌ ഏതെങ്കിലും ഒരു ഫയല്‍ അയച്ചു കൊടുത്താല്‍ അവ റീസിവ്‌ ചെയ്യണമെങ്കില്‍, റീസിവ്‌ ചെയ്യുന്ന ആള്‍ ആ ഫയല്‍ Accept ചെയ്യണം എന്നാല്‍ മാത്രമേ അവിടെ ഒരു ഫയല്‍ ട്രാന്‍സ്ഫറിങ് നടക്കുകയോളളു.

എന്നാല്‍ നിങ്ങളുടെ മൊബൈല്‍ മറ്റൊരു മൊബൈലുമായി പെയര്‍ ചെയ്താല്‍ നിങ്ങള്‍ അറിയാതെ തന്നെ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ മൊബൈലിലെ വിവരങ്ങള്‍ ചോര്‍ത്തുവാനും കഴിയും.


ഈ മൊബൈല്‍ ബ്ലൂടൂത്ത് പെയറിംഗ് ആണ് ബ്ലൂടൂത്ത് നെറ്റ്‌വര്‍ക്കുകളുടെ സുരക്ഷാ പാളിച്ച. പക്ഷെ ഈ ബ്ലൂടൂത്ത് പെയറിംഗ് ചില സമയങ്ങളില്‍ നിങ്ങള്‍ക്കു ഒഴിച്ചുകൂടാനാവാത്തതാണ്.

ബ്ലൂടൂത്ത് ഹാക്കിംഗ് സോഫ്റ്റ്‌വെയറുകളില്‍ രക്ഷനേടാനുള്ള ആകെയുള്ള പോംവഴി 

1 ബ്ലൂടൂത്ത് ഹിഡന്‍ ചെയ്യുക.

2 നിങ്ങളുടെ മൊബൈല്‍ ബ്ലൂടൂത്ത് സെറ്റിങ്സില്‍ പോയി വിശ്വാസമില്ലാത്ത പെയര്‍ കണക്ടിവിറ്റി റീമൂവ് ചെയ്യുക.

Admin

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: