കാളി ലിനക്സില്‍ പോര്‍ട്ട് ഫോര്‍വേഡ് ചെയ്യും വിധം


സൈബര്‍ ലോകത്തെ തീവ്രവാദവും ചാരപ്രവര്‍ത്തനവും വാര്‍ത്തയാകുന്ന ഈ കാലത്ത്‌ ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ അതാണ്‌ 'കാളി ലിനക്സ്'. പേര് 'കാളി' എന്നാണെങ്കിലും കാളീ ദേവിയുമായോ ഇന്ത്യയുമായോ അകന്ന ബന്ധം പോലും ഈ ഒ.എസിനു ഇല്ല.

നെറ്റ്‌വര്‍ക്ക് സുരക്ഷ/ഹാക്കിംഗ് മുതലായവയില്‍ ട്രെയിനിംഗ് നല്‍കുന്ന 'ഒഫെന്‍സീവ് സെക്യൂരിറ്റി' എന്ന അമേരിക്കന്‍ കമ്പനിയാണ് കാളി ലിനക്സ് പുറത്തിറക്കുന്നത്. 'ബാക്ക്-ട്രാക്ക്‌' എന്ന പേരില്‍ ഇവര്‍ പുറത്തിറക്കിയിരുന്ന ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അഴിച്ചുപണികള്‍ നടത്തിയാണ് 'കാളി' രൂപപ്പെടുത്തിയിരിക്കുന്നത്. നെറ്റ്‌വര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനായി പല കമ്പനികളും ഹാക്കര്‍മാരുടെ സഹായം തേടാറുണ്ട്. 'വൈറ്റ് ഹാറ്റ്‌ ഹാക്കര്‍' എന്നാണ് ഇത്തരക്കാരെ വിളിക്കുന്നത്. നെറ്റ്‌വര്‍ക്കിലെ സുരക്ഷാ പാളിച്ചകള്‍ കണ്ടുപിടിച്ച് അതിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു. ഇങ്ങനെ കണ്ടെത്തിയ സുരക്ഷാ പാളിച്ചകള്‍ ഇല്ലാതാക്കാന്‍ ഇവര്‍ ഉപദേശം നല്‍കുകവഴി നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി വര്‍ധിപ്പിക്കാന്‍ സാധിക്കന്നു. ഇത്തരക്കാര്‍ക്ക് വേണ്ട നെറ്റ്‌വര്‍ക്ക് സുരക്ഷാ പരിശോധന, സെക്യൂരിറ്റി ഓഡിറ്റ്‌, ഡിജിറ്റല്‍ ഫോറന്‍സിക് മുതലായവക്കുള്ള മുന്നൂറിലധികം പ്രോഗ്രാമുകള്‍ അടങ്ങിയ, ഡെബിയന്‍ ലിനക്സില്‍ അധിഷ്ഠിതമായ ഒ.എസ് ആണ് കാളി ലിനക്സ്. മറ്റേത് ലിനക്സ് ഡിസ്ട്രോയും പോലെ കാളി ലിനക്സും അവരുടെ വെബ്‌ സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

 "റാസ്പ്ബെറി പൈ" എന്ന കുഞ്ഞന്‍ കമ്പ്യൂട്ടറില്‍ പോലും 'കാളി' ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. 'ലൈവ്' യു.എസ്.ബി ഡ്രൈവില്‍ നിന്നോ ഡി.വി.ഡി.യില്‍ നിന്നോ ഒരു കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ 'കാളി' പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ലിനക്സ്, നെറ്റ്‌വര്‍ക്കിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെ മുന്നില്‍ കണ്ടുകൊണ്ടാണ് കാളി ലിനക്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ലിനക്സ് പഠിച്ചു തുടങ്ങുന്നവര്‍ക്കോ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ കാളി അനുയോജ്യമല്ല (ഇത്തരം ആവശ്യങ്ങള്‍ക്ക് 'ഉബുണ്ടു' ഉപയോഗിക്കാവുന്നതാണ്).

ഇന്ത്യയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ഹാക്കിംഗ് ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായതുകൊണ്ട് വളരെ സൂക്ഷിച്ചു മാത്രമേ കാളിയിലെ പല പ്രോഗ്രാമുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി ഓഫീസര്‍മാര്‍ക്കും നെറ്റ്‌വര്‍ക്ക് അഡ്മിനിസ്ട്രെട്ടര്‍മാര്‍ക്കും വേറിട്ട ഒരനുഭാവമാകും കാളി എന്നതില്‍ സംശയമില്ല.

ഇനി നമുക്ക് എങ്ങനെയാണ് കാളി ലിനക്സില്‍ പോര്‍ട്ട് ഫോര്‍വേഡ് ചെയ്യുക എന്ന് നോക്കാം

ഇവിടെ ഞാന്‍ ഉപയോഗിക്കുന്നത്
  • D-Link DSL-2730U മോഡം
  • kali-linux-1.0.6-amd64
ആദ്യമായി നിങ്ങളുടെ കാളി ഓപ്പണ്‍ ചെയ്യുക. എനിട്ട്‌ ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്ത് 
ifconfig
എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.


ഇവിടെ 192.168.1.5 എന്നത് എന്‍റെ കാളി ലിനക്സ്‌ന്‍റെ ലോക്കല്‍ ഐ.പി ആണ്

ഇനി നമുക്ക് അടുത്ത step ലേക്ക് കടക്കാം ഇനി നിങ്ങളുടെ കാളി ലിനക്സില്‍ ഏതു ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നത് അത് ഓപ്പണ്‍ ചെയ്ത് 192.168.1.1
അടിച്ച് നിങ്ങളുടെ മോഡതിന്‍റെ കോണ്‍ഫിഗറേഷന്‍ പേജ് ഓപ്പണ്‍ ചെയ്യുക.

BMe

Founder and Editor-in-chief of 'XyberSec', I am Security Researcher and Self Proclaimed Hacker, with experience in various aspects of Internet Security. Strong supporter of Anonymous Hackers. Google

0 comments: