നിങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യാം


ഒരുപാട് പേര് ചോദിക്കുന്ന ഒരു കാര്യം ആണ്, എങ്ങനെയാണ് അവരുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യുക എന്നത്. ഈ ഫേസ്ബുക്ക്‌ ഒഫീഷ്യലി വെരിഫൈഡ് വലിയ സംഭവം ഒന്നും അല്ല. അത് ആര്‍ക്കും ചെയ്യാം.(പേജ് ഓണര്‍ക്ക് മാത്രം) അതിനു വേണ്ടിട്ടു പണം മുടകേണ്ട ആവിശ്യം ഇല്ലാട്ടോ.. ഞാന്‍ ചില ടീംകളെ കണ്ടിട്ടുണ്ട് അവര്‍ ഫേസ്ബുക്ക്‌ പേജ്നു ലൈക്‌ കൂട്ടാം, ഒഫീഷ്യലി വെരിഫൈഡ് ചെയ്ത് തരാം എന്ന് പറഞ്ഞു പണം തട്ടുന്നവ്ര്‍. നല്ലതുപോലെ മാനേജ് ചെയ്താല്‍ നിങ്ങള്‍ക്ക് നല്ല പേജ് റീച്ച് കിട്ടും ഓര്‍ഗാനിക് ലൈക്കും. അല്ലാണ്ട് തട്ടിപ്പും തരികിടയിലുടെയും ഉണ്ടാക്കിയ പേജ്നു നല്ല മൂവ് ഉണ്ടാകില്ല.
നിങ്ങള്‍ 6 കാര്യം ആദ്യം ഫേസ്ബൂകില്‍ ചെയ്തിട്ടുണ്ടാകണം ഇന്നാല്‍ മാത്രമേ ഫേസ്ബുക്ക്‌ നമ്മുടെ Request accept ചെയ്യുകയോള്ള്,

ആദ്യം
  1. നിങ്ങളുടെ പേജ്നു മിനിമം 10,000 ലൈക്‌സ് ഉണ്ടാകണം.
  2. നിങ്ങള്‍ക്ക് ഒരു വെബ്സൈറ്റ് ഉണ്ടെങ്കില്‍ അതില്‍ നിങ്ങളുടെ ഫേസ്ബുക്ക്‌ പേജ് embed ചെയ്തിരിക്കണം.
  3. നിങ്ങളുടെ പേജ് ഉണ്ടാക്കി 6 മാസം ആക്റ്റീവ് ആയിരിക്കണം
  4. നിങ്ങള്‍ ഫേസ്ബൂകില്‍ advertised ചെയ്തിരിക്കണം
  5. നിങ്ങളുടെ പേജ് Celebrities and public figures, Global brands and businesses, Media എന്നിവയില്‍ പെടുന്നതയിരിക്കണം
  6. നിങ്ങള്‍ ഏതുപേരില്‍ ആണ് പേജ് തുടങ്ങിയത് അതിനു ഒരു Government-issued photo ID യും വേണം
ഇതെല്ലാം ഓക്കേ ആണേല്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക്‌ 2/3 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്ത് തരുന്നതായിരിക്കും. 

ഇവിടെ പോയി നിങ്ങള്‍ക്ക് തന്നെ ഫില്‍  ചെയ്തു കൊടുക്കാം
http://on.fb.me/1fMqqkv


BarCamp Kerala Winter 2014


സുഹ‌ൃത്തുക്കളേ, ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും BarCamp Kerala വരുന്നു. ഈ പ്രാവശ്യം കൊച്ചി, കളമശേരി SCMS School of Technology & Management ല്‍ വെച്ചാണ് നടത്തുന്നത്. തുറന്ന മനസ്സോടെ ഏത് മേഖലയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും പ്രായഭേദമന്യേ ആര്‍ക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഒരു "Open Unconference" ആണ് ബാര്‍ക്യാമ്പുകള്‍. ലോകമെമ്പാടും പല നഗരങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വീതമാണ് സാധാരണ ബാര്‍ക്യാമ്പുകള്‍ നടത്തുന്നത്. കൂടുതലായും ‌സാങ്കേതികവിദ്യ, സംരംഭകത്വം എന്നീ മേഖലകളെയാണ് സാധാരണ ബാര്‍ക്യാംബുകള്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ കേരള ബാര്‍ക്യാമ്പ് തികച്ചും വ്യത്യസ്തമായി രസകരമായ വിനോദ വിഷയങ്ങള്‍ മുതല്‍ സാമൂഹികമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ വരെ ഒരൊറ്റ ഹാളിനുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. 
വിഷയവൈവിധ്യമായിരുന്ന Winter 2014 എഡിഷന്‍റെ വിജയത്തില്‍ നിന്ന് വീണ്ടും ഒരു ബാര്‍ക്യാമ്പ് അടുത്ത മാസം (ജുലായ്) 12ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് 6 മണി വരെ നടത്തപ്പെടുന്നു. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണെന്നത് പോലെ ബാര്‍ക്യാമ്പില്‍ അല്‍പനേരം നിങ്ങള്‍ക്കറിയാവുന്ന വിഷയത്തില്‍ അല്‍പനേരം സംസാരിക്കുകയുമാവാം. 10 മിനുട്ട് മുതല്‍ അര മണിക്കൂര്‍ വരെ ദൈര്‍ഘ്യത്തില്‍ സാങ്കേതികവിദ്യ, പ്രോഗ്രാമിംഗ്, കല, ഡിസൈന്‍, സംരംഭകത്വം, ബിസിനസ്, മാര്‍ക്കറ്റിംഗ്, കേരളീയ ലൈഫ്സ്റ്റൈല്‍, സോഷ്യല്‍ മീഡിയ, വെബ്, മൊബൈല്‍ തുടങ്ങി ഏത് വിഷയവും സംസാരിക്കാം.
പൂര്‍ണ്ണമായും സദസ്യരുടെ സമ്പര്‍ക്കത്തിലൂടെയാവും ബാര്‍ക്യാമ്പിലെ ഓരോ സെഷനും മുന്‍പോട്ട് പോവുക. സാധാരണ സെമിനാറുകളിലും കോണ്‍ഫറന്‍സ്കളിലും കാണുന്ന തരത്തില്‍ ഒരു പ്രത്യേക ചട്ടപ്രകാരം പരിപാടികള്‍ നടത്തുന്നതിന് പകരം പങ്കെടുക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ചാവും സെഷനുകളും മറ്റും തീരുമാനിക്കുന്നത്. ആര്‍ക്കും ഏത് സമയവും വരുവാനും പോകുവാനും സാധിക്കും എന്നത് പോലെ തന്നെ പ്രത്യേകിച്ച് ഡ്രെസ് കോഡുകളോ ഒന്നും ഈ അണ്‍കോണ്‍ഫറന്‍സുകളില്‍ ഉണ്ടാവില്ല. പങ്കെടുക്കവാനായി ബാര്‍ക്യാമ്പ് കേരളയുടെ വെബ്സൈറ്റിലുടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം, അതിനായി www.barcampkerala.org/register എന്ന ലിങ്ക് സന്ദര്‍ശിക്കാം. ഒരു സെഷന്‍ എടുക്കുവാനായി സെഷന്‍റെ വിഷയവും തലക്കെട്ടും വിവരണവും അടക്കം session@barcampkerala.org എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാം. കൂടാതെ ബാര്‍ക്യാമ്പ് പ്ലാനിംഗ് ക്രൂവിനൊപ്പം ക്യാമ്പിന്‍റെ നടത്തിപ്പിനെ സഹായിക്കവാനും നിങ്ങള്‍ക്ക് സാധിക്കും അതിനായി ഒരു ക്യാമ്പ് വാളന്‍റിയറായി രജിസ്റ്റര്‍ ചെയ്യുന്നതിന് volunteer@barcampkerala.org എന്ന ഐഡിയിലേക്ക് നിങ്ങളുടെ പേരും താല്‍പര്യവും ഉള്‍പ്പെടുത്തി മെയില്‍ ചെയ്യുക. ബാര്‍ക്യാമ്പിന്‍റെ വിജയത്തിന് സ്പോണ്‍സറുമാരുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ക്യാമ്പ് സ്പോണ്‍സര്‍ ചെയ്ത Young Indians Trivandrum തന്നെയാണ് ഈ ക്യാമ്പിന്‍റെയും പ്രധാന സ്പോണ്‍സര്‍ എന്നതില്‍ സന്തോഷിക്കുന്നു. ഭക്ഷണം കൂടി സൗജന്യമാക്കുവാനായി കൂടുതല്‍ സ്പോണ്‍സര്‍മാരെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് sponsor@barcampkerala.org എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. ഫേസ്ബുക്ക് ഇവന്‍റ് പേജ്: https://www.facebook.com/events/303400519783887/ ബാര്‍ക്യാമ്പിനെ കുറിച്ച് കൂടുതല്‍ അറിയുവാനും സഹായത്തിനുമായി പ്ലാനിംഗ് ക്രൂ വുമായി ബന്ധപ്പെടാം. 
Usama Shihabudeen - 9544077711 
Jyothis Joy - 9539877711

KSEB ഇലക്ട്രിസിറ്റി ബില്ലുകൾ ഓണ്‍ലൈൻ ആയി അടയ്ക്കുമ്പോൾ 2% ഓ അതിലധികമൊ ഡിസ്കൗണ്ട് നേടാം


ഇതിന് നിങ്ങൾ PayUmoney യൂസർ ആയിരിക്കണം.

PayUmoney ഒരു പേമെന്റ് ഗേറ്റ് വേ ആണ് . ഒട്ടു മിക്ക ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളിലും PayUmoney വഴി പേമെന്റ് സാധ്യമാണ് . PayUmoney വഴി പേമെന്റ് നടത്തിയാൽ 2% മുതൽ 20% വരെ അഡീഷണൽ ഡിസ്കൌണ്ട് നേടാവുന്നതാണ്. സ്വന്തമായി മൊബൈൽ നമ്പറും ഇ മെയിൽ ഐ ഡിയുമുള്ള ആർക്കും PayUmoney ൽ സൗജന്യമായി അംഗമാകാം.

PayUmoney ൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ : http://bit.ly/1FhVZg1
KSEB Online Bill Payment Page ലേക്ക് പോകാൻ ക്ലിക്ക് ചെയ്യൂ : http://goo.gl/KnwGQA

പേമെന്റ് നടത്തേണ്ട രീതി :

ബിൽ പേമെന്റിനായുള്ള ആദ്യത്തെ പേജിൽ നിങ്ങളുടെ section , consumer number , bill number മുതലായവ രേഖപ്പെടുത്തിയതിനു ശേഷം വരുന്ന പേമെന്റ് മോഡ് തെരഞ്ഞെടുക്കാനുള്ള പേജിൽ Credit Card അല്ലെങ്കിൽ Debit Card തെരഞ്ഞെടുക്കുക

അതിനുശേഷം തൊട്ടു താഴെയുള്ള രണ്ടു ഓപ് ഷനുകളിൽ "Canara Bank/PayU Payment Gateway"" സെലക്റ്റ് ചെയ്ത ശേഷം "Show Payable Amount " എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
അതിനു ശേഷം വരുന്ന പേജിൽ "Confirm Payment" ലും അടുത്ത പേജിൽ "Make Payment" ലും ക്ലിക്ക് ചെയ്യുക
പിന്നീട് വരുന്നത് PayUmoney യുടെ പേമെന്റ് പേജാണ്‌ അവിടെ നിങ്ങളുടെ PayUmoney അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിക്കഴിയുമ്പോൾ വലതു വശത്തു നിങ്ങൾ കൊടുക്കേണ്ട തുകയും കിട്ടിയ ഡിസ്കൌണ്ടും ഉണ്ടാകും



നിങ്ങളുടെ Debit / Credit കാർഡ്‌ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം പേമെന്റ് പൂർത്തിയാക്കാം.
source:-OfferSack

ഈ ഓഫർ നിങ്ങൾക്ക് പ്രയോജനപ്രദമായി തോന്നുന്നുവെങ്കിൽ...
ഇനിയും വരാനിരിക്കുന്ന ഇതുപോലുള്ള ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നതിനായി ഈ പേജ് ലൈക് ചെയ്യുക.
നിങ്ങളുടെ സുഹൃത്തുക്കളെ ഈ പേജിലേക്ക് ക്ഷണിക്കുക.
ക്ലിക്ക് ചെയ്യൂ : http://goo.gl/UVKZYU

സ്വതന്ത്ര ഹാക്കിംഗ് പ്രസ്ഥാനത്തിനു തുടക്കം


നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമായി ഇന്റര്‍നെറ്റ് തീര്‍ന്നിരിക്കുകയാണെങ്കിലും സൈബര്‍ സുരക്ഷ സംബന്ധിച്ചു പൊതുജനങ്ങളുടെയിടയില്‍ കാര്യമായ ധാരണ ഇപ്പോഴുമില്ല.
ഇന്റര്‍നെറ്റിന്റെ മറവില്‍ പതിയിരിക്കുന്ന കെണികള്‍ സംബന്ധിച്ചു പൊതുജനങ്ങളെ ജാഗരൂകരാക്കുകയെന്ന ലക്ഷ്യത്തില്‍ കേരളത്തിലെ എത്തിക്കല്‍ ഹാക്കര്‍മാര്‍, പേനട്രേഷന്‍ ടെസ്റ്റര്‍മാര്‍, കോഡര്‍മാര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ എന്നിങ്ങനെ  സൈബര്‍ സെക്യൂരിറ്റിയില്‍ താല്പര്യം ഉള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്വതന്ത്ര ഹാക്കിംഗ് പ്രസ്ഥാനത്തിനു തുടക്കം കുറിക്കാന്‍ ആലോചിക്കുന്നു. പ്രധാനമായും നമ്മുടെ അറിവുകള്‍ സമൂഹനന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാനാവും എന്ന് നമുക്ക് ഇവിടെ ചിന്തിക്കാം.
• ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അത് ഞങ്ങളെ അറിയിക്കാവുന്നതാണ്. ഈ വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ അത് സഹായിക്കും.
• ഇത് ഒരിക്കലും ഒരു വ്യക്തിയാല്‍ അധിഷ്ഠിതമല്ല. മറിച്ച് ഒരു കൂട്ടം യുവാക്കളുടെ അറിവും കഴിവുകളും കോര്‍ത്തിണക്കിയ ഒരു സംരഭം ആണ്.
• ഈ ഗ്രൂപ്പില്‍ ഉള്ളവര്‍ ഒരിക്കലും സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് നഷനഷ്ട്ങ്ങള്‍ വരുത്തുവാന്‍ പാടുള്ളതല്ല.
• KHW നല്‍കിയ വെരിഫൈഡ് ബാഡ്ജ് ഉള്ളവര്‍ക്ക് (white hat) മാത്രമേ മറ്റുള്ളവരെ വിദൂരമായി സഹായിക്കാന്‍ അര്‍ഹതയുള്ളു
• സഹായം അഭ്യര്‍ഥിക്കുന്നവര്‍ ഓണ്‍ലൈന്‍ മുഖേന മാത്രം സഹായം അപേക്ഷിക്കുക. അല്ലാത്ത പക്ഷം അവര്‍ക്ക് നു ഉണ്ടാകുന്ന നഷനഷ്ടങ്ങള്‍ക്ക് KHW ഉത്തരവാദി ആയിരിക്കുന്നതല്ല.
• സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തു തരണം എന്ന തരത്തില്‍ ഉള്ള അപേക്ഷകള്‍ ഞങ്ങള്‍ സീകരിക്കുന്നതല്ല.
• സമുഹത്തെ മോശമായി ബാധിക്കുന്ന തരത്തിലുഉള്ള വര്‍ഗീയത വളര്‍ത്തുന്ന പോസ്റ്കള്‍, ചിത്രങ്ങള്‍, വോയിസ്‌ റെക്കോര്‍ഡ്കള്‍, വീഡിയോകള്‍, വെബ്സൈറ്റ്കള്‍ എന്നിവ ടേക്ക് ഡൌണ്‍ ചെയ്യാനുള്ള സഹായത്തിനായി നിങ്ങള്‍ക്ക് ഞങ്ങളെ സമീപിക്കാം.
• സുതാര്യമായ ഒരു സാമുഹിക സേവനം എന്ന നിലയില്‍ ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
• നിങ്ങള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപെടുന്നത് എനിങ്ങനെയുള്ള സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉന്നയിക്കാം.
• കേരള വെബ്സൈറ്റ്കള്‍ക്ക് എതിരെയുള്ള ഹാക്കിംഗ് ആക്രമങ്ങള്‍ ചെറുക്കാന്‍, അവയില്‍ കണ്ടുവരുന്ന സുരക്ഷാ പാളിച്ചകള്‍ എന്നിവ നിങ്ങള്‍ക്ക് ഞങ്ങളെ സ്വകാര്യമായി അറിക്കാം.
• സ്‌ത്രീകള്‍ക്ക്‌ എതിരെയുള്ള കടന്നുകയറ്റം, അശീല ചുവയുള്ള ചാറ്റ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ നിങ്ങള്‍ക്ക് സ്വന്തമായി ഈ സമുഹത്തെ അറിയിക്കാം. അവരെ ഒറ്റ പെടുത്താനും, ഒരു നല്ല സമുഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു തരുന്നതാണ്.
ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക http://goo.gl/sILepc